ആ ഒരൊറ്റ കാരണം; എല്ലാം ഉപേക്ഷിക്കേണ്ടി വന്നു; ആരാധകരെ നടുക്കി സെറീന!!!
By
ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ ശ്രദ്ധനേടിയ താരമാണ് സെറീന ആൻ ജോൺസൺ. മോഡലായ സെറീന 2022ലെ മിസ് ക്യൂന്‍ കേരള സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത ശേഷമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. യുഎഇയിൽ നിന്ന് ബിഗ് ബോസ് മലയാളത്തിലെത്തിയ ആദ്യത്തെ മത്സരാർത്ഥി കൂടി ആയിരുന്നു താരം. ആദ്യ വാരം മുതൽ ഷോയിൽ തിളങ്ങി നിന്ന സെറീന ഫിനാലേയ്ക്ക് തൊട്ട് മുൻപത്തെ ദിവസമാണ് ഷോയിൽ നിന്നും പുറത്തായത്.
ബിഗ് ബോസ് ഹൗസിലെ എല്ലാവരുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഒരാളാണ് സെറീന. സെറീനയുടെ സൗഹൃദങ്ങളും അതിനിടയിലെ പ്രശ്നങ്ങളുമെല്ലാം പ്രേക്ഷകർക്കിടയിലെ സ്ഥിരം ചർച്ചാ വിഷയങ്ങളായിരുന്നു. അവസാന ആഴ്ചവരെ ഷോയിൽ തുടരാൻ സഹായിച്ചതും ഈ സൗഹൃദങ്ങളാണ്.
റെനീഷ റഹ്മാൻ ആയിരുന്നു സെറീനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. നിരവധി ആരാധകരാണ് ഇവരുടെ കോംബോയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ ഷോയുടെ അവസാനം ഇവർക്കിടയിൽ പ്രശ്‍നങ്ങൾ ഉണ്ടാകുന്നതാണ് പ്രേക്ഷകർ കണ്ടത്. മത്സരത്തിന് ശേഷം സിനിമയിലേക്ക് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.
ഇപ്പോഴിതാ താന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയെ കുറിച്ച് സെറീന തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോള്‍. അതുപോലെ ബിഗ് ബോസില്‍ സഹതാരങ്ങളായി ഉണ്ടായിരുന്ന ചില താരങ്ങളുമായി ഇപ്പോഴും കോണ്‍ടാക്ട് ഉള്ളതിനെ പറ്റിയും സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ സെറീന വെളിപ്പെടുത്തി. എന്നോട് എന്ത് വേണമെങ്കിലും ചോദിക്കാമെന്ന് പറഞ്ഞ് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു.
അതിന് താഴെ വന്ന് ഒരു അമ്പത് ലക്ഷം തരുമോ, പത്ത് ലക്ഷം തരാമോ? ജിപേ നമ്പര്‍ തരാം എന്നൊക്കെ പറഞ്ഞ് മെസേജ് അയച്ചവരുണ്ടായിരുന്നു. അങ്ങനെ ചോദിക്കുന്നവരോട് എനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞാണ് സെറീന സംസാരിച്ച് തുടങ്ങുന്നത്. ബിഗ് ബോസില്‍ സഹതാരങ്ങളായിരുന്ന റെനീഷയും അളിയനുമായിട്ടും കോണ്‍ടാക്ട് ഇല്ലേ എന്നതായിരുന്നു അടുത്ത ചോദ്യം. കോണ്‍ടാക്ട് ഉണ്ടെങ്കിലും അവരെ അധികം കാണാറില്ലെന്നാണ് സെറീന പറയുന്നത്.
ഞാന്‍ നാട്ടിലേക്ക് പോയാല്‍ കൂടുതലായിട്ടും നില്‍ക്കാറുള്ളത് എറണാകുളത്താണ്. റെനീഷ പാലക്കാടും അഞ്ചൂസ് തിരുവനന്തപുരത്തുമാണ്. അതുകൊണ്ടാണ് ഇവരെ അധികം കാണാത്തതിന്റെ കാരണം. എറണാകുളത്ത് ഉള്ളവരെ കാണാന്‍ ശ്രമിക്കാറുണ്ട്. എല്ലാവരുമായിട്ടും കോണ്‍ടാക്ട് ഉണ്ട്. റെനീഷ പുതിയ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളുമായി നടക്കുന്നു. അളിയന്‍ യുട്യൂബ് ചാനലിന്റെ തിരക്കുകളിലാണ്. അഖില്‍ മാരാരുടെ ഭാര്യ ലക്ഷ്മി ചേച്ചിയും ഞാനും വളരെ അടുത്ത സുഹൃത്തുക്കളാണ്. അഖിലേട്ടനും ഞാനും ബിഗ് ബോസിന് ശേഷമാണ് കൂടുതല്‍ സുഹൃത്തുക്കളായത്.
