Connect with us

വീട്ടുകാര്‍ക്ക് പോലും അറിയാത്ത പ്രണയത്തിന്റെ പേരില്‍ ഞങ്ങള്‍ ഒളിച്ചോടി, ആദ്യമൊക്കെ ഞാനൊരു നടനാണെന്ന് പറഞ്ഞ് ഒരു പണിയ്ക്കും പോകാതെയായി. പിന്നെ പെയിന്റിന്റെ പണിയ്ക്ക് പോയി; ബിനു അടിമാലി

Malayalam

വീട്ടുകാര്‍ക്ക് പോലും അറിയാത്ത പ്രണയത്തിന്റെ പേരില്‍ ഞങ്ങള്‍ ഒളിച്ചോടി, ആദ്യമൊക്കെ ഞാനൊരു നടനാണെന്ന് പറഞ്ഞ് ഒരു പണിയ്ക്കും പോകാതെയായി. പിന്നെ പെയിന്റിന്റെ പണിയ്ക്ക് പോയി; ബിനു അടിമാലി

വീട്ടുകാര്‍ക്ക് പോലും അറിയാത്ത പ്രണയത്തിന്റെ പേരില്‍ ഞങ്ങള്‍ ഒളിച്ചോടി, ആദ്യമൊക്കെ ഞാനൊരു നടനാണെന്ന് പറഞ്ഞ് ഒരു പണിയ്ക്കും പോകാതെയായി. പിന്നെ പെയിന്റിന്റെ പണിയ്ക്ക് പോയി; ബിനു അടിമാലി

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്‍ ബിനു അടിമാലി ഫോട്ടോഗ്രാഫറുടെ കാമറ തല്ലിപ്പൊട്ടിച്ചെന്ന ആരോപണം പുറത്തെത്തുന്നത്. പിന്നാലെ ഇത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ബിനുവിനെതിരെ തെളിവുകള്‍ നിരത്തിയാണ് ഫോട്ടോഗ്രാഫര്‍ ജിനേഷ് ബിനുവിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ലവേഴ്‌സിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്നാണ് ജിനേഷ് പറഞ്ഞത്.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയൊരു അഭിമുഖത്തില്‍ തന്റെ കുടുംബത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ബിനു അടിമാലി. എന്റേത് പ്രേമവിവാഹമായിരുന്നു. അന്ന് ലൊക്കല്‍ ചാനലിലൊക്കെ എന്റെ പരിപാടി വന്നിട്ടുണ്ട്. അങ്ങനെ കണ്ടിട്ടുണ്ട്. പിന്നെ എന്റെയൊരു കുഞ്ഞമ്മയുടെ വീടിന്റെ അടുത്തായിരുന്നു അവളുടെ വീട്. അധികകാലമൊന്നും പ്രണയിച്ചിട്ടില്ല. ഒളിച്ചോടുകയായിരുന്നു.

കുഞ്ഞമ്മയുടെ വീട്ടില്‍ എന്തോ ഒരു ഫങ്ക്ഷന് പോയപ്പോള്‍ അവളെ ആദ്യം കണ്ടിരുന്നു. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കിയെന്ന് പറയാം. കല്യാണത്തിന് ശേഷം ഞങ്ങള്‍ തമ്മിലും ഉടക്കിയെന്ന് തമാശരൂപേണ ബിനു പറയുന്നു. ഒളിച്ചോടിയത് എന്തിനായിരുന്നു എന്നിപ്പോഴും മനസിലാകുന്നില്ല. കാരണം എന്റെ വീട്ടിലും അവളുടെ വീട്ടിലുമൊന്നും ഈ വിവാഹം നടത്തി തരുമോന്ന് പോലും ഞങ്ങള്‍ ചോദിച്ചിട്ടില്ല. ഇവിടെ നിന്നാല്‍ നമുക്ക് ഒന്നിക്കാന്‍ പറ്റില്ല.

എന്നാല്‍ പിന്നെ ഒളിച്ചോടാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ വീട്ടുകാര്‍ക്ക് പോലും അറിയാത്ത പ്രണയത്തിന്റെ പേരില്‍ ഞങ്ങള്‍ ഒളിച്ചോടി. എന്റെ കൂടെ ഇറങ്ങി വരാന്‍ പറഞ്ഞ് വിളിച്ചു. അവളെന്നെ ചതിച്ചു. അവളെന്റെ കൂടെ ഇറങ്ങി വന്നുവെന്ന് തമാശയോടെ ബിനു പറയുന്നു. അവള്‍ വന്നതിന് ശേഷം എങ്ങോട്ടാണ് പോവേണ്ടതെന്ന് അറിയില്ല. ഇവിടെ നിന്നാല്‍ എല്ലാവരും ചേര്‍ന്ന് ഞങ്ങളെ പൂട്ടും. അതോര്‍ത്തിട്ട് ഞാന്‍ അവളെയും കൊണ്ട് നേരെ എറണാകുളത്തേക്ക് പോന്നു.

