Connect with us

പിങ്ക് നിറത്തിലുള്ള സ്ലീവ് ലെസ് ബെനിയനും പിങ്കും ​ഗ്രേയും കലർന്ന ഷോർട്സും ധരിച്ച് രചന നാരായണൻകുട്ടി; ചിത്രം പങ്കിട്ട് താരം; വിമർശനവുമായി ഒരുകൂട്ടർ

Social Media

പിങ്ക് നിറത്തിലുള്ള സ്ലീവ് ലെസ് ബെനിയനും പിങ്കും ​ഗ്രേയും കലർന്ന ഷോർട്സും ധരിച്ച് രചന നാരായണൻകുട്ടി; ചിത്രം പങ്കിട്ട് താരം; വിമർശനവുമായി ഒരുകൂട്ടർ

പിങ്ക് നിറത്തിലുള്ള സ്ലീവ് ലെസ് ബെനിയനും പിങ്കും ​ഗ്രേയും കലർന്ന ഷോർട്സും ധരിച്ച് രചന നാരായണൻകുട്ടി; ചിത്രം പങ്കിട്ട് താരം; വിമർശനവുമായി ഒരുകൂട്ടർ

മിനിസ്‌ക്രീനിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് എത്തിയ താരമാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത.് ഒരു നടി എന്നതിലുപരി ഒരു മികച്ച നര്‍ത്തകി കൂടിയാണ് രചന. എപ്പോഴും ട്രെഡീഷണൽ‌ വസ്ത്രങ്ങളിലാണ് രചന മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. വളരെ വിരളമായി മാത്രം അതും യാത്രകൾ, പാർട്ടികൾ പോലുള്ളവയിൽ പങ്കെടുക്കേണ്ട സാഹചര്യം വരുമ്പോൾ‌ മാത്രമാണ് ആരാധകർ രചനയെ മോഡേൺ വേഷങ്ങളിൽ കാണാറുള്ളത്.

ഇപ്പോഴിത രചന പങ്കുവെച്ച പുത്തൻ സെൽഫി ചിത്രങ്ങൾക്ക് വന്ന കമന്റുകളാണ് ശ്രദ്ധനേടുന്നത്. മിറർ സെൽഫികളാണ് രചന പോസ്റ്റ് ചെയ്തത്. ഷോർട്സ് ധരിച്ചുള്ള ഫോട്ടോസാണ് രചന പോസ്റ്റ് ചെയ്തത്. ദുബായിൽ പോയപ്പോൾ ഹോട്ടൽ റൂമിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ്. പിങ്ക് നിറത്തിലുള്ള സ്ലീവ് ലെസ് ബെനിയനും പിങ്കും ​ഗ്രേയും കലർന്ന ഷോട്സുമാണ് രചന ധരിച്ചിരുന്നത്. സെൽഫികളിൽ ഏതാണ് ഇഷ്ടപ്പെട്ടതെന്ന് കമന്റ് ചെയ്യാനും ആരാധകരോട് രചന ആവശ്യപ്പെട്ടി​ട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ രചനയുടെ സെൽഫികൾക്ക് സ്വീകാര്യത കിട്ടിയപ്പോൾ ഫേസ്ബുക്കിൽ വിമർശനമായിരുന്നു കൂടുതൽ.

ഒരു അതുല്യ നടൻ മരിച്ച് അടക്കം കഴിഞ്ഞതേയുള്ളു അപ്പോഴേക്കും… കഷ്ടം എന്നാണ് ഒരാൾ കുറിച്ചത്. നടൻ മാമുക്കോയയുടെ സംസ്കാരം നടന്ന ദിവസം രചന ഫോട്ടോ പങ്കുവെച്ചത് വലിയ തെറ്റായിപോയി എന്ന തരത്തിലായിരുന്നു കമന്റ്. എല്ലാം നല്ല ഒന്നാന്തരം ബോറായിട്ടുണ്ട് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. വിമർശനങ്ങളെ കൂടുതെ രചനയുടെ പുത്തൻ പരീക്ഷണത്തെ നിരവധി പേർ പ്രശംസിക്കുകയും ചെയ്തു. ആറാട്ടാണ് രചനയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിലെ രചനയുടെ സീനുകൾക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സിനിമയായിരുന്നു ആറാട്ട്.

More in Social Media

Trending