Connect with us

താങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു; എന്റെ ബുദ്ധിമോശം; വീട്ടുകാരുടെ ഇടപെടൽ, രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ വിശ്വനാഥ്!!!

Malayalam

താങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു; എന്റെ ബുദ്ധിമോശം; വീട്ടുകാരുടെ ഇടപെടൽ, രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ വിശ്വനാഥ്!!!

താങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു; എന്റെ ബുദ്ധിമോശം; വീട്ടുകാരുടെ ഇടപെടൽ, രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ വിശ്വനാഥ്!!!

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശോഭ വിശ്വനാഥ്. സ്വന്തമായി ബിസിനസ് നടത്തുന്ന ഒരു സംരംഭക കൂടിയാണ് ശോഭ.വളരെ പെട്ടെന്ന് വലിയൊരു വിഭാഗം ആരാധകരെ നേടിയെടുക്കാൻ ശോഭയ്ക്ക് സാധിച്ചിരുന്നു. തന്റെ നിലപാടുകളും തോല്‍ക്കാന്‍ തയ്യാറാകാത്ത പോരാട്ട വീര്യവുമാണ് ശോഭയ്ക്ക് കയ്യടി നേടിക്കൊടുത്തത്.

ബിഗ് ബോസിൽ ഉണ്ടായിരുന്നപ്പോൾ തന്നെ മുൻ വിവാഹ ബന്ധത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് ശോഭാ വിശ്വനാഥ് പറഞ്ഞിരുന്നു. ഗാർഹിക പീഡനം തുടർന്ന സാഹചര്യത്തിലായിരുന്നു താൻ വിവാഹ ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചതെന്നായിരുന്നു ശോഭ പറഞ്ഞത്. ഇപ്പോഴിതാ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ താൻ അന്ന് ജീവിതം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചിരുന്നുവെന്ന് പറയുകയാണ് ശോഭ.

ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളാണ് ഇന്ന് കാണുന്ന ശോഭയ്ക്ക് പിന്നിൽ. അറേഞ്ച്ഡ് മാരേജായിരുന്നു. അതും ഒരു അറിയപ്പെടുന്ന, സമ്പന്ന കുടുംബം. ആദ്യ രാത്രിയാണ് ആൾ മദ്യപാനിയാണെന്ന് ഞാൻ മനസിലാക്കുന്നത്. അതെനിക്കൊരു ഷോക്ക് ആയിരുന്നു. ഞാനും കൂടെ ഒകെ പറഞ്ഞാണ് വിവാഹം കഴിച്ചതെങ്കിലും മനസിലാക്കാനും സംസാരിക്കാനുമൊന്നും അന്ന് സമയം കിട്ടിയില്ല.

അന്ന് ഞാൻ വേണമെങ്കിൽ ഒരു പൊട്ടിയായിരുന്നെന്ന് പറയാം. ഒരു തീരുമാനം പറയാനുള്ള വോയിസ് ഇല്ലാതിരുന്നു. നിങ്ങൾക്ക് ഏറ്റവും യോജിച്ച വ്യക്തിയെ കണ്ടെത്തിയാൽ മാത്രം വിവാഹം കഴിക്കാവൂ എന്നാണ് എനിക്ക് പെൺകുട്ടികളോട് പറയാനുള്ളത്.

എന്നെ മുൻ ഭർത്താവ് ദ്രോഹിക്കുമായിരുന്നു. താങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. പുള്ളിക്ക് മാറാൻ പല അവസരങ്ങളും ഞാൻ കൊടുത്തെങ്കിലും മാറ്റങ്ങളൊന്നും സംഭവിച്ചില്ല. ഒരു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പോയി തിരിച്ചുവന്നു എന്ന് വേണമെങ്കിൽ പറയാം. ഫ്ലാറ്റിലായിരുന്നു. അന്ന് എല്ലാവരും വീട്ടിലുണ്ടായിരുന്നു. എന്തോ പ്രശ്‌നം നടന്ന് വീട്ടുകാരെല്ലാം ഞങ്ങളുടെ ഫ്‌ളാറ്റിൽ വന്ന് പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു.

