Connect with us

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റോബിനും ആരതിയും പിരിഞ്ഞു..? സത്യങ്ങൾ പുറത്ത്!!!

Malayalam

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റോബിനും ആരതിയും പിരിഞ്ഞു..? സത്യങ്ങൾ പുറത്ത്!!!

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റോബിനും ആരതിയും പിരിഞ്ഞു..? സത്യങ്ങൾ പുറത്ത്!!!

ബിഗ് ബോസ് മത്സരാർത്ഥിയായ റോബിൻ രാധാകൃഷണനെ അറിയുന്നവര്‍ക്കെല്ലാം ആരതി പൊടിയേയും ഇന്നറിയാം. റോബിന്റെ കാമുകിയാണ് ആരതി. ഒരു അഭിമുഖത്തിനിടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. റോബിന്‍ രാധാകൃഷ്ണന്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ടെന്ന് ആരതി പൊടി മുൻമ്പ് പറഞ്ഞിരുന്നു. ‘പൊടി.. നീ ഇത്രയും കഷ്ടപ്പെടല്ലേ.. കുറച്ച് റെസ്റ്റ് എടുക്ക്’ എന്ന് അദ്ദേഹം പറയും.

എന്നോട് ജീവിതത്തില്‍ ആരും അങ്ങനെ പറഞ്ഞിട്ടില്ല. അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് വലിയ സമാധാനമാണ് തോന്നുന്നത്. ഓഫീസ് ഇരിക്കുന്ന സ്ഥലത്തേക്ക് രാത്രിയൊക്കെ കൂടെ വരും. സമ്മർദ്ദമൊക്കെ ഉണ്ടാകുമ്പോള്‍ ഷെയർ ചെയ്യാന്‍ കൂടെ ഒരാള്‍ ഉണ്ടെന്നുള്ളത് വലിയ ആശ്വാസമാണെന്നും ആരതി മുൻമ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തന്റെ വിവാഹതീയതി ആരാധകരെ റോബിൻ അറിയിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ജൂൺ 26 നാണ് വിവാഹം.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു റോബിനും ആരതിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ആരതി സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടും ബിസിനസിന്റെയും മറ്റുമായി നിരവധി തിരക്കുകളൊക്കെ ഉള്ളത് കൊണ്ടാണ് വിവാഹം വൈകുന്നതെന്നാണ് പറഞ്ഞിരുന്നത്. നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസത്തിലായിരുന്നു വിവാഹത്തെ കുറിച്ച് പറഞ്ഞ് താരങ്ങള്‍ രംഗത്തെത്തിയത്. ഈ വര്‍ഷം ജൂണില്‍ തങ്ങളുടെ വിവാഹമുണ്ടെന്ന് പറഞ്ഞുള്ള ഒരു പോസ്റ്റായിരുന്നു റോബിനും ആരതിയും പങ്കുവെച്ചിരുന്നത്.

ഇപ്പോഴിതാ റോബിനുമായി ബന്ധപ്പട്ട മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. റോബിനും പ്രതിശ്രുത വധുവായ ആരതി പൊടിയും തമ്മില്‍ പിരിഞ്ഞുവോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സംശയങ്ങള്‍. വൈറലായി മാറുന്ന ചില സ്‌ക്രീന്‍ ഷോട്ടുകളാണ് ഇത്തരം ചര്‍ച്ചകളുടെ ഉറവിടം. ബിഗ് ബോസ് ആരാധകര്‍ക്ക് സുപരിചിതരാണ് റോബിനും ആരതിയും. ആരതിയുമായുള്ള റോബിന്റെ പ്രണയവും വിവാഹ നിശ്ചയവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നിരന്തരം ചര്‍ച്ചയാകുന്നവരാണ് ഇരുവരും. പലപ്പോഴും റോബിന്റേയും ആരതിയുടെയും പേര് വിവാദങ്ങളില്‍ ഇടം നേടാറുണ്ട്. ഇരുവരും പൊതുവേദികളില്‍ ഒരുമിച്ച് എത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. പല വിവാദങ്ങളും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോഴും പരസ്പരം കരുത്തായി മാറിയവരായിരുന്നു റോബിനും ആരതിയും. എന്നാല്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചൊരു സ്‌ക്രീന്‍ ഷോട്ട് റോബിന്റേയും ആരതിയുടേയും ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു.