അവിടൊരു ട്രൂപ്പില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ആ പരിചയം വെച്ചാണ് പോകുന്നത്. അന്ന് താമസിക്കാനൊരു റൂം അവര്‍ തന്നു. പിറ്റേന്ന് തിരികെ പോവാനാണ് പറഞ്ഞത്. പക്ഷേ ഇവള്‍ക്ക് വീട്ടില്‍ പോകാന്‍ പറ്റില്ല. അങ്ങനെ വേറൊരു കുഞ്ഞമ്മയുടെ വീട്ടിലേക്ക് പോയി. അവിടെ നിന്നും സംശയം തോന്നി എല്ലാവരോടും വിളിച്ച് പറഞ്ഞു. പിന്നെ ഞങ്ങളുടെ നാട്ടില്‍ വച്ച് തന്നെയാണ് കല്യാണം നടത്തിയത്.

വിവാഹത്തിന് ശേഷം ജീവിക്കാന്‍ വേറൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയായിരുന്നു. ആദ്യമൊക്കെ ഞാനൊരു നടനാണെന്ന് പറഞ്ഞ് ഒരു പണിയ്ക്കും പോകാതെയായി. പിന്നെ പെയിന്റിന്റെ പണിയ്ക്ക് പോയി. ഒരു ദിവസം ഭാര്യ ചോറുമൊക്കെയായി വരുമ്പോള്‍ ഞാനിങ്ങനെ പുലി കളിയ്ക്ക് വേണ്ടി ഒരുങ്ങി നില്‍ക്കുന്നത് പോലെയായിരുന്നു. കൈയ്യിലൂടെ പെയിന്റ് വീണ് മുഴുവന്‍ മോശമായ അവസ്ഥയിലാണ് കാണുന്നത്. അവള്‍ സിനിമാ നടന്റെ കൂടെ ജീവിക്കാന്‍ വേണ്ടി ഇറങ്ങി വന്നതാണ്. അങ്ങനെയുള്ള ആളുടെ അവസ്ഥ കണ്ട് കരച്ചിലായി. അങ്ങനെയാണെങ്കിലും പിന്നീട് കാര്യങ്ങളൊക്കെ അവള്‍ക്ക് മനസിലായെന്ന് ബിനു പറയുന്നു.

അതേസമയം, തനിക്കെതിരെ വന്ന ഇപ്പോഴത്തെ വിവാദങ്ങളെ കുറിച്ചും ബിനു അടിമാലി മനസ് തുറന്നു. സ്റ്റാര്‍ മാജിക്കില്‍ വെച്ചാണ് എനിക്ക് എതിരെ ആരോപണം ഉന്നയിച്ച വ്യക്തിയെ ഞാന്‍ കാണുന്നത്. പുള്ളി ഒരു ഫോട്ടോഗ്രാഫറാണ്. ഞങ്ങളുടെ എല്ലാം ഫോട്ടോ എടുക്കാറുണ്ട്. ഒരു ദിവസം എന്നോട് പറഞ്ഞു ചേട്ടന്റെ സോഷ്യല്‍മീഡിയ ഞാന്‍ ഹാന്‍ഡില്‍ ചെയ്യാമെന്ന്.’ എനിക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റയിലുമൊന്നും ഒന്നും ചെയ്യാന്‍ അറിയാത്തതുകൊണ്ട് ഞാന്‍ അത് സമ്മതിച്ചു.

റീച്ചുള്ള ഒരു പേജ് വേണമായിരുന്നു പുള്ളിക്ക് ഫോട്ടോയിടാന്‍. എന്റെ പേജ് നോക്കാന്‍ വന്നയാള്‍ പിന്നീട് എന്നോട് ചോദിച്ചു ഈ പേജ് കൊടുക്കുന്നുണ്ടോയെന്ന്. പല പ്രാവശ്യം ചോദിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല. പിന്നീട് പേജ് മിസ് യൂസ് ചെയ്യുന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായെന്നും ബിനു അടിമാലി പറഞ്ഞിരുന്നു. വീട്ടില്‍ എല്ലാവരും വിഷമത്തിലാണ്. ഇപ്പോള്‍ വര്‍ക്കും കുറവാണ്. ഞാന്‍ ഇടിച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവ് വേണ്ടേ. ക്യാമറയുടെ മുമ്പില്‍ നിന്ന് പെര്‍ഫോം ചെയ്ത് അരി മേടിക്കുന്ന ഞാന്‍ കാമറ തല്ലിപ്പൊട്ടിക്കുമോ. ഒമ്പത് ലക്ഷം രൂപയാണ് എന്നോട് ചോദിക്കുന്നത്. സുഖമില്ലാത്ത എന്റെ മകളാണ് എന്റെ ഏറ്റവും വലിയ തീരാദുഖം. അവളെ പിടിച്ച് ഞാന്‍ സത്യം ചെയ്യുന്നു ജിനേഷിനെ ഞാന്‍ തല്ലിയിട്ടില്ല എന്നാണ്’ ബിനു അടിമാലി പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending