Social Media
തോൽവി വിജയത്തിന്റെ മുന്നോടിയാണ്.. അത് സംഭവിക്കും! ഈ സൂര്യൻ വരും പ്രഭാതങ്ങളിൽ ഉദിച്ചു നിൽക്കും; സൂരജ് സൺ
തോൽവി വിജയത്തിന്റെ മുന്നോടിയാണ്.. അത് സംഭവിക്കും! ഈ സൂര്യൻ വരും പ്രഭാതങ്ങളിൽ ഉദിച്ചു നിൽക്കും; സൂരജ് സൺ
മലയാളത്തിലെ ടെലിവിഷന്‍ സീരിയലുകളില്‍ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ് പാടാത്ത പൈങ്കിളി. റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ എത്തി നില്‍ക്കുമ്പോഴാണ് പാടാത്ത പൈങ്കിളിയിലെ നായകന്‍ സൂരജ് സൺ അപ്രത്യക്ഷനാവുന്നത്. ഏറെ വൈകാതെ സീരിയലിലേക്ക് പുതിയൊരു നായകന്‍ എത്തുകയും ചെയ്തു
തനിക്ക് പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് സീരിയല്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കാതെ വന്നതാണെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നുമാണ് സൂരജ് പറഞ്ഞത്. ഒപ്പം ഇതുവരെ തന്ന പിന്തുണകള്‍ക്കുള്ള നന്ദിയും താരം അറിയിച്ചിരുന്നു . ഇപ്പോഴിതാ ഒരു വീഴ്ചയില്‍ അവസാനിക്കുന്നതല്ല തന്റെ സ്വപ്‌നങ്ങളെന്ന് പറയുകയാണ് താരം. സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് സൂരജ് എഴുതിയത്.
സൂരജിന്റെ വാക്കുകൾ
‘ഒരാൾ ഒരു അഭിനേതാവായി ജനങ്ങളുടെ മുന്നിൽ അവന്റെ കഴിവുകൾ കാഴ്ചവെക്കുന്ന നിമിഷം. അവൻ അവിടെ എത്തുന്നതുവരെയുള്ള അവന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ആരും കാണാനോ കേൾക്കാനോ ഉണ്ടാവില്ല പിന്നെ വാഴ്ത്തി പാടാനും താഴ്ത്തി പാടാനും ആയിരം പേർ വരും.. ഒരു വീഴ്ചയിൽ അവസാനിക്കേണ്ടത് അല്ല എന്റെ സ്വപ്നങ്ങൾ’
ഞാൻ എന്റെ സ്വപ്നങ്ങൾ വരച്ചത് വെള്ളത്തിൽ അല്ല.. എന്റെ ഈ വിശ്രമവേള ഒരുപാട് അനുഭവങ്ങളും തിരിച്ചറിവുകളും എനിക്ക് സമ്മാനിച്ചു. തോൽവി വിജയത്തിന്റെ മുന്നോടിയാണ് എന്ന് കേട്ടിട്ടില്ലേ അത് തന്നെ സംഭവിക്കും. ദൈവവും, നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്റെ കൂടെ ഉണ്ടെങ്കിൽ.. ഈ സൂര്യൻ വരും പ്രഭാതങ്ങളിൽ ഉദിച്ചു ഉയർന്നു തന്നെ നിൽക്കും സൂരജ് പോസ്റ്റിലൂടെ പറയുന്നു.