Malayalam
ഇത്തരത്തിലൊരു ഒരു ക്രൂരത ചെയ്യാൻ മാത്രം മണ്ടനാണ് ദിലീപ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഈ ട്രാപ്പിന് പിന്നിൽ ഏതോ ഒരുത്തനുണ്ട്; സോണിയ മൽഹാർ
ഇത്തരത്തിലൊരു ഒരു ക്രൂരത ചെയ്യാൻ മാത്രം മണ്ടനാണ് ദിലീപ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഈ ട്രാപ്പിന് പിന്നിൽ ഏതോ ഒരുത്തനുണ്ട്; സോണിയ മൽഹാർ
കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച് നടി സോണിയ മൽഹാരിന്റെ വെളിപ്പെടുത്തൽ എത്തിയിരുന്നത്. 2013 ൽ യുവ സൂപ്പർതാരം തന്നെ കടന്ന് പിടിച്ചെന്നാണ് സോണിയ മൽഹാറിന്റെ ആരോപണം. ഈ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതിനിടെ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സോണിയ.
നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലിപിനെ തനിക്ക് നേരിട്ട് അറിയാമെന്നും, ആ നിലയ്ക്ക് ഇത്തരത്തിലൊരു ഒരു ക്രൂരത ചെയ്യാൻ മാത്രം മണ്ടനാണ് ദിലീപ് എന്ന് താൻ വിശ്വസിക്കുന്നില്ലാ എന്നാണ് നടി പറയുന്നത്. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു നടി. ഈ വിഷയം അവതാരകൻ അരുൺ കുമാർ ചർച്ചയിൽ ചൂണ്ടിക്കാട്ടുകയായിരുന്നു.
എന്ത് വൈരാഗ്യം ഉണ്ടെങ്കിലും സ്വന്തം കരിയർ നശിപ്പിച്ചുകൊണ്ട് ഇങ്ങനെ ഒരു കാര്യം ചെയ്യില്ല. പുള്ളിക്കാരൻ സിനിമയിൽ കത്തിനിൽക്കുന്ന സമയമാണല്ലോ. ഒരുപാട് ഡ്രോബാക്സ് മനുഷ്യൻമാർക്കും ഉണ്ടാകും. അദ്ദേഹത്തിനും ഉണ്ടാകും, ഞാൻ അതിലേക്ക് കടക്കുന്നില്ല. നടി ആക്രമിക്കപ്പെട്ടു എന്നത് സത്യം തന്നെയാണ്. അത് ചെയ്തവൻ ശിക്ഷിക്കപ്പെടണം.
പക്ഷെ എട്ടുംപൊട്ടും തിരിയാത്തെ ഒരു ഡ്രൈവറെക്കൊണ്ടുപോയി കാര്യം ചെയ്യിച്ച് ഒരു നടൻ സ്വന്തം കരിയറും സിനിമയും നശിപ്പിക്കുമെന്ന് കരുതുന്നില്ല. ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യണമെങ്കിൽ വേറെ ഏതൊക്കെ സ്ഥലത്ത് വെച്ച് ചെയ്യാം. എത്ര അന്തർദേശീയ യാത്ര നടത്തുന്നവരാണ്. എവിടെവെച്ച് എന്തെല്ലാം ചെയ്യാം, നമ്മൾ പോലും അറിയില്ല. ഞാൻ എന്റെ വിശ്വാസമാണ് ഞാൻ പറയുന്നത്. ദിലീപ് കുറ്റക്കാരനാണെങ്കിൽ അത് കോടതിയാണ് തെളിയിക്കേണ്ടത്.
അതിജീവിതയായ ആ കുട്ടിക്കൊപ്പം തന്നെയാണ് ഞാൻ നിൽക്കുന്നത്. എനിക്ക് വേണ്ടപ്പെട്ടയാൾ തന്നെയാണ് ആ കുട്ടിയും. ഒരു തരത്തിലും അവർക്കുണ്ടായ അപമാനത്തെ കുറച്ച് കാണുന്നില്ല. അതിന് പിന്നിൽ ആരായാലും ക്രൂരമായി തന്നെ ശിക്ഷിക്കപ്പെടണമെന്നും ഞാൻ കരുതുന്നു. കാരണം ഒരു പെൺകുട്ടിയ്ക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്.
അത് ഒരു വല്ലാത്ത നിലപാട് അല്ലേയെന്ന് ചോദിച്ചാൽ എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ആ കേസിനെക്കുറിച്ച് ഞാൻ ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ട്. പല പൊലീസ് ഒഫീസർമാരുമായും അവരുടെ അടുത്ത് നിൽക്കുന്ന ആളുകളുമായൊക്കെ വിവിധ രീതിയിൽ ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ വ്യക്തിയെക്കുറിച്ച് അറിയാവുന്നതുകൊണ്ട് പറയുന്നതാണ്.
ഈ ട്രാപ്പിന് പിന്നിൽ ഏതോ ഒരുത്തനുണ്ട്. ആ തല ഏതാണെന്ന് കണ്ടെത്തണം. ഇത്രയധികം വലിയ ഒരു സൂപ്പർസ്റ്റാർ ഇങ്ങനെ ചെയ്യില്ലെന്ന് കോമൺസെൻസുള്ള ഏതൊരു മലയാളിയ്ക്കും ചിന്തിക്കാൻ സാധിക്കും. വെള്ളം അടിച്ച് പറഞ്ഞുവെന്ന് ചിന്തിച്ചാലും, ഇതൊക്കെ ഇങ്ങനെ നടക്കുന്ന കാര്യങ്ങളാണോ. അങ്ങേർക്ക് എത്ര പണം ഉണ്ട്. ദിലീപാണ് ചെയ്തതെങ്കിൽ ഇത്തരം നൂലാമാലകളൊന്നും ഇല്ലാതെ ചെയ്യാൻ പറ്റില്ലേ.
അവർ തമ്മിൽ വ്യക്തിപരമായ പല പ്രശ്നങ്ങളും ഉണ്ടായിരുന്നിരിക്കാം. എന്നാൽ എനിക്ക് അറിയാവുന്ന ദിലീപ് ഒരു പെൺകുട്ടിയോടും അങ്ങനെ ചെയ്യില്ല. അതുകൊണ്ടാണ് സ്വന്തം മകൾ ആ നെഞ്ചോട് ഒട്ടി നിൽക്കുന്നത്. ദിലീപിനെ കോടതി ശിക്ഷിക്കുകയാണെങ്കിൽ മാത്രം ഞാൻ അത് അംഗീകരിക്കും. അതുവരെ ഞാൻ വിശ്വസിക്കുന്നത് അദ്ദേഹം ഈ കേസിൽ പ്രതിയല്ലാ എന്ന് തന്നെയാണെന്നും എന്നുമാണ് സോണിയ പറയുന്നത്.
അതേസമയം, മലയാളത്തിലെ പ്രമുഖനായ യുവനടനെതിരെയാണ് സോണിയ രംഗത്തെത്തിയിരുന്നത്. ലൊക്കേഷനിൽ, ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുമ്പോഴാണ് ആ യുവ നടൻ എന്നെ കടന്നുപിടിച്ചത്. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാളെന്നോട് പറഞ്ഞത്. ഞാൻ നോക്കിക്കോളാം, സിനിമയിലൊരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു. പിന്നീട് തന്നോട് മാപ്പുപറഞ്ഞുവെന്നുമാണ് സോണിയ പറഞ്ഞിരുന്നത്.
