ആരുടെ അനാസ്ഥയായാലും അധികാരികള്‍ സമാധാനം പറഞ്ഞേ മതിയാവൂ… നിങ്ങളില്‍ ചിലരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്; പൊട്ടിത്തെറിച്ച് അശ്വതി ശ്രീകാന്ത്
ആരുടെ അനാസ്ഥയായാലും അധികാരികള്‍ സമാധാനം പറഞ്ഞേ മതിയാവൂ… നിങ്ങളില്‍ ചിലരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്; പൊട്ടിത്തെറിച്ച് അശ്വതി ശ്രീകാന്ത്
ആരുടെ അനാസ്ഥയായാലും അധികാരികള്‍ സമാധാനം പറഞ്ഞേ മതിയാവൂ… നിങ്ങളില്‍ ചിലരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്; പൊട്ടിത്തെറിച്ച് അശ്വതി ശ്രീകാന്ത്
ബ്രഹ്മപുരം തീപിടിത്തത്തില്‍ പ്രതികരിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. തന്റെ കുറിപ്പിലൂടെ അധികാരികളെ വിമര്‍ശിച്ചിരിക്കുകയാണ്. നിങ്ങളില്‍ ചിലരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകള്‍ക്ക് മേല്‍ നുണകള്‍ നിരത്തി ഈ പുകമറയില്‍ നിങ്ങള്‍ എത്ര നാള് ഒളിഞ്ഞിരിക്കും എന്നാണ് അശ്വതി ചോദിക്കുന്നത്.
അശ്വതിയുടെ കുറിപ്പ്:
എല്ലാവര്ക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയില്‍ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വര്‍ഗം മനുഷ്യരാണെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. എല്ലാവരുടേതുമായ ഭൂമി, എല്ലാവരുടേതുമായ വെള്ളം, എല്ലാവരുടേതുമായ വായു. മനുഷ്യര്‍ സകലതും വെട്ടിപ്പിടിച്ചും മാറ്റിവച്ചും വിലയിട്ടതിനു ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ച് പ്രാണവായു ആയിരുന്നു.
കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്നത്…! അതിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിക്കാര്‍ക്ക് നഷ്ടപ്പെടുന്നത്. ആരുടെ അനാസ്ഥയായാലും അധികാരികള്‍ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളില്‍ ചിലരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്.
നുണകള്‍ക്ക് മേല്‍ നുണകള്‍ നിരത്തി ഈ പുകമറയില്‍ നിങ്ങള്‍ എത്ര നാള് ഒളിഞ്ഞിരിക്കും ?? പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളില്‍, എല്ലാം നിങ്ങള്‍ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങള്‍ ഉറങ്ങിയാല്‍, നാളെ ഉണരും എന്ന് എന്താണുറപ്പ് ??
നർത്തകി മേതിൽ ദേവികയുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കരിയറിലെ സുപ്രധാനമായൊരു തീരുമാനത്തെക്കുറിച്ചായിരുന്നു മേതില്‍ ദേവിക...
താരപുത്രി മാളവിക ജയറാമിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ നേടുന്നു. ഒരു കാറിനുള്ളിൽ രണ്ട് കൈകളും ചേർത്തിരിക്കുന്ന ഒരു ചിത്രമാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്....
നടൻ ഗണേഷ് കുമാറിന്റെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.ഇപ്പോൾ അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുകയാണ്. സോളാർ പീഡന കേസ്സിൽ...
ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം നടത്തി നടൻ മോഹൻലാൽ. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ദർശനം നടത്തിയത്. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്....