ആ സമയം ഞാന്‍ ഡൈനിങ് ടേബിളില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എഴുന്നേറ്റ് പോയി ഫാനിൽ കെട്ടി തൂങ്ങി. കസേര മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ വന്നത്. റൂമിലെ ചെറിയ ജനലിലൂടെ വീട്ടുകാർ എന്നെ കണ്ടു. എന്തോ ദൈവാദീനമാണെന്ന് പറയാം. ലോക്കും വാതിലിന് കൃത്യമായി വീണില്ലായിരുന്നു. അതും എന്റെ ഭാഗ്യമായിരുന്നു. അങ്ങനെ അവർ എന്നെ രക്ഷിച്ചു. കുറെ നാൾ കഴുത്തിൽ അതിന്റെ പ്രശ്നമുണ്ടായിരുന്നു. വെള്ളം കുടിക്കാനൊന്നും പറ്റുമായിരുന്നില്ല.

മരണത്തിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ആറ്റുകാൽ അമ്മയാണ് എന്നെ രക്ഷിച്ചത്. അന്ന് ഞാൻ ദൈവത്തിന് വാക്ക് കൊടുത്തു. അതുകൊണ്ടാണ് ജീവിതത്തിൽ മറ്റെന്തൊക്കെ വെല്ലുവിളി വന്നിട്ടും പിടിച്ച് നിക്കാൻ ഞാൻ തീരുമാനിച്ചത്. അതിന് ശേഷമാണ് ഞാൻ തീരുമാനിച്ചത് ജീവിതത്തിൽ ഒന്നിന്റെ പേരിലും ഞാൻ മരിക്കാൻ തുനിയില്ല, അങ്ങനെ ചിന്തിക്കുക പോലും ഇല്ലെന്ന്. അങ്ങനെ തീരുമാനമെടുത്തത് കൊണ്ടാണ് ഡ്രഗ് കേസ് വന്നപ്പോഴും എന്റെ പണം ഒരാൾ പറ്റിച്ച് കൊണ്ട് പോയപ്പോഴുമൊന്നും ഞാൻ വീഴാതിരുന്നത്.

ഞാൻ ഒരു പോരാളിയാണ്. ഞാൻ സഹായിച്ച പലരും എന്നെ ചതിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും വീണ്ടും ഇതിലൊക്കെ ഞാൻ പോയി വീഴും. കാരണം കതിരിൻമേൽ വളം വെച്ചിട്ട് കാര്യമില്ലെന്ന് പറയില്ലേ. എന്നിരുന്നാലും ഒരു കാര്യം തീരുമാനിക്കുന്നതിന് മുൻപ് ഞാൻ രണ്ട് തവണ ആലോചിക്കും. ആ ബന്ധത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷമാണ് ബിസിനസ് രംഗത്തേക്ക് ഇറങ്ങിയത്.

രണ്ടാമത് ജീവിതത്തിലേക്ക് ഒരാൾ വന്നത് പ്രൊപ്പോസലായിട്ടായിരുന്നു.അതിനോട് ഞാൻ നോ പറഞ്ഞു. ഞാനൊരു ഇമോഷ്ണൽ ഫൂൾ ആണ്. ദൈവം എന്നെ അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ശക്തമായി പല കാര്യങ്ങളിലും നിന്നിട്ടുമ്ടെങ്കിലും സ്നേഹിക്കുന്ന മനുഷ്യരുടെ കാര്യത്തിൽ ഞാൻ ഇമോഷ്ണൽ ജീവിയാണ്. ചൂടുവെള്ളത്തിൽ വീണ പൂച്ചയാണെങ്കിലും ജീവിതത്തിൽ ഒരാൾ വേണമെന്ന് നമ്മുക്ക് തോന്നും. അങ്ങനെ തോന്നിയിട്ടുണ്ട്. ആദ്യത്തെ ബന്ധം ഇനിയും ഡൈവോഴ്‌സ് ആയിട്ടില്ല. വിവാഹത്തിലേക്ക് പോകുമോയെന്ന് ഇപ്പോൾ പറയാൻ പറ്റില്ല’, ശോഭ പറഞ്ഞു.

More in Malayalam

Trending

Recent

To Top