Connect with us

ആദ്യം ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഞാൻ അത്ര കോൺഫിഡന്റ് ആയിരുന്നില്ല; അങ്ങനെ സ്റ്റാർട്ട് ചെയ്തതാണ്; മീര ജാസ്മിൻ!

News

ആദ്യം ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഞാൻ അത്ര കോൺഫിഡന്റ് ആയിരുന്നില്ല; അങ്ങനെ സ്റ്റാർട്ട് ചെയ്തതാണ്; മീര ജാസ്മിൻ!

ആദ്യം ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഞാൻ അത്ര കോൺഫിഡന്റ് ആയിരുന്നില്ല; അങ്ങനെ സ്റ്റാർട്ട് ചെയ്തതാണ്; മീര ജാസ്മിൻ!

എല്ലാ കാലത്തും മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ നടിയാണ് മീര ജാസ്മിന്‍. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം അടക്കം നേടിയിട്ടുള്ള മീര കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.

ഇപ്പോൾ സത്യന്‍ അന്തിക്കാട് സിനിമയിലൂടെ മീരാ ജാസ്മിൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇതിനിടെ ഗംഭീര മേക്കോവര്‍ നടത്തിയാണ് മീര വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ഗ്ലാമറൈസ് ആയിട്ടുള്ള ചിത്രങ്ങളാണ് കൂടുതലും മീരാ ജാസ്മിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

എന്നാൽ, ഗ്ലാമറസ് വേഷത്തെ കുറിച്ച് മീരാ മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ മീര തനിക്ക് ഗ്ലാമർ വേഷങ്ങളോടും ഊർജസ്വലമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്യുന്നതിനോടുമുള്ള കാഴ്ചപ്പാട് വ്യക്തമാക്കിയിരുന്നു.

Also read;
Also read;

മീര സിനിമകളിൽ ഗ്ലാമർ കോഷ്യന്റ് ആയിരുന്നില്ലല്ലോ എന്ന അവതാരകൻ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മീര.

‘ആദ്യം ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഞാൻ അത്ര കോൺഫിഡന്റ് ആയിരുന്നില്ല. അങ്ങനെ സ്റ്റാർട്ട് ചെയ്തതാണ്, വസ്ത്രത്തിലുള്ള ഗ്ലാമർ വേഷങ്ങൾ ആണോ അതോ’ എന്നും മീര പിന്നീട് ചോദിക്കുന്നുണ്ട്. അതല്ല വളരെ എനർജറ്റിക് ആയ കഥാപാത്രങ്ങൾ ആണ് ഉദേശിച്ചത് എന്ന് ജോൺ ബ്രിട്ടാസ് വിശദീകരിക്കുന്നുമുണ്ട്.

അച്ചുവിന്റെ അമ്മയിൽ ഞാൻ ചെയ്ത കഥാപാത്രം കുറച്ച് ബബ്ലിയാണ്. അതും വേണമെങ്കിൽ പെപ്പി (എനർജെറ്റിക്) വേഷമാണെന്ന് പറയാം. തെലുങ്കിൽ എല്ലാം ഞാൻ അത് ചെയ്തിട്ടുണ്ട്. പക്ഷെ ഒരു പോയിന്റ് കഴിയുമ്പോൾ അത് തീരെ ഞാൻ അല്ലാതെ ആവുന്നു. അതിന് തീരെയൊരു സിനിമാറ്റിക് ഫീൽ വരുന്നു. അങ്ങനെ തികച്ചും സിനിമാറ്റിക് ആയ റോളുകളോട് ഞാൻ അത്ര കംഫർട്ടബിൾ ആയിരുന്നില്ല.

‘അച്ചുവിന്റെ അമ്മ ഒരു കൊമേർഷ്യൽ സിനിമയാണ്. പക്ഷെ അതിൽ ഒരു നല്ല കഥ പറയുന്നുണ്ട്. നല്ല കഥാപാത്രങ്ങളുണ്ട്. റിയൽ ലൈഫിൽ അങ്ങനെയൊരു അച്ചു എവിടെയെങ്കിലും ഉണ്ടാവും. അച്ചുവിനെ എനിക്ക് എവിടെയെങ്കിലും ഒക്കെയായി ബന്ധപ്പെടുത്താൻ പറ്റും. അല്ലെങ്കിൽ എവിടെയെങ്കിലും ഒരു അച്ചു ജീവിക്കുന്നുണ്ടാവും. ആ കഥാപാത്രം എനിക്ക് കണക്ട് ചെയ്യാൻ പറ്റുമായിരുന്നു ഈസി ആയിരുന്നു.

ചില സിനിമകളിൽ വളരെ ഫേക്ക് സിനിമാറ്റിക്ക് എക്സ്പ്രഷൻസ് കൊടുക്കുക. അതൊന്നും റിയൽ ലൈഫിൽ ഞാൻ ചെയ്യത്തില്ല. ചിലപ്പോൾ സിനിമയ്ക്കു ഉള്ളിൽ ചിലത് ഓവറായി കാണിക്കേണ്ടി വന്നാൽ അത് ഞാൻ ചെയ്യും. മറ്റു ഭാഷകളിൽ ഒക്കെ കാണില്ലേ, വളരെ പേപ്പി, ഫേക്ക്, അതെ ഫേക്ക് ആണ് കറക്റ്റ് വാക്ക്. അങ്ങനെയുള്ള വേഷങ്ങൾ എനിക്ക് ചെയ്യാൻ കഴിയില്ല. ഭയങ്കര ബുദ്ധിമുട്ടാണ്.

തമിഴിലും തെലുങ്കിലുമൊക്കെ ഞാൻ അത് ശ്വാസം മുട്ടി ചെയ്ത വേഷങ്ങളാണ്. ഇഷ്ടമില്ലാതെ ചെയ്തതാണ്. ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല. ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയെന്ന് ആയിരുന്നു,’ മീര ജാസ്മിൻ പറഞ്ഞു.

സൂത്രധാരൻ, കസ്തൂരിമാൻ, സ്വപ്നക്കൂട്, രസതന്ത്രം, അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ എന്നിങ്ങനെ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന മീര ജാസ്മിൻ ചിത്രങ്ങൾ. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു മീരയുടെ സിനിമാ അരങ്ങേറ്റം. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവരാൻ മീരയ്ക്ക് സാധിച്ചിരുന്നു.

Also read;
Also read;

പിന്നീട് എത്തിയ കസ്തൂരിമാൻ, ഗ്രാമഫോൺ, സ്വപ്നക്കൂട് തുടങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധനേടിയതോടെ മീര മലയാളത്തിലെ തിരക്കുള്ള നായികമാരിൽ ഒരാളായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മീര ജാസ്മിൻ തിളങ്ങി. മീര ആദ്യമായി ചെയ്ത തമിഴ് ചിത്രം റൺ, പിന്നീട് എത്തിയ സണ്ടക്കോഴി എന്നിവയൊക്കെ ഇൻഡസ്ട്രി ഹിറ്റുകളാണ്.

അങ്ങനെ 2001 മുതൽ 14 വർഷം തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്ന മീര പിന്നീട് വലിയൊരു ഇടവേളയെടുത്തു. ഏകദേശം ആറ് വർഷക്കാലം സിനിമയിൽ നിന്ന് മാറിനിന്ന മീര ഈ വർഷം, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. ജയറാം നായകനായ ചിത്രം വിജയമായില്ലെങ്കിലും മീരയുടെ തിരിച്ചുവരവ് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു.

തിരിച്ചുവരവിൽ സോഷ്യൽ മീഡിയയിലും മീര ജാസ്മിൻ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്കാനാണ് മീര കൂടുതലായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. വളരെ ഗ്ലാമറാസയുള്ള മീരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകറുണ്ട്.

about meera jasmin

More in News

Trending

Recent

To Top