Connect with us

കാത്തിരിപ്പിന് വിരാമം, മാസ് എന്‍ട്രിയോടെ ഡിംപല്‍ വീണ്ടും ബിഗ് ബോസില്‍! കാര്യങ്ങൾ മാറി മറിയുന്നു… മണിക്കുട്ടനെ കണ്ടതോടെ!

TV Shows

കാത്തിരിപ്പിന് വിരാമം, മാസ് എന്‍ട്രിയോടെ ഡിംപല്‍ വീണ്ടും ബിഗ് ബോസില്‍! കാര്യങ്ങൾ മാറി മറിയുന്നു… മണിക്കുട്ടനെ കണ്ടതോടെ!

കാത്തിരിപ്പിന് വിരാമം, മാസ് എന്‍ട്രിയോടെ ഡിംപല്‍ വീണ്ടും ബിഗ് ബോസില്‍! കാര്യങ്ങൾ മാറി മറിയുന്നു… മണിക്കുട്ടനെ കണ്ടതോടെ!

വ്യത്യസ്തമായ കാഴ്ചപ്പാടുകളും പെരുമാറ്റവുമൊക്കെയായി എന്നും വേറിട്ട് നില്‍ക്കുന്ന പ്രകൃതമായിരുന്നു ബിഗ് ബോസ് സീസണ്‍ 3ലെ  മത്സരാര്‍ത്ഥിയായ  ഡിംപലിന്റേത്. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ഡിംപല്‍ മലയാളികളുടെ സ്വന്തം താരമായി മാറിയത്. പിതാവിന്റെ  വിയോഗത്തെ തുടര്‍ന്നായിരുന്നു താരം ഷോയില്‍ നിന്നും പുറത്തേക്ക് പോയത്.

വീട്ടിലെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഡിംപല്‍ തിരികെ വരണമെന്ന അപേക്ഷയിലായിരുന്നു ആരാധകരും, മത്സരാർത്ഥികളും.. എന്നാൽ  ഇനി അതിനൊരു സാധ്യത കുറവാണെന്ന് അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞെങ്കിലും പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് താരം ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്

ഈദ് എപ്പിസോഡില്‍ ഡിംപലിന്റെ മാസ് എന്‍ട്രി ഉണ്ടാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതെല്ലാം ശരിവെക്കുന്ന തരത്തിലുള്ള പ്രമോയാണ്   കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഡിംപല്‍  തിരിച്ചെത്തുന്നതിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വൈല്‍ഡ് കാര്‍ഡ് ഉണ്ടാവാറുള്ളത് പോലെ പെട്ടെന്നൊരു പാട്ട് കേട്ടാണ് വീടിനുള്ളില്‍ നിന്നും മത്സരാര്‍ഥികള്‍ പുറത്തേക്ക് ഇറങ്ങി വരുന്നത്.മണിക്കുട്ടനാണ് എല്ലാവര്‍ക്കും മുന്നേ വാതില്‍ തുറന്ന് എത്തുന്നത്. ഡിംപലാണ് കടന്ന് വരുന്നതെന്ന് ഉറപ്പായ സമയത്തൊക്കെ താരം കരയുകയായിരുന്നു. പ്രധാന വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന് ശേഷം ഡിംപല്‍ മണിക്കുട്ടനെ കെട്ടിപ്പിടിച്ചു. ഇരുവരും പൊട്ടിക്കരഞ്ഞ് പോയ നിമിഷമായിരുന്നത്. സഹമത്സരാര്‍ഥികളായ എല്ലാവരും ഡിംപലുമായിട്ടുള്ള സ്‌നേഹം പങ്കുവെച്ചിരുന്നു.

ഇതോടെ പ്രേക്ഷകരുടെ പ്രതീക്ഷകളെ ഇരട്ടിയാക്കുന്ന തരത്തിലുള്ള മത്സരമായിരിക്കും ഇനി അരങ്ങേറാന്‍ പോവുകയെന്നാണ് പ്രവചനങ്ങള്‍.  ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം ഡിംപല്‍ സോഷ്യല്‍ മീഡിയയിലോ മറ്റ് മാധ്യമങ്ങളിലോയൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

സോഷ്യല്‍ മീഡിയ അക്കൗണ്ട് താനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കി സഹോദരി  തിങ്കള്‍ ബാല്‍ എത്തിയിരുന്നു. പപ്പയെ അവള്‍ കണ്ടിട്ട് മാസങ്ങളായെന്നും ആ വിയോഗത്തിന്റെ നടുക്കത്തിലാണ് അവളെന്നും, സമയമെടുത്തേ അവള്‍ പ്രതികരിക്കുന്നുള്ളൂവെന്നുമായിരുന്നു തിങ്കള്‍ ബാല്‍ പറഞ്ഞത്.  

ഡിംപലിന്റെ വരവില്‍ കാര്യങ്ങളെല്ലാം മാറി മറിയും. നിലവിലെ ഗ്രൂപ്പിസത്തിലും പ്ലാനിങ്ങിലുമെല്ലാം ആ മാറ്റം പ്രകടമാവും. മണിക്കുട്ടന്‍ ഡബിള്‍ സ്‌ട്രോംഗായി മത്സരത്തിലേക്ക് തിരിച്ചെത്തും. ഡിംപലിന്റെ വാക്കിലായിരുന്നു കിടിലന്‍ ഫിറോസിന്റെ ഭാവി തീരുമാനിക്കപ്പെട്ടത്. അതിനാല്‍ത്തന്നെ അനാവശ്യ വിവാദങ്ങളിലേക്ക് അദ്ദേഹവും പോവാന്‍ ചാന്‍സില്ലെന്നും ആരാധകര്‍ പറയുന്നു.

സോഷ്യല്‍ മീഡയ പേജുകളില്‍ ഡിംപലിന്റെ തിരിച്ച് വരവ് വലിയൊരു ആഘോഷത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ഏതായാലും ഡിംപലിന്റെ വരവ് കാണിക്കുന്ന എപ്പിസോഡ് കാണാനായി കാത്തിരിക്കുകയാണ്  ആരാധകര്‍. നിമിഷനേരം കൊണ്ടായിരുന്നു പ്രമോ തരംഗമായി മാറിയത്. ആ കാത്തിരിപ്പിന്  ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ  

More in TV Shows

Trending

Recent

To Top