Connect with us

പുറത്ത് വന്നാൽ ഇവർ ഇങ്ങനെയാ… പരസ്‍പരം സര്‍പ്രൈസ് നല്‍കി ബിഗ് ബോസ്സ് മത്സരാർത്ഥികൾ; വീഡിയോ വൈറൽ

Social Media

പുറത്ത് വന്നാൽ ഇവർ ഇങ്ങനെയാ… പരസ്‍പരം സര്‍പ്രൈസ് നല്‍കി ബിഗ് ബോസ്സ് മത്സരാർത്ഥികൾ; വീഡിയോ വൈറൽ

പുറത്ത് വന്നാൽ ഇവർ ഇങ്ങനെയാ… പരസ്‍പരം സര്‍പ്രൈസ് നല്‍കി ബിഗ് ബോസ്സ് മത്സരാർത്ഥികൾ; വീഡിയോ വൈറൽ

സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മലയാളം മുന്നേറുകയാണ്. ഷോ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. മാർച്ച് 27 ന് 17 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് വെറും 9 പേര് മാത്രമാണ് ഇവരിൽ നിന്നും ഫൈനൽ ഫൈവിലേക്ക് എത്തുന്നത് ആരൊക്കെ ആയിരിക്കും എന്ന കാര്യത്തിൽ ആർക്കും ഒരു രൂപവും ഇല്ല. വിജയികൾ ആവുമെന്ന് പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്ന റോബിനും ജാസ്മിനും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോവുകയും ചെയ്തു.

പുറത്ത് എത്തിയതിന് ശേഷം സുഹൃത്തുക്കളെ കണ്ടുമുട്ടിയതിന്റെ വീഡിയോ മത്സരരാർത്ഥിയായിരുന്ന അപർണ്ണ പങ്കുവെച്ചിരിക്കുകയാണ്. ആദ്യം ഡോ. റോബിൻ രാധാകൃഷ്‍ണൻ സര്‍പ്രൈസായി അപര്‍ണയെ കണ്ടുമുട്ടുന്നതാണ് വീഡിയോയിലെ രംഗം. റോബിനെ കണ്ടപ്പോള്‍ സര്‍പ്രൈസ് ആകുന്ന അശ്വിനെയും വീഡിയോയില്‍ കാണാം. വീഡിയോ ബിഗ് ബോസ്സ് ആരാധകർ ഏറ്റെടുത്തിരിക്കുന്നു

ഈ ആഴ്‍ച ഹലോ മൈ ഡിയിര്‍ റോംഗ് നമ്പര്‍ എന്ന വീക്കിലി ടാസ്‍കായിരുന്നു നടന്നത്. കോള്‍ സെന്റര്‍ ജീവനക്കാരായി ഒരു ടീമും ഫോണ്‍ വിളിക്കുന്നവരായി മറ്റൊരു ടീമും പങ്കെടുക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ മത്സരം. റിയാസും ലക്ഷ്‍മി പ്രിയയും തമ്മിലായിരുന്നു ഏറ്റവും വാശിയേറിയ മത്സരം നടന്നത്. കുലസ്‍ത്രീ എന്താണ് എന്ന് അറിയുമോ എന്ന് ചോദിച്ച് ആയിരുന്നു ലക്ഷ്‍മി പ്രിയ റിയാസിനോട് ഫോണ്‍ വിളിച്ച് തര്‍ക്കിച്ചത്. കുട്ടീ എന്ന് വിളിച്ച് റിയാസിനെ ലക്ഷ്‍മി പ്രിയ പരിഹസിക്കുകയും ചെയ്‍തു. എന്നാല്‍ പ്രകോപിതനാകാതെ ടാസ്‍കില്‍ പങ്കെടുത്തതിനാല്‍ റിയാസിനെ വിജയിയായി ബിഗ് ബോസ് പ്രഖ്യാപിച്ചു.

More in Social Media

Trending