Actress
ആ സർജറി പണിയായി! അശ്വതി ശ്രീകാന്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ ? മുഖത്തെ അപ്പാടെമാറ്റിയത് ആ ക്രീം! മുഖത്തിന് സംഭവിച്ചത് വെളിപ്പെടുത്തി നടി
ആ സർജറി പണിയായി! അശ്വതി ശ്രീകാന്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ ? മുഖത്തെ അപ്പാടെമാറ്റിയത് ആ ക്രീം! മുഖത്തിന് സംഭവിച്ചത് വെളിപ്പെടുത്തി നടി
മലയാളികൾക്ക് സുപരിചിതറിയായ താരമാണ് അശ്വതി ശ്രീകാന്ത്. അശ്വതിയെ മലയാളികൾ അടുത്തറിയുന്നത് അവതാരകയായിട്ടായിരുന്നെങ്കിലും പിന്നീട് അഭിനയം, യൂട്യൂബ്, കുടുംബം എന്നിങ്ങനെ നിരവധി മേഖലകളിൽ തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയിയലേയും നിറ സാന്നിധ്യമാണ് അശ്വതിയുടെ പുതിയ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ സമൂഹ മാധ്യമത്തിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നല്കുകയാണ് അശ്വതി. ജീവിതത്തെക്കുറിച്ചു തന്റെ മുഖത്തിനുണ്ടായ മാറ്റത്തെ കുറിച്ചും അശ്വതി സംസാരിക്കുന്നുണ്ട്. ചക്കപ്പഴം ഷൂട്ടിംഗ് ഇപ്പോൾ ഇല്ലേ എന്നായിരുന്നു ഒരാളുടെ ചോദ്യം. ചക്കപ്പഴം സീസൺ 2 അവസാനിച്ചു എന്നായിരുന്നു അശ്വതി മറുപടി നൽകിയത്.
ചക്കപ്പഴം സീസൺ 3 ഉണ്ടാകുമോയെന്ന ചോദ്യവും ഉയർന്നു. പക്ഷേ, അക്കാര്യത്തിൽ ഉറപ്പില്ലെന്നായിരുന്നു അശ്വതിയുടെ മറുപടി. അതേസമയം നടിയുടെ മുഖം ഇങ്ങനെ ആയത് എങ്ങനെയാണെന്നും ചോദ്യം വന്നു. ”എനിക്ക് എൽഎൽപി എന്ന അവസ്ഥയാണെന്നും അതുകാരണം മുഖത്ത് പിഗ്മെന്റേഷൻ വന്നുവെന്നുമാണ് അശ്വതി പറയുന്നത്.
മുൻപ് തന്റെ മുഖത്തുണ്ടായ മാറ്റത്തെക്കുറിച്ച് അശ്വതി വീഡിയോയിലൂടെ വ്യക്തമാക്കി എത്തിയിരുന്നു. തുടക്കത്തിൽ മുഖത്ത് ടാൻ ആകും എന്നായിരുന്നു കരുതിയിരുന്നത്. അതുകൊണ്ട് ക്രീം ഒക്കെ തേച്ചു. എന്നാൽ മാറ്റം വന്നില്ലെന്നും കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇന്റെന്സിറ്റി കൂടി വരികയും ചെയ്തുവെന്നും അശ്വതി കൂട്ടിച്ചേർത്തു.
ശരീരം മുഴുവനും ഇല്ല. മുഖത്തുമാത്രമാണ് ഈ മാറ്റമുള്ളത്. ഈ അവസ്ഥയെ തുടർന്ന് ദുബായിൽ അടക്കമുള്ള ഡോക്ടർമാരെ കാണിച്ചിരുന്നു. അപ്പോഴും ഒട്ടും മാറ്റം വന്നില്ല. മുഖത്തെ മാറ്റം തന്നെ മാനസികമായി ഏറെ ബാധിക്കാൻ തുടങ്ങിയെന്നും മാനസികമായി ബാധിച്ചതിനാൽ ഒരു ഫോട്ടോ എടുക്കാൻ പോലുമുള്ള കോൺഫിഡൻസ് നഷ്ടമായിരുന്നുവെന്നും അശ്വതി പറഞ്ഞിരുന്നു.