Connect with us

കുറച്ചധികം വെയില്‍ കൊണ്ടു, മുഖത്ത് മാത്രമായി കരുവാളിപ്പ്, ഡോക്ടര്‍മാരെ കണ്ടിട്ടും പോയില്ല; വിഷമം കാരണം അമ്പലങ്ങളില്‍ അമ്മ വഴിപാടുകള്‍ വരെ നേര്‍ന്നു; അശ്വതി ശ്രീകാന്ത്

Malayalam

കുറച്ചധികം വെയില്‍ കൊണ്ടു, മുഖത്ത് മാത്രമായി കരുവാളിപ്പ്, ഡോക്ടര്‍മാരെ കണ്ടിട്ടും പോയില്ല; വിഷമം കാരണം അമ്പലങ്ങളില്‍ അമ്മ വഴിപാടുകള്‍ വരെ നേര്‍ന്നു; അശ്വതി ശ്രീകാന്ത്

കുറച്ചധികം വെയില്‍ കൊണ്ടു, മുഖത്ത് മാത്രമായി കരുവാളിപ്പ്, ഡോക്ടര്‍മാരെ കണ്ടിട്ടും പോയില്ല; വിഷമം കാരണം അമ്പലങ്ങളില്‍ അമ്മ വഴിപാടുകള്‍ വരെ നേര്‍ന്നു; അശ്വതി ശ്രീകാന്ത്

നടിയായും അവതാരകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ താരം കഴിഞ്ഞ ദിവസം മുഖത്ത് വന്ന മാറ്റത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. ഒരുദിവസം അധികമായി വെയില്‍ കൊണ്ട ശേഷം തന്റെ മുഖത്ത് ഒരു നിറമാറ്റം സംഭവിച്ചുവെന്ന് താരം പറയുന്നു.

‘അഞ്ച് വര്‍ഷത്തിന് മേലെയായ കാര്യമാണിത്. ഒരു ദിവസം കുറച്ചധികമായി ഞാന്‍ വെയില്‍ കൊണ്ടു. തിരിച്ച് വീട്ടില്‍ കയറി. അപ്പോഴേക്കും നമ്മുടെ മുഖത്തൊരു കരുവാളിപ്പ് ഉണ്ടാകുമല്ലോ. പൊതുവില്‍ ഇങ്ങനെ വരുമ്പോള്‍ ഒരാഴ്ച, കൂടിപ്പോയാല്‍ പത്ത് ദിവസം ആകുമ്പോഴേക്കും അത് പോകും. പക്ഷേ എനിക്ക് അത് പോകുന്നില്ല. മുഖത്ത് മാത്രമായിട്ട് കരുവാളിപ്പ്. കഴുത്തിന് താഴേക്ക് യാതൊരു പ്രശ്‌നവുമില്ല. അതെന്താണ് എന്നറിയാന്‍ ഡോക്ടറെ പോയി കാണിച്ചു.

ടാന്‍ വന്നതാകും ചിലപ്പോള്‍ ചിലര്‍ക്ക് ഇന്റന്‍സ് ആകുമെന്ന് അവര്‍ പറഞ്ഞു. പുറമെ പുരട്ടാനുള്ള ക്രീമുകളൊക്കെ തന്നു. പക്ഷേ പ്രയോജനം ഒന്നുമുണ്ടായില്ല. ഇത് വെയില്‍ കൊണ്ടത് കൊണ്ടാണോ എന്ന് അപ്പേഴാണ് ശ്രദ്ധിക്കുന്നത് ശരിക്കും. അങ്ങനെ കാലം കടന്ന് പോയി. പല ഡോക്ടര്‍മാരെ കണ്ടു. ദുബായിലും നാട്ടിലുമൊക്കെ. പല ടെസ്റ്റുകളും നടത്തി. പക്ഷേ എന്താണ് പ്രശ്‌നം എന്ന് കണ്ടെത്താനായില്ല.

ഒടുവില്‍ ഓട്ടോ ഇമ്യൂണ്‍ കണ്ടീഷനാണെന്നാണ് മേജോരറ്റി ഡോക്ടേഴ്‌സ് കണ്‍ഫോം ചെയ്തു. അത് ട്രിഗര്‍ ചെയ്യാനുള്ള എന്തോ ഒന്ന് എന്റേല്‍ ഉണ്ട്. മേക്കപ്പ് ആണോന്ന് സംശയിച്ചു. പ്രൊഫഷന്‍ ഇതായത് കൊണ്ട് മേക്കപ്പ് ഇടണം. ഡെയ്‌ലി ലൈഫില്‍ മേക്കപ്പ് ഉപയോഗിക്കാത്ത ആളാണ് ഞാന്‍. പക്ഷേ ഇപ്പോള്‍ മേക്കപ്പ് ഇല്ലാതെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. ഇത് ആദ്യത്തെ കുറിച്ച് കാലം എനിക്ക് ഉണ്ടാക്കിയ മാനസിക പ്രശ്‌നം ചില്ലറയൊന്നും ആയിരുന്നില്ല.

ഫുള്‍ ബോഡി അങ്ങനെ ആയിരുന്നെങ്കില്‍ അത് അക്‌സപ്റ്റ് ചെയ്യാമായിരുന്നു. ഇതുപക്ഷേ അങ്ങനെയല്ല. ഫോട്ടോ പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥയായി. കാണുന്നവരൊക്കെ ഓരോ സൊല്യൂഷന്‍സ് പറയുന്നുണ്ട്. എന്നെ കൊണ്ട് പറ്റാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു. നിലവില്‍ എന്റെ സ്‌കിന്‍ വളരെ സെന്‍സിറ്റീവ് ആണ്’, എന്നാണ് അശ്വതി ശ്രീകാന്ത് യുട്യൂബ് വീഡിയോയില്‍ പറയുന്നത്.

ഇതിപ്പോള്‍ പറയാന്‍ കാരണം, ഇങ്ങനത്തെ കണ്ടീഷനുള്ള പലരും ഉണ്ടെന്ന് ഞാന്‍ കാണുന്ന ഡോക്ടേഴ്‌സ് പറഞ്ഞ് അറിയാം. മറ്റുള്ളവര്‍ക്ക് കൂടി ഒരു പ്രചോദനം ആകട്ടെ എന്നോര്‍ത്തിട്ടാണെന്ന് അശ്വതി പറയുന്നു. പലതരത്തിലുള്ള ക്രീമുകളും മെഡിസിനും ഞാന്‍ ഉപയോഗിച്ചിരുന്നു. ചില ചികിത്സകള്‍ ചെറിയ മാറ്റം ഉണ്ടാക്കും. എന്നാല്‍ വീണ്ടും പഴയപോലെ എത്തുമെന്നും അശ്വതി പറഞ്ഞു. തന്റെ ഈ അവസ്ഥയില്‍ അമ്മയ്ക്ക് വിഷമം ആണെന്നും പല അമ്പലങ്ങളിലും വഴിപാടുകള്‍ വരെ നേര്‍ന്നെന്നും അശ്വതി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top