Connect with us

ഐസിയു യില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാരോട് കമ്പനി കൂടി അവരുടെ ഫോണ്‍ നമ്പര്‍ വരെ വാങ്ങിയാണ് അമ്മ എട്ടാം ദിവസം ആശുപത്രി വിട്ടത്; അതാണ് അമ്മ…ഞങ്ങടെ സ്വന്തം നഴ്‌സമ്മ !അശ്വതി ശ്രീകാന്ത്

TV Shows

ഐസിയു യില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാരോട് കമ്പനി കൂടി അവരുടെ ഫോണ്‍ നമ്പര്‍ വരെ വാങ്ങിയാണ് അമ്മ എട്ടാം ദിവസം ആശുപത്രി വിട്ടത്; അതാണ് അമ്മ…ഞങ്ങടെ സ്വന്തം നഴ്‌സമ്മ !അശ്വതി ശ്രീകാന്ത്

ഐസിയു യില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാരോട് കമ്പനി കൂടി അവരുടെ ഫോണ്‍ നമ്പര്‍ വരെ വാങ്ങിയാണ് അമ്മ എട്ടാം ദിവസം ആശുപത്രി വിട്ടത്; അതാണ് അമ്മ…ഞങ്ങടെ സ്വന്തം നഴ്‌സമ്മ !അശ്വതി ശ്രീകാന്ത്

ലോക നഴ്‌സ് ദിനത്തില്‍ നഴ്‌സായിരുന്ന അമ്മയെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. വിവാഹത്തോടെ അമ്മക്ക് നഴ്‌സ് ജോലി ഉപേക്ഷിക്കേണ്ടി വന്നെങ്കിലും വാടക വീടിന്റെ അരികിലെ മുറിയില്‍ ക്ലിനിക്ക് നടത്തിയിരുന്നതിനെ കുറിച്ചാണ് അശ്വതി കുറിപ്പില്‍ പറയുന്നത്.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്:

അമ്മ നഴ്സ് ആയി ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ആണ് അച്ഛന്‍ അമ്മയെ പെണ്ണു കാണാന്‍ ചെന്നത്. തിരുവനന്തപുരത്തു നിന്നുള്ള ഗള്‍ഫുകാരന്റെ വിവാഹ പരസ്യം പത്രത്തില്‍ കണ്ട് അമ്മയുടെ സുഹൃത്താണ് അച്ഛന്റെ വിലാസത്തില്‍ കത്തെഴുതിയത്. ഗള്‍ഫുകാരനെ കല്യാണം കഴിച്ച് കൂടെ പോകാമെന്നും അവിടെ ജോലി നോക്കാമെന്നും അമ്മ കരുതിയിട്ടുണ്ടാവും. പക്ഷേ എന്തുകൊണ്ടോ വിവാഹം അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വിവാഹത്തോടെ അമ്മയ്ക്ക് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കേണ്ടിയും വന്നു.

അമ്മ പക്ഷേ പഠിച്ചത് ഒരിക്കലും മറന്നില്ല. വാടക വീടിന്റെ അരിക് മുറിയിലെ ക്ലിനിക്കില്‍ പനിയ്ക്ക് മരുന്ന് വാങ്ങാനും മുറിവ് വച്ച് കെട്ടാനും ഇഞ്ചക്ഷന്‍ എടുക്കാനും വന്നിരുന്ന ആളുകളെ കണ്ടാണ് എന്റെ ബാല്യം കണ്ണു തുറന്നിരുന്നത്. അമ്മയോട് അക്കാലത്ത് ഒരു പാരാസെറ്റമോള്‍ എങ്കിലും വാങ്ങിയിട്ടില്ലാത്ത തട്ടക്കുഴക്കാര്‍ കുറവായിരിക്കും… ബെറ്റാഡൈനിന്റെയും ഡെറ്റോളിന്റെയും മണമായിരുന്നു വീടിന്… നഴ്‌സിങ് പഠിക്കുന്ന കാലത്ത് ഡെഡ്‌ബോഡി ഒക്കെ തൊട്ടിട്ടുണ്ടെന്ന് അമ്മ ഒരിക്കല്‍ പറഞ്ഞതില്‍ പിന്നെ ദിവസങ്ങളോളം അമ്മയുടെ കൈയില്‍ പോലും തൊടാതെ നടന്നിട്ടുണ്ട് ധൈര്യശാലിയായ ഞാന്‍.

ഇപ്പോള്‍ അച്ഛന് രണ്ടു നേരം ഇന്‍സുലിന്‍ എടുക്കുന്നതിലേയ്ക്ക് അമ്മയുടെ നഴ്‌സിംഗ് ചുരുങ്ങിയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ആദ്യത്തെ ഡോക്ടറും നഴ്‌സും അമ്മയാണ്. ഒന്നാം വയസ്സില്‍ പനി കൂടി ഫിക്‌സ് വന്ന എന്നെയും എടുത്ത് ആശുപത്രിയിലേയ്ക്ക് ഓടിയ അതേ ധൈര്യത്തിലാണ്, ചരിത്രം ആവര്‍ത്തിച്ച കൊച്ചുമകളെ സ്വന്തം കൈയില്‍ കോരിയെടുത്ത് അറുപതാം വയസ്സില്‍ അമ്മ ആശുപത്രിയില്‍ എത്തിച്ചത്.

ആറു മാസം മുന്‍പ് ക്ഷണിക്കാത്തൊരു അതിഥി ശരീരത്തില്‍ കയറി കൂടി, അമ്മയൊരു മേജര്‍ സര്‍ജറിയ്ക്ക് ഒരുങ്ങി ഇരിക്കുമ്പോള്‍ ആശുപത്രിയില്‍ വച്ച് എടുത്ത പടമാണിത്. അത്ര തന്നെ കൂള്‍ ആയാണ് തീയേറ്ററിലേയ്ക്ക് പോയതും. ഐസിയു യില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാരോട് കമ്പനി കൂടി അവരുടെ ഫോണ്‍ നമ്പര്‍ വരെ വാങ്ങിയാണ് അമ്മ എട്ടാം ദിവസം ആശുപത്രി വിട്ടത്. അതാണ് അമ്മ…ഞങ്ങടെ സ്വന്തം നഴ്‌സമ്മ !

നിങ്ങളൊന്ന് തൊടാതെ ആരും ഇങ്ങോട്ട് വരികയും കടന്നു പോവുകയും ഇല്ലാത്തതിനാല്‍ ഭൂമിയിലെ എല്ലാ മാലാഖമാര്‍ക്കും നന്ദി, ഒപ്പം നഴ്‌സസ് ഡേ വിഷസ്സ്…

Continue Reading
You may also like...

More in TV Shows

Trending

Recent

To Top