Connect with us

18 വർഷമായി നിങ്ങളുടെ മുൻപിൽ ഓരോവേഷവും മിന്നി മറയുമ്പോൾ നിങ്ങൾ ഓരോരുത്തരും തന്ന കരുതലും സ്നേഹവും ആണ് എന്നെ ഈ പുരസ്കാരത്തിലേക്ക് എത്തിച്ചത്; ബിനു അടിമാലിയുടെ കുറിപ്പ്

Malayalam

നടനും ഹാസ്യതാരവുമാണ് ബിനു അടിമാലി. അടുത്തിടെ ഫ്ലവേഴ്സിലെ സ്റ്റാർ‍ മാജികിലൂടെയാണ് അദ്ദേഹം ഏറെ ജനപ്രീതി നേടിയത്. 2012 മുതല്‍ മിനി സ്ക്രീനിലും ചലച്ചിത്രരംഗത്തും സജീവമായിട്ടുള്ള അദ്ദേഹം തല്‍സമയം ഒരു പെണ്‍കുട്ടി, ഇതിഹാസ, പാവാട, ക്രയോണ്‍സ്, ക്വീന്‍, കാര്‍ബണ്‍, നാം തുടങ്ങി ഒട്ടനവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.

മണപ്പുറം മിന്നലെ ഫിലിം ആൻഡ് ടിവി അവാര്‍ഡ്സിൽ ബെസ്റ്റ് കൊമേഡിയനുള്ള പുരസ്കാരം ബിനുവിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ അവാർഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെയാണ്

‘നിനച്ചിരിക്കാത്ത നേരത്ത് ഒരു മിന്നലായ് എന്നെ തേടിയെത്തിയ മിന്നലെ അവാർഡ്. കഴിഞ്ഞ 18 വർഷമായി നിങ്ങളുടെ മുൻപിൽ ഓരോവേഷവും മിന്നി മറയുമ്പോൾ നിങ്ങൾ ഓരോരുത്തരും തന്ന കരുതലും സ്നേഹവും ആണ് എന്നെ ഈ പുരസ്കാരത്തിലേക്കെതിച്ചതെന്ന് ഞാൻ അഭിമാനത്തോടെ വിശ്വസിക്കുന്നു . ഒപ്പം കാരുണ്യവാനായ ദൈവത്തിനും, എന്‍റെ കുടുംബത്തിനും, എന്‍റെ ഷോ ഡയറക്ടർ അനൂപ് ജോണിനും, എന്‍റെ സഹപ്രവർത്തകർക്കും, നിങ്ങൾ ഓരോരുത്തർക്കുമായി ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു ഇങ്ങനെയുള്ള പുരസ്കാരങ്ങൾ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുവാൻ എന്നെപ്പോലുള്ള എളിയ കലാകാരന്മാർക്ക് വലിയ പ്രചോദനമാണ് ഇതുവരെ ഉണ്ടായിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊള്ളുന്നു. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ബിനു അടിമാലി

Continue Reading
You may also like...

More in Malayalam

Trending