Connect with us

ലച്ചുവിന്റെ സ്ഥാനം ഞാൻ ഇങ്ങ് എടുത്തു; കടത്തിവെട്ടി അശ്വതി നായർ.. ആ സൂചനകൾ ഇതാ

Malayalam

ലച്ചുവിന്റെ സ്ഥാനം ഞാൻ ഇങ്ങ് എടുത്തു; കടത്തിവെട്ടി അശ്വതി നായർ.. ആ സൂചനകൾ ഇതാ

ലച്ചുവിന്റെ സ്ഥാനം ഞാൻ ഇങ്ങ് എടുത്തു; കടത്തിവെട്ടി അശ്വതി നായർ.. ആ സൂചനകൾ ഇതാ

ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അശ്വതി നായർ. പൂജാ ജയറാമായിട്ടാണ് താരം സീരിയലിൽ എത്തിയിരിക്കുന്നത്. അശ്വതി എന്ന പൂജയെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അശ്വതി നായരുടെ ഒരു പഴയ വീഡിയോയാണ്,. അശ്വതിയെ പരിചയപ്പെടുത്തി കൊണ്ടുളള ഒരു വീഡിയോയാണിത് . അശ്വതി തന്നെയാണ് തന്റെ ഇഷ്ടങ്ങള കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചു വീഡിയോയിൽ പറയുന്നത്. ഡാൻസിനെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത് ക്സാസിക്കൽ ഡാൻസിനോടുള്ള തന്റെ താൽപര്യത്തെ കുറിച്ചാണ് ആദ്യം പറയുന്നത്.

അമ്മയാണ് നൃത്തത്തിൽ അശവതിയുടെ ഗുരു. വളരെ ചെറിയ പ്രായം മുതലെ താരം നൃത്തം അഭ്യസിക്കുകയാണ്. ഡാൻസ് മാത്രമല്ല പാട്ടും ഫോാട്ടോഗ്രഫിയും താരത്തിന്റെ ഇഷ്ട വിഷയങ്ങളാണ്. വീഡിയോയിൽ പ്രേക്ഷകർക്കായി ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.യാത്രകളോടുളള താൽപര്യത്തെ കുറിച്ചും അശ്വതി വീഡിയോയിൽ പറയുന്നു. ഉപ്പും മുളകിലും വരുന്നതിന് മുമ്പുള്ള വീഡിയോയാണിത്. സോഷ്യൽ മീഡിയയിൽ നിന്ന് രസകരമായ പ്രതികരണമാണ് വീഡിയോയ്ക്ക് ഇതിനോടകം ലഭിക്കുന്നത് . എന്നാൽ അതെ സമയം തന്നെ താരത്തെ ട്രോളി തകർക്കുകയാണ് ആരാധകർ. ഉപ്പും മുളകിൽ മാത്രമല്ല, മൊത്തത്തിൽ ഒത്തിരി പിരി ലൂസാണല്ലേ എന്നുള്ള കമന്റുകളാണ് അധികവും ലഭിക്കുന്നത്. തള്ളിസ്റ്റെന്നും എന്നും ചില പറയുന്നുണ്ട്.

അഭിനേത്രി എന്ന നിലയിൽ ഉയരും മുൻപേ തന്നെ വീഡിയോ ജോക്കി ആയും താരം മിനി സ്‌ക്രീനിൽ നിറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ ആണ് അധികവും ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട് . പാവട ധരിച്ച് ഗ്ലാമർ ഗെറ്റിപ്പിൽ എത്തിയ ചിത്രമായിരുന്നു ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രം വൈറലായതോട് കൂടിയാണ് നടിയെ കുറിച്ച് കൂടുതൽ തിരയാൻ തുടങ്ങിയത്. പരമ്പരയിൽ നിന്ന് ലച്ചുവിന്റെ പിന്മാറ്റത്തോടെയായിരുന്നു അശ്വതി ഉപ്പും മുളകിലേക്ക് എത്തിയത്. അൽപ്പം വ്യത്യസ്തത നിറഞ്ഞ അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവയ്ക്കുന്നത്. ലച്ചുവിന്റെ കുറവ് ഏകദേശം നികത്താൻ പൂജാ ജയറാം എന്ന കഥാപാത്രത്തിനു കഴിഞ്ഞു എന്നാണ് പൊതുവെ ഉള്ള സംസാരം. പരമ്പരയിൽ ലച്ചുവിന്റെ പിന്മാറ്റത്തോടെ റേറ്റിംഗിൽ കുറച്ച് ഇടിവ് വന്നിരുന്നു. ആ കുറവ് നികത്തികൊണ്ടായിരുന്നു പുതിയ താരങ്ങളുടെ കടന്നുവരവ്

അതെ സമയം തന്നെ അതാത് ദിവസത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രമോ വീഡിയോ പുറത്തുവരാറുണ്ട്.എല്ലാ ദിവസവും സംപ്രേഷണം ചെയ്യുന്ന പരമ്പരയുടെ പുതിയ പ്രമോ കാണാത്തതില്‍ നിരാശരാണ് ആരാധകര്‍. കഴിഞ്ഞ കുറച്ച് ദിവസമായി പ്രമോ കാണുന്നില്ലെന്നും പരമ്പര നിര്‍ത്തിയോ എന്നുമായിരുന്നു ആരാധകരുടെ ചോദ്യം. ഫാന്‍സ് ഗ്രൂപ്പുകളില്‍ ഉപ്പും മുളകിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top