Connect with us

കഴിഞ്ഞ നാല് വര്‍ഷമായി ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ആളുകളാണ് ഞങ്ങള്‍, ബിനു ചേട്ടന്‍ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ല; ശ്രീവിദ്യ മുല്ലച്ചേരി

Malayalam

കഴിഞ്ഞ നാല് വര്‍ഷമായി ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ആളുകളാണ് ഞങ്ങള്‍, ബിനു ചേട്ടന്‍ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ല; ശ്രീവിദ്യ മുല്ലച്ചേരി

കഴിഞ്ഞ നാല് വര്‍ഷമായി ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ആളുകളാണ് ഞങ്ങള്‍, ബിനു ചേട്ടന്‍ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ല; ശ്രീവിദ്യ മുല്ലച്ചേരി

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്‍ ബിനു അടിമാലി ഫോട്ടോഗ്രാഫറുടെ കാമറ തല്ലിപ്പൊട്ടിച്ചെന്ന ആരോപണം പുറത്തെത്തുന്നത്. പിന്നാലെ ഇത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ബിനുവിനെതിരെ തെളിവുകള്‍ നിരത്തിയാണ് ഫോട്ടോഗ്രാഫര്‍ ജിനേഷ് ബിനുവിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ലവേഴ്‌സിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്നാണ് ജിനേഷ് പറഞ്ഞത്.

മാത്രമല്ല, വാഹനാപകടത്തില്‍ മരണപ്പെട്ട കൊല്ലം സുധിയുടെ വീട്ടിലേക്കുള്ള യാത്ര ബിനു അടിമാലി തന്റെ പ്രമോഷന് വേണ്ടി ഉപയോഗപ്പെടുത്തിയെന്നും ജിനേഷ് ആരോപിച്ചിരുന്നു. വീല്‍ചെയറില്‍ പോകേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ടും ആളുകളുടെ അനുകമ്പ നേടിയെടുക്കുന്നതിനായി ബിനു അടിമാലി വീല്‍ചെയറില്‍ പോയെന്നായിരുന്നു പ്രധാന ആരോപണം. ഇത് സോഷ്യല്‍ മീഡിയയിലെ പേജുകളില്‍ ഇടാന്‍ വേണ്ടി ആസൂത്രണം നടത്തിയെന്നും വെളിപ്പെടുത്തലുണ്ടായി.

ബിനു അടിമാലിക്കെതിരായ ഈ ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ബിനു അടിമാലിക്കെതിരായ ഇത്തരമൊരു ആരോപണം ഒരിക്കല്‍ താന്‍ വിശ്വസിക്കില്ലെന്ന് പറയുകയാണ് നടിയും സ്റ്റാര്‍മാജിക് താരവുമായ ശ്രീവിദ്യാ മുല്ലശ്ശേരി.

കഴിഞ്ഞ നാല് വര്‍ഷമായി ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ആളുകളാണ് ഞങ്ങള്‍. അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നാണ് ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീവിദ്യ വ്യക്തമാക്കുന്നത്. കൊല്ലം സുധിയേട്ടന്‍ മരണപ്പെട്ട അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന ആളാണ് അദ്ദേഹം. അത് എത്ര വലിയ അപകടമായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം.

കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. പക്ഷെ എന്റെ മരണം വരെ അദ്ദേഹം അങ്ങനെ അഭിനയിച്ചുവെന്ന് ഞാന്‍ വിശ്വസിക്കില്ല. അങ്ങനെത്തെ ഒരു മനുഷ്യനല്ല ബിനു അടിമാലി. നമുക്ക് നന്നായി അറിയുന്ന ആളാണ് ബിനു ചേട്ടന്‍. അത്രമാത്രം മാനുഷിക ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത ആളുമല്ല അദ്ദേഹം. സുധിച്ചേട്ടനുമായി നമുക്ക് തന്നെ ഇത്ര ബന്ധമുണ്ടെങ്കില്‍ അതിനേക്കാളും വര്‍ഷങ്ങള്‍ക്ക് മുമ്പേ ബന്ധമുള്ളവരാണ് അവര്‍.

