Connect with us

അന്നങ്ങനെ ചെയ്തത് തെറ്റോ ശരിയോ എന്നെനിക്കറിയില്ല; സംവിധായകനെ വിളിച്ച് ആ ത്മഹത്യാ ഭീഷണി മുഴക്കിയതിനെ കുറിച്ച് സോണിയ

News

അന്നങ്ങനെ ചെയ്തത് തെറ്റോ ശരിയോ എന്നെനിക്കറിയില്ല; സംവിധായകനെ വിളിച്ച് ആ ത്മഹത്യാ ഭീഷണി മുഴക്കിയതിനെ കുറിച്ച് സോണിയ

അന്നങ്ങനെ ചെയ്തത് തെറ്റോ ശരിയോ എന്നെനിക്കറിയില്ല; സംവിധായകനെ വിളിച്ച് ആ ത്മഹത്യാ ഭീഷണി മുഴക്കിയതിനെ കുറിച്ച് സോണിയ

നടി സോണിയ എന്ന് പറഞ്ഞാല്‍ പെട്ടന്ന് ആളുകള്‍ക്ക് മനസ്സിലാവണം എന്നില്ല. എന്നാല്‍ തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ മോഹന്‍ലാല്‍ തന്ന ഗര്‍ഭിണിയാക്കി എന്ന് പറയുന്ന കുയില്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി എന്ന് പറഞ്ഞാല്‍ വളരെ പെട്ടന്ന് മനസ്സിലാവും. ബാലതാരമായി സിനിമയിലെത്തിയ താരം പിന്നീട് അറുപതിലധികം മലയാള സിനിമകള്‍ ചെയ്തിട്ടുണ്ട്.

തമിഴ് നാടിനോട് ഏറെ സ്‌നേഹമുള്ള നടി വിവാഹം ചെയ്തത് തമിഴ് നടനും സംവിധായകനുമായ ബോസ്സ് വെങ്കടിനെയാണ്. അതേ സമയംവിവാഹം കഴിഞ്ഞ സമയത്ത് മ ര ണം നേര്‍ക്കുനേര്‍ കണ്ട അനുഭവം സോണിയ മുമ്പ് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ ബോസ് സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയിട്ടേയുള്ളൂ.

ആ സമയത്ത് തന്റെ ഭര്‍ത്താവ് എന്ന ലേബലില്‍ നിന്നും മാറി ബോസ് എന്ന താരത്തിന്റെ ഭാര്യയായി താന്‍ അറിയപ്പെടണം എന്ന ആഗ്രഹം ശക്തമായിരുന്നു. ആയിടയ്ക്ക് ബോസ്സിന് ഒരു സിനിമയില്‍ നായകന്റെ വേഷം ലഭിച്ചു. പക്ഷെ ആ വേഷം കൈവിട്ടു പോകുന്ന ഒരു അവസരം ഉണ്ടായി. ആ ഒരു ക്രിട്ടിക്കല്‍ സമയത്ത് സംവിധായകന്റെ മുന്‍പില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ കുറിച്ചു സോണിയ പങ്കുവയ്ക്കുന്നു. മുടി പറ്റെ വെട്ടിയ ലുക്ക് ആയിരുന്നു ചിത്രത്തിന് വേണ്ടിയിരുന്നത്. അത് പുറത്തു പോകരുതെന്ന് സംവിധായകനു നിര്‍ബന്ധവും ഉണ്ടായിരുന്നു.

പക്ഷേ, അതേ സമയം ബോസ് ഒരു സീരിയലില്‍ അഭിനയിക്കുന്നുണ്ട് അതിന്റെ ക്ലൈമാക്‌സ് സീന്‍ ആണ് ഷൂട്ട് ചെയ്യുന്നത്.
ആ ലുക്ക് പുറത്തു പോകാനും പാടില്ല, എന്നാല്‍ സീരിയലിന്റെ അവസാന എപ്പിസോഡില്‍ അഭിനയിക്കുകയും വേണം.
ഒടുവില്‍ തൊപ്പി വച്ച് അഭിനയിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ സീരിയലിന്റെ സംവിധായകന്‍ സമ്മതിച്ചില്ല. തൊപ്പിയില്ലാതെ തന്നെ അഭിനയിക്കേണ്ടി വന്നു.

ആ ലുക്ക് പുറത്തായി. ഇനി തനിക്ക് ആ സിനിമയില്‍ അഭിനയിക്കാനാകില്ലെന്ന സങ്കടത്തില്‍ ആയിരുന്നു ബോസ്. എനിക്കത് സഹിക്കാനായില്ല. ഒരു നിമിഷം മരണ ത്തെ ക്കുറിച്ച് ഞാനാലോചിച്ചു. മൊബൈലും എടുത്ത് ഞാന്‍ ടെറസ്സിനു മുകളില്‍ കയറി. പിന്നെ, വാട്ടര്‍ ടാങ്കിനു മേലെ കയറി. അവിടെ വച്ച് ആ സംവിധായകനെ വിളിച്ചു, ഷൂട്ട് ചെയ്തത് ഡി ലീ റ്റ് ചെയ്യണം.

