Connect with us

അവളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുമ്പോൾ, തീർത്തും വ്യത്യസ്തമായൊരു ലോകം കാണാനാവുന്നു; നിലയ്ക്ക് ഒപ്പം പേളി; ചിത്രം വൈറൽ

Social Media

പേളി മാണിയെയും ശ്രീനിഷിനെയും പോലെ തന്നെ നിരവധി അരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് മകൾ നില. നിലയുടെ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയോടെയും കൗതുകത്തോടെയുമാണ് ആരാധകർ കാത്തിരിക്കാറുള്ളത്

ഇപ്പോഴിതാ ലോക പരിസ്ഥിതി ദിനമായ ഇന്നലെ പേളി പങ്കുവച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

“ധാരാളം മാജിക്കും അത്ഭുതങ്ങളും നിറഞ്ഞ ലോകം. സാഹസികതയുടെയും സ്നേഹത്തിന്റെയും ലോകം. അവളുടെ കുഞ്ഞുകണ്ണുകൾ ഇപ്പോൾ നിറങ്ങളെയും ദൃശ്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞ് വിരലുകൾ പതിയെ തൊടാനും മുറുകെ പിടിക്കാനും തുടങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുമ്പോൾ, തീർത്തും വ്യത്യസ്തമായൊരു ലോകം തന്നെ കാണാനാവുന്നു,” എന്നാണ് പേളി കുറിച്ചത്

നിലയെ കയ്യിൽ എടുത്തുകൊണ്ടിരിക്കുന്ന തന്റെ ചിത്രവും പേളി കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. പതിവ് പോലെ തന്നെ ശ്രീനിയാണ് ആദ്യം കമന്റുമായെത്തിയത്. പേളിയേയും മകളേയും മിസ്സ് ചെയ്യുന്നതിന്റെ വിഷമം പങ്കുവെച്ചുള്ള ശ്രീനിയുടെ പോസ്റ്റും വൈറലായി മാറിയിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top