Connect with us

അവൾ കൊച്ചാണ്, മുകേഷിൻ്റെ ഭാര്യയാക്കാൻ പറ്റില്ല; മമ്മൂട്ടി തടഞ്ഞെങ്കിലും അത് സംഭവിച്ചു; എന്റെ മുഖവും രൂപവും കാരണം പല നല്ല അവസരങ്ങളും എനിക്ക് നഷ്ടമായിട്ടുണ്ട്; മൈഡിയര്‍ കുട്ടിച്ചാത്തനിലെ നായിക സോണിയയുടെ വെളിപ്പെടുത്തൽ !

News

“മൈഡിയര്‍ കുട്ടിച്ചാത്തന്‍’ സിനിമ കാണാത്ത മലയാളികൾ ഉണ്ടാകില്ല. മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ പാന്‍ഇന്ത്യ ചിത്രമാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍. ബാലതാരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം ഇപ്പോഴും സിനിമാ പ്രേമികള്‍ക്കിടയിലും സിനിമാ നിരീക്ഷകർക്കിടയിലും ചർച്ച ചെയ്യപ്പെടാറുണ്ട്. കുട്ടിച്ചാത്തനിലെ നായികയായി ഏഴാം വയസില്‍ അഭിനയിച്ച നടിയാണ് സോണിയ. കേവലം ഏഴ് വയസുള്ളപ്പോഴാണ് സോണിയയെ തേടി ആ ഭാഗ്യമെത്തുന്നത്.

പിന്നീട് നായികയായും സഹനടിയായിട്ടുമൊക്കെ സോണിയ ബിഗ് സ്‌ക്രീനിൽ തിളങ്ങി. പക്ഷേ ബാലതാരമെന്ന ഇമോജുള്ളതിനാല്‍ നല്ല അവസരങ്ങള്‍ പലതും തനിക്ക് നഷ്ടപ്പെട്ടെന്നാണ് സോണിയ ഇപ്പോൾ പറയുന്നത്.

ഒരിക്കല്‍ നടന്‍ മുകേഷിന്റെ ഭാര്യയായി അഭിനയിക്കാന്‍ വന്നപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞതിനെ കുറിച്ചും ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സോണിയ വെളിപ്പെടുത്തുകയാണ്.

‘വളര്‍ന്നപ്പോള്‍ എന്നെ നായികാവേഷത്തിലേക്ക് ആരും പരിഗണിച്ചില്ല. കാരണം എന്റെ മുഖം ആരും മറന്നില്ല. എന്റെ മുഖത്തെ കുട്ടിത്തം അവിടെയുണ്ടായിരുന്നു. പിന്നെ എനിക്ക് പൊക്കമില്ലായ്മയും നായികയാവാനുള്ള സാധ്യത തള്ളി. പക്വതയുള്ള വേഷങ്ങളും കിട്ടിയില്ലെന്ന് സോണിയ പറയുന്നു.

https://youtu.be/3UH4h58jF4M

‘സൈന്യം എന്ന സിനിമയില്‍ എനിക്ക് പകരം ഗൗതമിച്ചേച്ചിയൊണ് അവര്‍ നോക്കിയത്. കാസ്റ്റിങ് മാറി വന്നതോടെ എന്നെ വിളിച്ചു. അപ്പോള്‍ മമ്മൂട്ടി അങ്കിള്‍ പറഞ്ഞത് ”അവള്‍ കൊച്ചാണ്, മുകേഷിന്റെ ഭാര്യയാക്കാന്‍ പറ്റില്ലെന്ന്”.

പിന്നീട് ജോഷി അങ്കിള്‍ വിളിച്ചത് പ്രകാരം ഹൈദരാബാദിലേക്ക് പോയി. മേക്കപ്പ് ചെയ്ത് സാരിയും ഫുള്‍സ്ലീവ് ബ്ലൗസുമൊക്കെ ധരിച്ച് വന്നപ്പോള്‍ ഫാത്തിമയായി മാറി. അതുകണ്ടപ്പോള്‍ പിന്നെ മമ്മൂട്ടി അങ്കിള്‍ ഒന്നും പറഞ്ഞില്ല’, സോണിയ കൂട്ടിച്ചേര്‍ത്തു.

‘എന്റെ മുഖവും രൂപവും കാരണം പല നല്ല കഥാപാത്രങ്ങളും എനിക്ക് നഷ്ടമായിട്ടുണ്ട്. അതില്‍ പ്രധാനം സൂപ്പര്‍താരങ്ങളുടെ നായികയാവാനുള്ള അവസരമായിരുന്നു. എന്നെ ചെറുപ്പത്തില്‍ അഭിനയിപ്പിച്ചട്ടേല്ല, ഇല്ലെങ്കില്‍ ഞാനിപ്പോള്‍ ഹീറോയിനായേനെയെന്ന് അമ്മയോട് ഞാന്‍ ചീത്തയായി പറയുമായിരുന്നു. പക്ഷേ ഇന്ന് നോക്കുമ്പോള്‍ ബാലതാരമായത് നന്നായെന്ന് തോന്നുമെന്നും സോണിയ പറയുന്നു.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഭാഗ്യലക്ഷ്മി’ എന്ന സീരിയലിലൂടെ സോണിയ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തന്റേടിയായ ഒരമ്മയുടെ കഥാപാത്രമാണ് സീരിയലില്‍ സോണിയ അവതരിപ്പിക്കുന്നത്.

about soniya

More in News

Trending

Recent

To Top