എന്നിട്ട് തൊപ്പി വച്ച് വീണ്ടും ഷൂട്ട് ചെയ്യണം. ഇല്ലെങ്കില്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്ന് ഞാന്‍ താഴേയ്ക്കു ചാടും എന്നു ഞാന്‍ പറഞ്ഞു. തല കറങ്ങുന്നുണ്ടായിരുന്നു. പറ്റില്ല എന്നയാള്‍ പറഞ്ഞാല്‍ ഉറപ്പായും താഴേയ്ക്ക് ചാടിയേനെ. അങ്ങനെയൊരു മനസ്സായിരുന്നു അപ്പോള്‍. ഒടുവില്‍ അവര്‍ സമ്മതിച്ചു. ആ ഭാഗം വീണ്ടും ഷൂട്ട് ചെയ്തു അന്നങ്ങനെ ചെയ്തത് തെറ്റോ ശരിയോ എന്നെനിക്കറിയില്ല എന്നും താരം വെളിപ്പെടുത്തിയിരുന്നു.

അതേസമയം, തന്റെ ഭര്‍ത്താവിനെ കുറിച്ചും നടി തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ആളാണ്. നേരെ വിപരീതമാണ് എന്റെ സ്വഭാവം. കുട്ടിക്കളിയാണ്. എപ്പോഴും സംസാരിച്ചു കൊണ്ടിരിയ്ക്കും. ഒരിക്കല്‍ എന്നോട് അദ്ദേഹം നേരിട്ട് വന്ന് ചോദിക്കുകയായിരുന്നു, നിന്നെ ഞാന്‍ കല്യാണം കഴിക്കട്ടെ എന്ന്. അപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചു, നിങ്ങള്‍ക്ക് ഭ്രാന്ത് ഉണ്ടോ എന്ന്. എന്നെ സഹിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനും ശ്രമിച്ചിരുന്നു

ഒരു മണിക്കൂര്‍ നേരം അദ്ദേഹത്തിന് ഞാന്‍ എന്നെ കുറിച്ച് ക്ലാസ് എടുത്തു കൊടുത്തു. എനിക്ക് ഭയങ്കര ദേഷ്യമാണ്. കുട്ടിക്കളിയാണ്. ഒരു ഭാര്യയാക്കാന്‍ പറ്റിയ മെറ്റീരിയല്‍ അല്ല ഞാന്‍ എന്ന് എല്ലാം വളരെ വ്യക്തമായി പറഞ്ഞു. എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇപ്പോഴാണ് നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമായത് എന്ന്. അങ്ങനെ ഓകെ പറഞ്ഞു.

പക്ഷെ വീട്ടില്‍ അമ്മയ്ക്ക് ഞാന്‍ ബോസിനെ വിവാഹം ചെയ്യുന്നതില്‍ താത്പര്യം ഇല്ലായിരുന്നു. അക്കാലത്ത് അദ്ദേഹം ഒരു സീരിയല്‍ ചെയ്യുന്നുണ്ടായിരുന്നു. അതിലെ നായകനായിട്ട്. അമ്മ ആ സീരിയലിന്റെയും അദ്ദേഹത്തിന്റെയും കടുത്ത ആരാധകയാണ്. നേരില്‍ ഒന്ന് സംസാരിക്കാന്‍ പോലും കാത്തിരുന്ന നടന്‍. പക്ഷെ മകളെ കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ അത്ര രസിച്ചില്ല. അദ്ദേഹം അന്ന് കരിയര്‍ തുടങ്ങിയതേ ഉണ്ടായിരുന്നു.

പ്രണയിച്ച് കല്യാണം കഴിക്കുകയൊക്കെ ചെയ്തുവെങ്കിലും ബോസ് ഒട്ടും റൊമാന്റിക് അല്ല എന്നാണ് സോണിയ പറയുന്നത്. സ്‌നേഹം എല്ലാം ഉണ്ട്, പക്ഷെ ഉള്ളിലൊതുക്കും. അത് മാറിയത് മോഹന്‍ലാല്‍ സര്‍ കാരണമാണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ വേണ്ടി, അതിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പല തവണ അദ്ദേഹം ആ സിനിമ കണ്ടിരുന്നു. അപ്പോഴാണ് പ്രകടിപ്പിക്കാത്ത സ്‌നേഹത്തെ ഓര്‍ത്ത് കുറ്റ ബോധം തോന്നിയത്. കല്യാണം കഴിഞ്ഞ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് ഓര്‍ക്കണം. അന്ന് മുതല്‍ എന്റെ ഭര്‍ത്താവും റൊമാന്റിക് ആയി എന്നും സോണിയ പറഞ്ഞു.

More in News

Trending