Social Media
‘കിട്ടിയത് ലോട്ടറിയാണോ എട്ടിന്റെ പണിയാണോയെന്നറിയാതെ മാതാപിതാക്കൾ ഞെട്ടിയ ആ ദിവസം; കുറിപ്പുമായി അമേയ മാത്യു
‘കിട്ടിയത് ലോട്ടറിയാണോ എട്ടിന്റെ പണിയാണോയെന്നറിയാതെ മാതാപിതാക്കൾ ഞെട്ടിയ ആ ദിവസം; കുറിപ്പുമായി അമേയ മാത്യു
ആട് 2, ഒരു പഴയ ബോംബ് കഥ, തിമിരം, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലൂടേയും കരിക്ക് വെബ് സീരീസിലൂടേയും ശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യു. സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് താരം
ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളിലെ വാചകങ്ങള്‍ ആരാധകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ളവയാണ്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
‘അപ്പോൾ കുറച്ചുവർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ്… കിട്ടിയത് ലോട്ടറി ആണോ… എട്ടിന്റെ പണിയാണോ എന്നറിയാതെ മാതാപിതാക്കൾ ഞെട്ടിയിരുന്നത്…!’ എന്ന് കുറിച്ചുകൊണ്ടാണ് ജന്മദിന ആഘോഷ ചിത്രങ്ങള്‍ അമേയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
പ്രിയ താരത്തിന് പിറന്നാളാസംസകൾ നേർന്ന് നിരവധി ആരാധകരും എത്തിയിട്ടുണ്ട്. ചുവന്ന വസ്ത്രത്തിൽ സുന്ദരിയായാണ് ചിത്രങ്ങളിൽ അമേയയുള്ളത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഓസ്വിൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ട്രിവാൻഡ്രം ഹിൽട്ടൺ ഗാർഡനിലാണ് പിറന്നാളാഘോഷം നടന്നത്. ടോഫിബെറി കേക്ക്സാണ് കസ്റ്റമൈസ്ഡ് ഡിസൈനർ കേക്ക് ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അമേയ സിനിമയിലെത്തുന്നത്. ചിഞ്ചു മാത്യു എന്നാണ് യഥാർഥ നാമം. കരിക്കിലെ ഭാസ്കരൻ പിള്ള ടെക്നോളജി എന്ന എപ്പിസോഡാണ് അമേയയെ താരമാക്കിയത്.
