News
ഇത്രയും ഇന്റിമസി മതിയോ; വിവാഹമോചിതരായി എന്ന് പ്രചരിപ്പിക്കുന്ന പാപ്പരാസികൾക്ക് ഉഗ്രൻ മറുപടിയുമായി സ്നേഹയും ഭർത്താവും!
ഇത്രയും ഇന്റിമസി മതിയോ; വിവാഹമോചിതരായി എന്ന് പ്രചരിപ്പിക്കുന്ന പാപ്പരാസികൾക്ക് ഉഗ്രൻ മറുപടിയുമായി സ്നേഹയും ഭർത്താവും!
തെന്നിന്ത്യൻ താര സുന്ദരിയാണ് സ്നേഹ. മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും വളരെ പെട്ടന്നുതന്നെ വൈറലായി മാറാറുണ്ട്. ഭര്‍ത്താവ് പ്രസന്നയെയും മലയാളികൾക്കും തമിഴ് ആരാധകർക്കും ഏറെ ഇഷ്ടമാണ്.
ഇരുവരും സജീവമായി അവരുടെ കുടുംബ ചിത്രങ്ങള്‍ പങ്കുവെക്കക്കറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് സ്നേഹയും പ്രസന്നയും പിരിഞ്ഞു എന്നുള്ള വാർത്തകളാണ്. ദിവസങ്ങളായി രണ്ട് പേരും വേര്‍പിരിഞ്ഞാണ് താമസിയ്ക്കുന്നത്, വിവാഹ മോചനത്തിന് വേണ്ടി കോടതിയെ സമീപിയ്ക്കുകയാണ് എന്നൊക്കെയാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകൾ.
ദിവസങ്ങളായി രണ്ട് പേരും വേര്‍പിരിഞ്ഞാണ് താമസം. മക്കള്‍ സ്നേഹയ്ക്ക് ഒപ്പമാണെന്നും ഒക്കെ ഗോസിപ്പ് ഉണ്ടായിരുന്നു . എന്നാല്‍ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് സ്നേഹയുടെ പ്രതികരണം.
കഴിഞ്ഞ രണ്ട് ദിവസമായി അടിസ്ഥാനമില്ലാതെ പ്രചരിയ്ക്കുന്ന ഗോസിപ്പുകള്‍ക്ക് ഒരു ഒറ്റ ഫോട്ടോയിലൂടെ സ്നേഹ മറുപടി നല്കി. പ്രസന്നയുമായി ഏറ്റവും ഒടുവില്‍ എടുത്ത ഇന്റിമേറ്റായ ഒരു സെല്‍ഫി ചിത്രത്തിനൊപ്പമാണ് സ്നേഹയുടെ മറുപടി. ഇത്രയും ഇന്റിമസി മതിയോ എന്ന് നടി ചോദിയ്ക്കും വിധമാണ് ഈ പ്രതികരണം എന്ന് ഫോട്ടോയ്ക്ക് കമന്റുകള്‍ വരുന്നു. ട്വിറ്റിങ് വീക്കന്റ് എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്കിയിരിയ്ക്കുന്നത്.
ഇതാദ്യമായല്ല സ്നേഹയും പ്രസന്നയും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. മുന്‍പും വളരെ ശക്തമായി ഇത്തരം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അപ്പോഴും ചിത്രങ്ങളിലൂടെ സ്നേഹയും പ്രസന്നയും മറുപടി നല്‍കുകയായിരുന്നു. ഗോസിപ്പു വാര്‍ത്തകള്‍ക്ക് ഇടയില്‍ ഒരുമിച്ചുള്ള പരസ്യ ചിത്രങ്ങളും ഫോട്ടോകളും എല്ലാം നിരന്തരം സോഷ്യല്‍ മീഡിയയില്‍ വരാന്‍ തുടങ്ങിയതോടെയാണ് അതിന് ശമനം ഉണ്ടായത്.
2011 ല്‍ ആണ് സ്നേഹയുടെയും പ്രസന്നയുടെയും വിവാഹം കഴിഞ്ഞത്. രണ്ട് മക്കളാണ് താര ദമ്പതികള്‍ക്ക്. കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോഴും സ്നേഹ സിനിമകളില്‍ സജീവമായിരുന്നു. നായിക റോളിലും സഹനായിക റോളിലും നടി അഭിനയം തുടര്‍ന്ന് കൊണ്ടേയിരുന്നു. വെങ്കട് പ്രഭുവിന്റെ ഷൂട്ട് ഭൂട്ട് ത്രി എന്ന ചിത്രത്തിലാണ് നിലവില്‍ സ്നേഹ അഭിനയിക്കുന്നത്.
about sneha
