Sports Malayalam
കളി തോറ്റതിന് ഒഴിവു കഴിവു പറയുന്നതില്‍ അര്‍ഥമില്ല. തനിക്ക് ബാറ്റുചെയ്യാമെങ്കില് നിങ്ങള്‍ക്കുമതിനു കഴിയുമെന്ന് വിരാട് കോഹ്ലി അവരോട് പറയണം – സൗരവ് ഗാംഗുലി
കളി തോറ്റതിന് ഒഴിവു കഴിവു പറയുന്നതില്‍ അര്‍ഥമില്ല. തനിക്ക് ബാറ്റുചെയ്യാമെങ്കില് നിങ്ങള്‍ക്കുമതിനു കഴിയുമെന്ന് വിരാട് കോഹ്ലി അവരോട് പറയണം – സൗരവ് ഗാംഗുലി
By
കളി തോറ്റതിന് ഒഴിവു കഴിവു പറയുന്നതില്‍ അര്‍ഥമില്ല. തനിക്ക് ബാറ്റുചെയ്യാമെങ്കില് നിങ്ങള്‍ക്കുമതിനു കഴിയുമെന്ന് വിരാട് കോഹ്ലി അവരോട് പറയണം – സൗരവ് ഗാംഗുലി
എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെ നേരിടുന്ന ഇന്ത്യ ബാറ്റിങ്ങിൽ ദയനീയ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ടെസ്റ്റിന് മുൻപ് യൂറോപ്പിൽ അവധി ആഘോഷിക്കാൻ പോയതിനെ വിമർശിച്ച മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കറിന് പിന്നാലെ സൗരവ് ഗാംഗുലി , വിരാട് കോഹ്ലിക്ക് ഉപദേശം നൽകുകയാണ്.
ഇന്ത്യന്‍ ടീമില്‍ അടിക്കടി മാറ്റം വരുത്തരുതെന്ന് ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് മുന്നായകന് സൗരവ് ഗാംഗുലിയുടെ ഉപദേശം. എഡ്ജ്ബാസ്റ്റണില് നടന്ന ഒന്നാം ടെസ്റ്റില്‍ തോറ്റതിന്റെ പേരില്‍ ടീമില്‍ മാറ്റത്തിന് തുനിഞ്ഞാല്‍ ടീമംഗങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. ടീമിലെടുക്കുന്ന കളിക്കാരന് തുടരെ മത്സരം നല്കി ആത്മവിശ്വാസമുയര്ത്തിയാല് പ്രതീക്ഷിത ഫലമുണ്ടാവുമെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഗാംഗുലി ചൂണ്ടിക്കാട്ടി.
ഓപ്പണര്‍ മുരളി വിജയും മധ്യനിരക്കാരന് അജിങ്ക്യ രഹാനെയും കൂടുതല്‍ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കണം. ഒന്നാം ടെസ്റ്റില്‍ ഇരുവരും കഴിവിനൊത്തുയര്ന്നില്ല. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ മികച്ചരീതിയില്‍ ബാറ്റുചെയ്യാന്‍ കെല്പുള്ളവരാണ് ഇരുവരും. ഒരു ടെസ്റ്റ് മത്സരം ജയിക്കാന്‍ ഒരാള്‍മാത്രം ബാറ്റുചെയ്താല്‍ മതിയാവില്ല. എല്ലാവരും സ്കോര്‍ ചെയ്യണം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ തിരിച്ചുവരാനുള്ള കെല്പ് ഈ ടീമിനുണ്ട് -ഗാംഗുലി പറഞ്ഞു.
തോല്‍വിക്കുകാരണം ക്യാപ്റ്റനാണെന്ന ധാരണ എനിക്കില്ല. മത്സരം തോല്‍ക്കുമ്പോള്‍ വിമര്‍ശനമുണ്ടാകും. മത്സരം ജയിക്കുമ്പോള്‍ പ്രശംസയുമുണ്ടാവും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ടീമംഗങ്ങള്ക്കെല്ലാമറിയാം. പന്ത് സ്വിങ് ചെയ്തതുകൊണ്ടാണ് കളി തോറ്റതെന്ന് ഒഴിവു കഴിവു പറയുന്നതില്‍ അര്‍ഥമില്ല. മുമ്പ് സ്കോര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇപ്പോഴും സ്കോര്‍ ചെയ്യാം. ഇംഗ്ലണ്ടില്‍ സ്വിങ്ങും ഓസ്ട്രേലിയയില്‍ പേസുമാണ് പ്രശ്നം സൃഷ്ടിക്കുകയെന്ന് അറിയാത്തവരല്ല ടീമിലുള്ളവര്‍. സാഹചര്യത്തിനനുസരിച്ച് ബാറ്റുചെയ്തേ പറ്റൂ.
എന്താണ് സംഭവിച്ചതെന്ന് ക്യാപ്റ്റന്‍ ടീമംഗങ്ങളെ ബോധ്യപ്പെടുത്തണം. തനിക്ക് ബാറ്റുചെയ്യാമെങ്കില് നിങ്ങള്‍ക്കുമതിനു കഴിയുമെന്ന് അവരോട് പറയണം. ആത്മവിശ്വാസം പകരണം. അതുവഴി പേടിയില്ലാതെ ബാറ്റു ചെയ്യാന്‍ അവരെ പ്രാപ്തരാക്കാന്‍ കഴിയും. ഒരു കളിയില്‍ പരാജയപ്പെട്ടാല്‍ ടീമിലെ സ്ഥാനം പോകുമോയെന്ന പേടിയും ചിലപ്പോള്‍ കളിക്കാരുടെ പ്രകടനത്തെ ബാധിക്കാം.
അങ്ങനെയുണ്ടാവില്ലെന്നുറപ്പുണ്ടെങ്കില് ടെന്‍ഷനില്ലാതെ നല്ല രീതിയില്‍ കളിക്കാനാവും. ഏകദിനത്തില്‍ നന്നായി കളിക്കുന്നവരെ ടെസ്റ്റിലേക്ക് പരിഗണിക്കുന്നത് മികച്ചടീമിനെ പടുത്തുയര്‍ത്താന്‍ സഹായിക്കും. 2007-ല്‍ ഇവിടെ ടെസ്റ്റ് പരമ്പര ജയിച്ച ടീമില്‍ നല്ലൊരു പങ്കും ഇങ്ങനെയുള്ള കളിക്കാരായിരുന്നു -ഗാംഗുലി അഭിപ്രായപ്പെട്ടു.
sourav ganguly advices virat kohli
