Malayalam
ആരുടെ ഭാഗത്താണ് സത്യമെന്ന് എനിക്ക് അറിയില്ല, രണ്ടുപേരുടെ സൈഡും നില്‍ക്കാന്‍ പറ്റില്ല; നോബി മാര്‍ക്കോസ്
ആരുടെ ഭാഗത്താണ് സത്യമെന്ന് എനിക്ക് അറിയില്ല, രണ്ടുപേരുടെ സൈഡും നില്‍ക്കാന്‍ പറ്റില്ല; നോബി മാര്‍ക്കോസ്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്‍ ബിനു അടിമാലി ഫോട്ടോഗ്രാഫറുടെ കാമറ തല്ലിപ്പൊട്ടിച്ചെന്ന ആരോപണം പുറത്തെത്തുന്നത്. പിന്നാലെ ഇത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ബിനുവിനെതിരെ തെളിവുകള്‍ നിരത്തിയാണ് ഫോട്ടോഗ്രാഫര്‍ ജിനേഷ് ബിനുവിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ലവേഴ്‌സിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്നാണ് ജിനേഷ് പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ നോബി മാര്‍ക്കോസ് എത്തിയിരിക്കുകയാണ്. ബിനുവിന്റെ അടുത്ത സുഹൃത്ത് കൂടിയായ നോബി ബിനുവിനൊപ്പം സ്റ്റാര്‍ മാജിക്കിലും നിറ സാന്നിധ്യമാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നോബിയുടെ പ്രതികരണം.
ബിനു അടിമാലി എന്റെ സുഹൃത്താണ്. ഓപ്പോസിറ്റുള്ള വ്യക്തിയും സുഹൃത്താണ്. ഇവര്‍ രണ്ട് പേരുമുള്ള വിഷയത്തില്‍ ഞാന്‍ ഇടപെട്ടാല്‍ നാളെ ഞാനായിരിക്കും ഇവരുടെയെല്ലാം ശത്രു. ഇതിന്റെ സത്യാവസ്ഥ അറിയാതെ എനിക്കൊന്നും പറയാന്‍ സാധിക്കില്ല. അതില്‍ ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എനിക്കറിയില്ല. അവര്‍ തമ്മില്‍ സംസാരിച്ച് പരിഹരിക്കട്ടെ എന്നാണ് നോബി പറയുന്നത്.
അവര്‍ രണ്ടു പേരും നേരത്തെ വലിയ സുഹൃത്തുക്കളായിരുന്നു. അവര്‍ തമ്മിലുള്ള കുഞ്ഞ് പ്രശ്‌നമായിരിക്കാം ഇത്ര വലിയ പ്രശ്‌നമായത്. അവര്‍ സംസാരിച്ചാല്‍ നാളെ അവര്‍ വീണ്ടും സുഹൃത്തുക്കളായേക്കും. അപ്പോള്‍ ഈ കമന്റ് ഇട്ടവരൊക്കെ നാളെ വേറെ കേസുമായി വരും. അവരുടെ വിഷമത്തില്‍ പങ്കുചേരാനെ നമുക്ക് പറ്റു. അവരെ വിളിച്ച് സാരമില്ലെടാ പോട്ടേ ഇതൊക്കെ മാറും എന്ന് പറയാനേ ആകൂ എന്നും നോബി പറയുന്നുണ്ട്.
‘ആരുടെ ഭാഗത്താണ് സത്യമെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും. രണ്ടുപേരുടെ സൈഡും നില്‍ക്കാന്‍ പറ്റില്ല. സത്യാവസ്ഥ അറിയില്ലെന്നാണ് നോബി പറഞ്ഞത്. പ്രശ്‌നം നടന്ന ദിവസത്തെ ഷൂട്ടിന് ഞാന്‍ ഇല്ലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. നമ്മുടെ സുഹൃത്തുക്കളായതുകൊണ്ട് അവരെക്കാള്‍ ടെന്‍ഷനാണ് ഇപ്പോള്‍ നമുക്ക്. ബിനുവിന്റെ പേജ് വാങ്ങാന്‍ നോക്കിയോ ഇല്ലയോ എന്നൊന്നും എനിക്ക് ദൈവ സത്യമായും അറിയില്ല. ഫേസ്ബുക്കില്‍ ഫോട്ടോയിടാന്‍ അറിയാത്ത ആളാണ് ഞാന്‍. ഇതിനെ പറ്റി മറ്റാരും പറഞ്ഞിരുന്നില്ല.’ എന്നും നോബി പറഞ്ഞു.