റോബിനും ആരതിയും ബ്രേക്കപ്പ് ആയെന്നായിരുന്നു ട്രോള്‍ ബിഗ് ബോസ് മലയാളം 2.0 എന്ന പേജില്‍ വന്ന സ്റ്റോറിയായിരുന്നു ആ സംശയം ആദ്യം മുന്നോട്ട് വച്ചത്. ഇതിന്റെ തെളിവായി ചൂണ്ടിക്കാണിച്ചത് ആരതിയുടേതെന്ന് കരുതപ്പെടുന്ന ഒരു സ്‌ക്രീന്‍ ഷോട്ടായിരുന്നു. ”ജൂണ്‍ 26 കല്യാണം ഉറപ്പിച്ചു വച്ചിരിക്കുമ്പോള്‍ മള്‍ട്ടിപ്പിള്‍ റിലേഷന്‍ഷിപ്പുകള്‍, കൂടാതെ ഭാര്യയാകാന്‍ പോകുന്ന പെണ്ണിന്റെ സുഹൃത്തിനോട് ക്രഷ് തോന്നുന്നത് ആണോ പിന്നെ പക്വത. വോയ്‌സ് എന്നെക്കൊണ്ട് പബ്ലിക്കലി ഇടീപ്പിക്കല്ലേ” എന്നുള്ള കമന്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് വൈറലായി മാറിയത്. എന്നാല്‍ ഈ കമന്റ് ആരതിയുടേത് തന്നെയാണോ അതോ ഫേക്ക് അക്കൗണ്ടില്‍ നിന്നുള്ളതാണോ എന്നൊന്നും വ്യക്തമായിരുന്നില്ല.

എവിടെയാണ് ഈ കമന്റ് വന്നതെന്നും വ്യക്തമായിരുന്നില്ല. ഇതിനിടെ ആരതി റോബിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ പെട്ടു. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി യൂട്യൂബ് ചാനലുകളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് രംഗത്തെത്തിയത്. ഇതോടെ ആരാധകര്‍ ആകെ ആശങ്കയിലായി.

എന്നാല്‍ ഇപ്പോഴിതാ റോബിനുമായുള്ള ബ്രേക്കപ്പ് വാര്‍ത്തയോട് ആരതി തന്നെ പ്രതികരിച്ചിരിക്കുകയാണ്. ആരതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിറയെ ബ്രേക്കപ്പിനെക്കുറിച്ചുള്ള കമന്റുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ബ്രേക്കപ്പിനെ പിന്തുണച്ചും മാറ്റി ചിന്തിക്കണമെന്നുമൊക്കെ പറഞ്ഞുകൊണ്ട് നിരവധി പേര്‍ കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്. ഇതിനിടെ ഒരാള്‍ക്ക് ആരതി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

റോബിനും പൊടിയും ബ്രേക്കപ്പ് ആയെന്ന് കേട്ടല്ലോ അത് സത്യമാണോ എന്ന് ചോദിച്ചയാള്‍ക്കാണ് ആരതിയുടെ മറുപടി. അല്ല എന്നായിരുന്നു ആരതിയുടെ മറുപടി. എന്നാല്‍ ആരതി ഈ കമന്റ് ഉടനെ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ആരാധകര്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്. എന്തിനാണ് ആരതി കമന്റ് ഡിലീറ്റ് ചെയ്തത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അതേസമയം ആരതി ഇപ്പോഴും റോബിനെ വീണ്ടും ഫോളോ ചെയ്യാതിരിക്കുന്നതും ആരാധകരുടെ ആശങ്കകളെ ശക്തമാക്കുന്നുണ്ട്. റോബിന്‍ വാര്‍ത്തകളോട് ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ റോബിന്‍ ഇപ്പോഴും ആരതിയെ ഫോളോ ചെയ്യുന്നുണ്ട്. ഇരുവരും അധികം വൈകാതെ തന്നെ വാര്‍ത്തകളോട് ഔദ്യോഗികമായി തന്നെ പ്രതികരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

More in Malayalam

Trending

Malayalam

കറുത