Connect with us

മകളുടെ അരങ്ങേറ്റം അഭിമാനത്തോടെ വീക്ഷിച്ച് ജോമോൾ! അന്നും ഇന്നും ജോമോളിന് ഒരു മാറ്റവുമില്ലെന്ന് പ്രേക്ഷകർ

general

മകളുടെ അരങ്ങേറ്റം അഭിമാനത്തോടെ വീക്ഷിച്ച് ജോമോൾ! അന്നും ഇന്നും ജോമോളിന് ഒരു മാറ്റവുമില്ലെന്ന് പ്രേക്ഷകർ

മകളുടെ അരങ്ങേറ്റം അഭിമാനത്തോടെ വീക്ഷിച്ച് ജോമോൾ! അന്നും ഇന്നും ജോമോളിന് ഒരു മാറ്റവുമില്ലെന്ന് പ്രേക്ഷകർ

മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനെത്തിയ നടി ജോമോളിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അന്നും ഇന്നും ജോമോളിന് ഒരു മാറ്റവുമില്ലെന്നാണ് വിഡിയോ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. വയസ്സ് 40 പിന്നിട്ടിട്ടും രണ്ട് മക്കളുടെ അമ്മയായിട്ടും ജോമോളുടെ സൗന്ദര്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നും പ്രേക്ഷകർ പറയുന്നു. മകളുടെ അരങ്ങേറ്റം അഭിമാനത്തോടെ വീക്ഷിക്കുന്ന അമ്മയെ ആ വിഡിയോയിൽ കാണാം.

നടിയും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകൾ ആര്യ. കുടുംബസമേതമാണ് മകളുടെ അരങ്ങേറ്റത്തിന് നടി ജോമോൾ എത്തിയത്.

അമ്മയുടെ സുഹൃത്തിന്റെ മകളെ നൃത്തം പഠിപ്പിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നാണ് നിരഞ്ജന പറയുന്നത്. തന്റെ മകൾക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാൻ കാരണം നിരഞ്ജനയും അമ്മ നാരായണീയുമാണെന്ന് ജോമോളും അഭിപ്രായപ്പെട്ടു.

‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലെ കുഞ്ഞ് ഉണ്ണിയാർച്ചയായി സ്ക്രീനിലെത്തിയ ജോമോൾ പിന്നീട് നായികാ വേഷത്തിലുമെത്തി. നിറം, ദീപസ്കംഭം മഹാചര്യം, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജോമോൾ ശ്രദ്ധ നേടിയത്. ‘എന്ന് സ്വന്തം ജാനിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കരവും ജോമോൾ സ്വന്തമാക്കി.

2002 ലാണ് ജോമോൾ വിവാഹിതയായത്. ചന്ദ്രശേഖര പിള്ളയെ വിവാഹം ചെയ്ത ജോമോൾ ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. ഇതിനു ശേഷമാണ് ജോമോൾ ഗൗരിയെന്ന് പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. ഇവർക്കു രണ്ടു പെൺകുട്ടികളുണ്ട്. ആര്യ, ആർജ.

അഭിനയത്തിൽ അത്ര സജീവമല്ല ജോമോളിപ്പോൾ. എന്നാൽ സിനിമാമേഖലയിൽ താരം തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. സബ്ടൈറ്റിലിങ്ങിലാണ് ജോമോൾ സജീവമാകുന്നത്. നവ്യ നായരുടെ പുതിയ ചിത്രം ‘ജാനകി ജാനേ’യിലൂടെയാണ് ജോമോൾ ഈ രംഗത്തേയ്ക്ക് ചുവടുവച്ചത്.

More in general

Trending