വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ധോണിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി ഭാര്യ സാക്ഷി ധോനി. അഭിനിവേഷമായ ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ നിങ്ങള്‍ കരച്ചില് അടക്കിപ്പിടിച്ചിട്ടുണ്ടാവും എന്ന് അറിയാമെന്ന് സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സൂര്യാസ്തമയം നോക്കി നില്ക്കുന്ന ധോനിയുടെ ഫോട്ടോ പങ്കുവെച്ചാണ് സാക്ഷിയുടെ കുറിപ്പ്. സ്വന്തമാക്കിയ നേട്ടങ്ങളിലെല്ലാം നിങ്ങള്‍ക്ക് അഭിമാനിക്കാം.
കളിക്കായി ഏറ്റവും മികച്ചത് നല്‍കിയതിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടങ്ങളിലും നിങ്ങളെന്ന വ്യക്തിയിലും ഞാന്‍ അഭിമാനിക്കുന്നു. ആരോഗ്യവും, സന്തോഷവും, മറ്റ് നന്മകളും ജീവിതത്തില്‍ ഉണ്ടാവട്ടേയെന്ന് ആശംസിക്കുന്നു…
ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ധോനി വിരമിക്കല്‍ വിവരം ലോകത്തെ അറിയിച്ചത്. ധോനിക്ക് പിന്നാലെ റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ ഐപിഎല്ലിനായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാംപിലാണ് ധോണി.
കര്‍ഷക സമരത്തെ പിന്തുണച്ച് വിദേശ സെലിബ്രിറ്റികള്‍ രംഗത്തെത്തിയതോടെ പ്രക്ഷോഭം ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. വിദേശ സെലിബ്രിറ്റികള്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ...
ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനായി. വൈശാലി വിശ്വേശ്വരൻ ആണ് വധു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം.കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരുടേയും...
കപിൽദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ ആശുപത്രിയിൽ കപിലിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരിക്കുകയാണ്. കപിൽദേവ് സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടർമാർ അറിയിച്ചു....
അന്താരാഷ്ട്ര കരിയറില്‍ നിന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യം അത് ഞെട്ടലോടെയാണ് കേട്ടത്. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിരവധിപേര്‍ ആശംസകളും...