അന്തരിച്ച കൊല്ലം സുധിയുടെ കുടുംബത്തെ ലക്ഷ്മി നക്ഷത്ര സഹായിക്കുന്നത് നേരത്തെ ചര്‍ച്ചയായിരുന്നു. ലക്ഷ്മിയുടെ സഹായം സോഷ്യല്‍ മീഡിയയിലെ റീച്ചിന് വേണ്ടിയാണെന്ന് ചിലര്‍ ആരോപിച്ചിരുന്നു. ഈ വിഷയത്തിലും നോബി പ്രതികരിക്കുന്നുണ്ട്. അത് വലിയൊരു കാര്യമല്ലേ. ലക്ഷ്മി അത്യാവശ്യം കേരളത്തില്‍ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റാണ്. നല്ല അവതാരകയാണ്. ഉദ്ഘാടനങ്ങളൊക്കെയുണ്ട്.
ഒരു വ്യക്തിയെന്ന നിലയില്‍ ഏറ്റവും വലിയ പുണ്യ പ്രവര്‍ത്തിയല്ലേ ലക്ഷ്മി ചെയ്യുന്നത് എന്നാണ് നോബി പറയുന്നത്. എല്ലാവരേയും കൊണ്ട് സാധിക്കില്ല. ചെയ്യുന്നത് വലിയൊരു കാര്യമാണ്. ആ കുടുംബത്തിന് നല്ലൊരു കാര്യം. സഹായിക്കുന്നത് വലിയൊരു കാര്യമാണ്. നമ്മളെക്കൊണ്ട് സാധിക്കാത്തതാണ്. നമ്മള്‍ക്ക് എന്തെങ്കിലും വരുവാണെങ്കില്‍ നമ്മളും ചെയ്യുമെന്നും നോബി പറയുന്നുണ്ട്.
അതേസമയം, വിശദീകരണവുമായി ബിനു എത്തിയിരുന്നു. സ്റ്റാര്‍ മാജിക്കില്‍ വെച്ചാണ് എനിക്ക് എതിരെ ആരോപണം ഉന്നയിച്ച വ്യക്തിയെ ഞാന്‍ കാണുന്നത്. പുള്ളി ഒരു ഫോട്ടോഗ്രാഫറാണ്. ഞങ്ങളുടെ എല്ലാം ഫോട്ടോ എടുക്കാറുണ്ട്. ഒരു ദിവസം എന്നോട് പറഞ്ഞു ചേട്ടന്റെ സോഷ്യല്‍മീഡിയ ഞാന്‍ ഹാന്‍ഡില്‍ ചെയ്യാമെന്ന്.’ എനിക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റയിലുമൊന്നും ഒന്നും ചെയ്യാന്‍ അറിയാത്തതുകൊണ്ട് ഞാന്‍ അത് സമ്മതിച്ചു.
റീച്ചുള്ള ഒരു പേജ് വേണമായിരുന്നു പുള്ളിക്ക് ഫോട്ടോയിടാന്‍. എന്റെ പേജ് നോക്കാന്‍ വന്നയാള്‍ പിന്നീട് എന്നോട് ചോദിച്ചു ഈ പേജ് കൊടുക്കുന്നുണ്ടോയെന്ന്. പല പ്രാവശ്യം ചോദിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല. പിന്നീട് പേജ് മിസ് യൂസ് ചെയ്യുന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായെന്നും ബിനു അടിമാലി പറഞ്ഞിരുന്നു. വീട്ടില്‍ എല്ലാവരും വിഷമത്തിലാണ്. ഇപ്പോള്‍ വര്‍ക്കും കുറവാണ്. ഞാന്‍ ഇടിച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവ് വേണ്ടേ. ക്യാമറയുടെ മുമ്പില്‍ നിന്ന് പെര്‍ഫോം ചെയ്ത് അരി മേടിക്കുന്ന ഞാന്‍ കാമറ തല്ലിപ്പൊട്ടിക്കുമോ. ഒമ്പത് ലക്ഷം രൂപയാണ് എന്നോട് ചോദിക്കുന്നത്. സുഖമില്ലാത്ത എന്റെ മകളാണ് എന്റെ ഏറ്റവും വലിയ തീരാദുഖം. അവളെ പിടിച്ച് ഞാന്‍ സത്യം ചെയ്യുന്നു ജിനേഷിനെ ഞാന്‍ തല്ലിയിട്ടില്ല എന്നാണ്’ ബിനു അടിമാലി പറഞ്ഞത്.