Malayalam
വിവാഹ നാളുകൾ; റാണ-മിഹീക വിവാഹാഘോഷങ്ങൾക്ക് തുടക്കം
വിവാഹ നാളുകൾ; റാണ-മിഹീക വിവാഹാഘോഷങ്ങൾക്ക് തുടക്കം
തെന്നിന്ത്യന്‍ സൂപ്പർ താരം റാണാ ദഗുബട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹഘോഷങ്ങള്‍ക്ക് തുടക്കം. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകളുടെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഹൈദരാബാദില്‍ മിഹീകയുടെ വസതിയിലാണ് ഹാല്‍ദി ചടങ്ങുകള്‍ നടന്നത്.
മഞ്ഞ നിറത്തിലെ ട്രെഡീഷണല്‍ ലെഹങ്കയിൽ അതീവ സുന്ദരിയായാണ് മിഹീക തന്റെ ജീവിതത്തിലെ സ്പെഷ്യൽ ദിനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഔട്ട്ഫിറ്റിനൊപ്പം വ്യത്യസ്ഥമായ മിഹീകയുടെ ആഭരണങ്ങളും ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി. സ്വര്‍ണത്തിനും ഡയമണ്ടിനും പകരം കമ്മലും വളയും മോതിരവുമെല്ലാം ചിപ്പികള്‍ കൊണ്ടു കോർത്തെടുത്തവയാണ്. മഞ്ഞ നിറത്തിലെ ട്രെഡീഷണല്‍ ലെഹങ്കയിൽ അതീവ സുന്ദരിയായാണ് മിഹീക തന്റെ ജീവിതത്തിലെ സ്പെഷ്യൽ ദിനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഔട്ട്ഫിറ്റിനൊപ്പം വ്യത്യസ്ഥമായ മിഹീകയുടെ ആഭരണങ്ങളും ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി. സ്വര്‍ണത്തിനും ഡയമണ്ടിനും പകരം കമ്മലും വളയും മോതിരവുമെല്ലാം ചിപ്പികള്‍ കൊണ്ടു കോർത്തെടുത്തവയാണ്.
ബിസിനസുകാരനായ സുരേഷ് ബജാജിന്റെയുും ജുവലറി ഡിസൈനറായ ബന്റി ബജാജുന്റെയും മകളാണ് മിഹീക. ഇന്റീരിയര്‍ ഡിസൈനിംഗ് ബിരുദധാരിയായ മിഹീക ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരില്‍ ഒരു സ്ഥാപനവും നടത്തുന്നുണ്ട്.
കോവിഡ് 19 ടെസ്റ്റ് നടത്തിയതിനു ശേഷമേ അതിഥികൾ വിവാഹത്തിനെത്തൂ. സോഷ്യൽ ഡിസ്റ്റൻസിഗ് പാലിക്കുന്ന രീതിയിലാവും വേദി സജ്ജീകരിക്കുക. വെന്യൂവിൽ എല്ലായിടത്തും സാനിറ്റൈസ് സൗകര്യവും ഒരുക്കും. സന്തോഷമുള്ള ഈ അവസരത്തിൽ ചടങ്ങിനെത്തുന്ന എല്ലാവരുടെയും സുരക്ഷയും പ്രധാനമാണ്