അദ്ദേഹം വഴിയാണ് ലക്ഷ്മിചേച്ചിയുമായി സൗഹൃദത്തിലായത്. രണ്ട് പിള്ളേര്‍ ഉണ്ടെങ്കിലും ചേച്ചി എന്നൊന്നും വിളിക്കണ്ട ആവശ്യമില്ല, പുള്ളിക്കാരിക്ക് ശരിക്കും എന്റെയൊക്കെ പ്രായമേയുള്ളു. പക്ഷെ ചേച്ചി പറയുന്നത് ചേച്ചിയുടെ പ്രായം എവിടെയും പറയരുത്, രണ്ടു മക്കളൊക്കെ ഉണ്ട് അതുകൊണ്ട് കുറച്ച് പ്രായമുള്ള ആളായിട്ടിരിക്കണം എന്നാണെന്നും സെറീന പറയുന്നു.
ബിഗ് ബോസില്‍ ഉള്ളപ്പോള്‍ ഏകദേശം 42 ദിവസത്തോളം അഖിലേട്ടനെ എനിക്ക് ഇഷ്ടമല്ലായിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് ഞാന്‍ ശരിക്കും അഖിലേട്ടനെ മനസിലാക്കിയത്. എനിക്ക് ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ എന്നൊക്കെയാണ് പുള്ളിയെ വിശേഷിപ്പിക്കാന്‍ ഇഷ്ടം. ബിഗ് ബോസില്‍ വരുന്ന സമയത്ത് എനിക്ക് ഒരു അഡ്വെര്‍ടൈസിങ് കമ്പനിയില്‍ ജോലി ഉണ്ടായിരുന്നു. ഇങ്ങനെ കറങ്ങി നടക്കാന്‍ മാത്രം ലീവൊക്കെ സെറീനയ്ക്ക് കിട്ടുമോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ താന്‍ ആ ജോലി രാജി വെച്ചിരിക്കുകയാണെന്നാണ് നടിയിപ്പോള്‍ പറയുന്നത്.
‘ബിഗ് ബോസിലേക്ക് പോവാന്‍ വേണ്ടി ജോലിയില്‍ നിന്നും മൂന്നുമാസത്തെ ലീവ് എടുത്തിരുന്നു. പിന്നെയും കുറെ നാള്‍ കഴിഞ്ഞാണ് തിരിച്ചു വരാന്‍ പറ്റിയത്. അതിന് ശേഷം ജോലിയില്‍ റീജോയിന്‍ ചെയ്തെങ്കിലും ഇടയ്ക്ക് ഇടയ്ക്ക് നാട്ടില്‍ പോകേണ്ട ആവശ്യങ്ങള്‍ വന്ന് തുടങ്ങി. അതുപോലെ ഇതിനൊപ്പം എംബിഎ യും ഞാന്‍ ചെയ്യുന്നുണ്ട്. ഇതോടെ ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ചെയ്യുന്ന ജോലിയില്‍ നൂറ് ശതമാനം ആത്മാര്‍ഥ കാണിക്കുന്ന ആളാണ് ഞാന്‍.
അതുകൊണ്ട് ഒന്നരമാസം മുന്‍പ് ഞാന്‍ ആ ജോലി റിസൈന്‍ ചെയ്തുവെന്ന്’, സെറീന പറയുന്നു. അതേ സമയം താന്‍ സിനിമയില്‍ അഭിനയിക്കുകയാണെന്നും നടി വെളിപ്പെടുത്തി. ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം നടന്ന് കെണ്ടിരിക്കുകയാണ്. ഇപ്പോള്‍ അതിന്റെ ഷെഡ്യൂള്‍ ബ്രേക്ക് വന്നുവെന്നും നടി വ്യക്തമാക്കുന്നു.