മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ. ചിത്രം പങ്കുവച്ച് മിനിട്ടുകൾക്കകം ചിത്രത്തിന് ലൈക്കുകളുടേയും കമന്റുകളുടേയും പെരുമഴയാണ്.
ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ കുറിച്ചതിങ്ങനെയാണ് ‘ ചൈൽഡ് ഈസ് ദ ഫാദർ ഓഫ് മാൻ’. അപ്പനൊപ്പം പുറത്തെ കാഴ്ചകൾ കാണുകയാണ് ഇസ എന്ന ഇസഹാക്ക് കുഞ്ചാക്കോ ബോബൻ. പരീക്ഷണങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും ഈ ദിവസങ്ങളിൽ, നല്ലൊരു നാളേയ്ക്കായി സുരക്ഷിതമായും പ്രതീക്ഷയോടെയും കാത്തിരിക്കാം.’ ചിത്രത്തോടൊപ്പം ചാക്കോച്ചൻ കുറിച്ചു.
അപ്പനെപ്പോലെ മകനും സൂപ്പർ ക്യൂട്ടാണെന്നും, മനോഹരമായ സന്ദേശമാണ് ചാക്കോച്ചൻ പങ്കുവെച്ചതെന്നുമൊക്കയാണ് ചിത്രത്തിന് വരുന്ന കമന്റുകൾ.
കഴിഞ്ഞ 16 നായിരുന്നു ഇസക്കുട്ടന്റെ രണ്ടാം പിറന്നാൾ. ബണ്ണി തീമിലുള്ള ആ പിറന്നാള്‍ ചിത്രങ്ങള്‍ ചക്കോച്ചനും പ്രിയയും പങ്കുവച്ചിരുന്നു. കുഞ്ഞു ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ഇസ ജനിച്ചത്. 2019 ഏപ്രിലിലാണ് ഇസ ജനിക്കുന്നത് ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരുമൊക്കെ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്.
മലയാളികളുടെ പ്രിയ താരമാണ് അപർണ ബാലമുരളി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്....
പ്രണയം പരസ്യപ്പെടുത്തിയപ്പോൾ മുതൽ ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വളരെ അധികം പരിഹാസങ്ങൾ കേൾക്കുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തിരുന്നു....
ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ യുവജനകമ്മീഷന് അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഇംഗ്ലീഷിലുള്ള ഫേസ് ബുക്ക് പോസ്റ്റിലെ വ്യാകരണ വാക്യഘടനാ പിശകുകളെ ട്രോളി...
ഹിന്ദുത്വയെ വിമര്‍ശിച്ച കുറ്റത്തിന് കന്നട നടന് ചേതന്‍ അഹിംസയെ അറസ്റ്റുചെയ്ത കര്‍ണാടക പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്...