‘വെള്ളത്തിൽ കുത്തി മറിയുമ്പോ അവൻ ഓർത്തില്ല.. പണി പുറകെ വരുന്നുണ്ടെന്ന്… നിന്റപ്പൻ അല്ലേടാ ഞാൻ..നിന്നേം ട്രോളും, നിന്റമ്മേം ട്രോളും; മകന്റെ രസകരമായ വീഡിയോയുമായി ജിഷിൻ
മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും മകൻ ജിയാൻ എല്ലാവർക്കും പരിചിതനാണ്. ജിഷിൻ മോഹനൊപ്പം ലോക്ഡൗണിൽ ചെയ്ത വിഡിയോകളിലൂടെയാണ് ഈ മിടുക്കൻ താരമായത്. മകൻ വന്നതോടെ, തന്റെ ലോകം തന്നെ അവനായി മാറിയെന്ന് ജിഷിനും പലകുറി പറഞ്ഞിട്ടുണ്ട്
ഇപ്പോൾ ഇതാ ജിഷിൻ തന്റെ മകന്റെ രസകരമായ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്
‘വെള്ളത്തിൽ കുത്തി മറിയുമ്പോ അവൻ ഓർത്തില്ല.. അവനുള്ള പണി പുറകെ വരുന്നുണ്ടെന്നു ഒന്നുമില്ലെങ്കിലും നിന്റപ്പൻ അല്ലേടാ ഞാൻ..നിന്നേം ട്രോളും, നിന്റമ്മേം ട്രോളും’. പാർക്കിലെ വെള്ളത്തിൽ കുത്തിമറിയുന്ന മകൻ ജിയാന് പറ്റിയ ഒരു അബദ്ധമാണ് ഈ വിഡിയോയിൽ.
സ്ലൈഡിൽ താഴെനിന്നും മുകളിലേയ്ക്ക് കയറാൻ ശ്രമിക്കുകയാണ് കക്ഷി അപ്പോഴാണ് അപ്രതീക്ഷിതമായി സ്ലൈഡിൽ മുകളിൽ നിന്നും താഴേയ്ക്ക് ഒരു പെൺകുട്ടി വരുന്നതും ജിയാനെ വീഴ്ത്തുന്നതും.
‘പാവം കൊച്ച് കാല് തെന്നി വീഴലും ബാക്കിൽ നിന്നൊരു ചവിട്ടും അതും പോരാഞ്ഞിട്ട് സ്വന്തം അച്ഛന്റെ വക ഒരു ട്രോളും’ , ‘എല്ലാം സഹിക്കാം അവസാനത്തെ ചവിട്ട്..’ എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് വരുന്നത്