ആ മനുഷ്യന്റെ ട്രോമയും നമ്മള്‍ കണ്ടവരാണ്. അതുകൊണ്ട് തന്നെ തന്റെ മരണം വരെ വിശ്വസിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും ശ്രീവിദ്യ പറയുന്നു. സുധിയേട്ടന്റെ മരണം എന്ന് പറയുന്നത് വല്ലാത്ത ട്രോമയായിരുന്നു. രണ്ട് ദിവസം മുമ്പ് നമ്മളോട് യാത്ര പറഞ്ഞ് പോയ ഒരാള്‍ പെട്ടെന്ന് ഇല്ലെന്ന് പറയുന്നത്, നമ്മുടെ കുടുംബത്തില്‍ ഒരു ദുരന്തം നടക്കുന്നത് പോലെ തന്നെയാണ്.

ആ ഒരു സാഹചര്യത്തില്‍ എല്ലാവരും ഒരു പോലെ ബുദ്ധിമുട്ടി. ഇന്നും നമുക്ക് അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ല. സ്റ്റാര്‍മാജിക്കില്‍ പുറത്ത് പറയാന്‍ പറ്റാത്ത തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും നടക്കുന്നില്ല. ജനപ്രിയ പരിപാടിയായതിനാല്‍ ആളുകള്‍ എല്ലാം ശ്രദ്ധിക്കുന്നതേയുള്ളുവെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, ഈ വിഷയത്തില്‍ നോബിയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ബിനു അടിമാലി എന്റെ സുഹൃത്താണ്. ഓപ്പോസിറ്റുള്ള വ്യക്തിയും സുഹൃത്താണ്. ഇവര്‍ രണ്ട് പേരുമുള്ള വിഷയത്തില്‍ ഞാന്‍ ഇടപെട്ടാല്‍ നാളെ ഞാനായിരിക്കും ഇവരുടെയെല്ലാം ശത്രു. ഇതിന്റെ സത്യാവസ്ഥ അറിയാതെ എനിക്കൊന്നും പറയാന്‍ സാധിക്കില്ല. അതില്‍ ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എനിക്കറിയില്ല. അവര്‍ തമ്മില്‍ സംസാരിച്ച് പരിഹരിക്കട്ടെ എന്നാണ് നോബി പറയുന്നത്.

അവര്‍ രണ്ടു പേരും നേരത്തെ വലിയ സുഹൃത്തുക്കളായിരുന്നു. അവര്‍ തമ്മിലുള്ള കുഞ്ഞ് പ്രശ്‌നമായിരിക്കാം ഇത്ര വലിയ പ്രശ്‌നമായത്. അവര്‍ സംസാരിച്ചാല്‍ നാളെ അവര്‍ വീണ്ടും സുഹൃത്തുക്കളായേക്കും. അപ്പോള്‍ ഈ കമന്റ് ഇട്ടവരൊക്കെ നാളെ വേറെ കേസുമായി വരും. അവരുടെ വിഷമത്തില്‍ പങ്കുചേരാനെ നമുക്ക് പറ്റു. അവരെ വിളിച്ച് സാരമില്ലെടാ പോട്ടേ ഇതൊക്കെ മാറും എന്ന് പറയാനേ ആകൂ എന്നും നോബി പറയുന്നുണ്ട്.

‘ആരുടെ ഭാഗത്താണ് സത്യമെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും. രണ്ടുപേരുടെ സൈഡും നില്‍ക്കാന്‍ പറ്റില്ല. സത്യാവസ്ഥ അറിയില്ലെന്നാണ് നോബി പറഞ്ഞത്. പ്രശ്‌നം നടന്ന ദിവസത്തെ ഷൂട്ടിന് ഞാന്‍ ഇല്ലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. നമ്മുടെ സുഹൃത്തുക്കളായതുകൊണ്ട് അവരെക്കാള്‍ ടെന്‍ഷനാണ് ഇപ്പോള്‍ നമുക്ക്. ബിനുവിന്റെ പേജ് വാങ്ങാന്‍ നോക്കിയോ ഇല്ലയോ എന്നൊന്നും എനിക്ക് ദൈവ സത്യമായും അറിയില്ല. ഫേസ്ബുക്കില്‍ ഫോട്ടോയിടാന്‍ അറിയാത്ത ആളാണ് ഞാന്‍. ഇതിനെ പറ്റി മറ്റാരും പറഞ്ഞിരുന്നില്ല.’ എന്നുമാണ് നോബി പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending