Actress
വിജയുടെ നായികയായി ആദ്യം പരിഗണിച്ചത് നയൻതാരയെ, സിനിമ കണ്ട ശേഷം തന്നെ കാസ്റ്റ് ചെയ്യാത്തത് വളരെ നന്നായി എന്ന് നയൻ പറഞ്ഞു; സംവിധായകൻ വെങ്കട് പ്രഭു
വിജയുടെ നായികയായി ആദ്യം പരിഗണിച്ചത് നയൻതാരയെ, സിനിമ കണ്ട ശേഷം തന്നെ കാസ്റ്റ് ചെയ്യാത്തത് വളരെ നന്നായി എന്ന് നയൻ പറഞ്ഞു; സംവിധായകൻ വെങ്കട് പ്രഭു
വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തിയ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) തിയേറ്ററുകളിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. വൻ വരവേൽപ്പ് തന്നെയാണ് ചിത്രത്തിന് ലഭിച്ചിരുന്നതും. ഈ മാസം 5 നായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ഏറ്റവും ഹൈലൈറ്റ് വിജയ്- സ്‌നേഹ കോംബോ തന്നെയായിരുന്നു.
വസീഗര എന്ന ചിത്രത്തിന് ശേഷം വിജയും സ്നേഹയും നായിക നായകന്മാരായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. അതിനാൽ തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രത്തെ വരവേറ്റത്. എന്നാൽ ഇപ്പോഴിതാ വിജയുടെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് സ്നേഹയെ അല്ലായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ വെങ്കട് പ്രഭു.
ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് നയൻതാരയ്ക്ക് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞില്ലെന്നും അതിനാലാണ് സ്‌നേഹയിലേയ്ക്ക് എത്തിയത് എന്നുമാണ് സംവിധായകൻ പറയുന്നത്. നയൻതാരയെ അഭിനയിപ്പിക്കാൻ ആദ്യം ആലോചിച്ചിരുന്നു.
എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. നയനുമായി സംസാരിച്ചിരുന്നു. നയൻതാരയും വിജയ്‌യും തമ്മിലുള്ള കെമിസ്ട്രി എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ അത് നടക്കാതെ പോയി. സിനിമ റിലീസ് ചെയ്ത് സിനിമ കണ്ടതിന് ശേഷം നയൻ വിളിച്ചിരുന്നു. സ്നേഹയെ കാസ്റ്റ് ചെയ്തതിൽ എന്നെ അഭിനന്ദിച്ചു.
ചിത്രത്തിൽ തന്നെ കാസ്റ്റ് ചെയ്യാത്തത് വളരെ നന്നായി എന്നും, ഈ റോൾ ചെയ്യാൻ സ്നേഹയല്ലാതെ മറ്റൊരു നടിയില്ലെന്നും നയൻ പറഞ്ഞു. എന്നെ സംബന്ധിച്ച് എനിക്ക് അത് വളരെ വലിയ കാര്യമാണ് എന്നുമാണ് വെങ്കട് പ്രഭു പറയുന്നത്.
അതേസമയം, വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമയിൽ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്.
അതേസമയം, കേരളത്തിൽ മാത്രം ചിത്രത്തിന് 700ലധികം സ്‌ക്രീനുകളിലായ് 4000ലധികം ഷോകളാണ് ആദ്യദിനം നിശ്ചയിച്ചിരിക്കുന്നത്. പുലർച്ച നാലു മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. നേരത്തെ വിജയ്‌യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.