Sports
ജനുവരിയില്‍ ജീവിതത്തിലേക്ക് അതിഥി എത്തുന്നു; ദമ്പതികൾക്ക് സര്‍പ്രൈസ് ഒരുക്കി ബാംഗ്ലൂര്‍ ടീം
ജനുവരിയില്‍ ജീവിതത്തിലേക്ക് അതിഥി എത്തുന്നു; ദമ്പതികൾക്ക് സര്‍പ്രൈസ് ഒരുക്കി ബാംഗ്ലൂര്‍ ടീം
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശര്‍മയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. കോലി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്, ജനുവരിയില്‍ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഗര്‍ഭിണിയായ അനുഷ്കയ്ക്കൊപ്പമുള്ള ചിത്രവും കോലി പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെ കോലിയുടെ ഐ.പി.എല്‍ ടീം, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇരുവര്‍ക്കും ഒരു സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കി. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആര്.സി.ബി ടീമംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന അനുഷ്കയേയും കോലിയേയും വീഡിയോയില്‍ കാണാം. നിലവില്‍ കോലി ആര്‍സിബി ടീമിനൊപ്പം യു.എ.ഇയിലാണുള്ളത്. ആര്.സി.ബി ടീം ഐ.പി.എല്ലിനായി യു.എ.ഇയിലേക്ക് പോകുന്നതിന് മുമ്പ് ഷൂട്ട് ചെയ്ത വീഡിയോയാണിത്.
സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്‍ തുടങ്ങുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2017-ല്‍ ഇറ്റലിയില്‍വച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് കോലിയും അനുഷ്കയും വിവാഹിതരായത്. അതിനുശേഷം സുഹൃത്തുക്കള്‍ക്കായി ഡല്‍ഹിയിലും മുംബൈയിലും വിവാഹസത്കാരവും ഒരുക്കിയിരുന്നു.
