Connect with us

സിനിമയിൽ എല്ലാവരും നല്ലവരായിരിക്കണം എന്നല്ല അന്നും ഇന്നും ഞാൻ പറഞ്ഞിട്ടുള്ളത്; നമ്മുടെ പവർ എവിടെ ഉപയോ​ഗിക്കാമെന്നത് മനസിലാക്കണം; പാർവതി തിരുവോത്ത്!

News

സിനിമയിൽ എല്ലാവരും നല്ലവരായിരിക്കണം എന്നല്ല അന്നും ഇന്നും ഞാൻ പറഞ്ഞിട്ടുള്ളത്; നമ്മുടെ പവർ എവിടെ ഉപയോ​ഗിക്കാമെന്നത് മനസിലാക്കണം; പാർവതി തിരുവോത്ത്!

സിനിമയിൽ എല്ലാവരും നല്ലവരായിരിക്കണം എന്നല്ല അന്നും ഇന്നും ഞാൻ പറഞ്ഞിട്ടുള്ളത്; നമ്മുടെ പവർ എവിടെ ഉപയോ​ഗിക്കാമെന്നത് മനസിലാക്കണം; പാർവതി തിരുവോത്ത്!

ശക്തമായ കഥാപാത്രങ്ങളിലൂടെ മാത്രമല്ല, ശക്തമായ വ്യക്തിത്വം കൊണ്ടും മലയാള സിനിമയിൽ ശ്രദ്ധ നേടിയ നായികയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിലും സജീവമായ പാർവതി പലപ്പോഴും വ്യത്യസ്ത പോസിലുള്ള ഫോട്ടോകൾ പങ്കുവച്ചു എത്താറുണ്ട്.

നിലപാടുകൾ കൊണ്ട് വാർത്തകളിലും വിവാദങ്ങളിലും ഉൾപ്പെടാറുള്ള താരം സൂപ്പർ താരങ്ങൾ പോലും സിനിമകളിൽ ചെയ്തിട്ടുള്ള തെറ്റുകൾ വിളിച്ചു പറയാനും ധൈര്യം കാണിച്ചിട്ടുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച പുഴുവാണ് പാർവതിയുടെ ഏറ്റവും അവസാനം പ്രേക്ഷകരിലേക്ക് എത്തിയ സിനിമ.

ഒടിടി റിലീസായിരുന്ന പുഴു സമൂഹത്തിലെ തെറ്റായ പല ചിന്തകൾക്കെതിരെയുമുള്ള സിനിമയായിരുന്നു. മാത്രമല്ല മമ്മൂട്ടി ചിത്രം കസബയെ കുറിച്ച് പാർവതി മുമ്പൊരിക്കൽ ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ശേഷമാണ് പാർവതി മമ്മൂ‌ട്ടിക്കൊപ്പം പുഴു ചെയ്തത്.

കസബയുടെ സമത്ത് ഒരു സ്റ്റേറ്റ്മെന്റ് പറയുകയും പിന്നീട് പുഴുവിൽ അഭിനയിക്കുകയും ചെയ്തത് ഒരു നല്ല മൂവായാണ് താൻ കാണുന്നതെന്നാണ് പാർവതി ഇപ്പോൾ പറയുന്നത്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

“കസബയുടെ സമത്ത് ഒരു സ്റ്റേറ്റ്മെന്റ് പറയുകയും പിന്നീട് പുഴുവിൽ അഭിനയിക്കുകയും ചെയ്തത് ഒരു കലക്ടീവ് മൂവായിരുന്നു. ഹർഷദ്ക്ക അത് എഴുതുന്നതും മമ്മൂട്ടിയെപ്പോലെ പലരും മാതൃകയാക്കുന്ന നടൻ ആ നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രം ഏറ്റെടുക്കാൻ തയ്യാറായതും ആ സിനിമയിൽ ഞാനും ഒരു ഭാ​ഗമായതും ഒരു മൊമന്റായിരുന്നു.

സിനിമയിൽ എല്ലാവരും നല്ലവരായിരിക്കണം എന്നല്ല അന്നും ഇന്നും ഞാൻ പറഞ്ഞിട്ടുള്ളത്. തെറ്റായിട്ടുള്ള വ്യക്തികളെ കാണിക്കുമ്പോൾ അത് ​ഗ്ലോറിഫൈ ചെയ്യാതെ കാണിക്കാൻ പറ്റും എന്നത് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. അതിനുള്ള ഉ​ദാഹരണമാണ് പുഴുവെന്ന സിനിമ. നമ്മുടെ പവർ എവിടെ ഉപയോ​ഗിക്കാമെന്നത് മനസിലാക്കണം. വളരെ അധികം പുളിയോ എരുവോ ഉള്ള ഒരു മരുന്ന് കൊടുക്കണമെങ്കിൽ അത് എന്ത് മധുരത്തിലാണ് കൊടുക്കേണ്ടതെന്ന് നമ്മൾ‌ മനസിലാക്കാൻ പഠിക്കണം.

അതുപോലെയാണ് പുഴുവിലെ മമ്മൂട്ടിയുടെ കഥാപാത്രം. എപ്പോഴും വില്ലൻ റോൾ ചെയ്യുന്ന ഒരാളെ കൊണ്ട് വന്ന് മമ്മൂക്ക ചെയ്ത റോൾ ചെയ്യിപ്പിക്കുന്നതിൽ പുതുമയില്ല.അതേസമയം മമ്മൂക്കയെപ്പോലൊരും നെ​ഗറ്റീവ് റോൾ ചെയ്യുമ്പോൾ ആളുകളുടെ ചിന്താ​ഗതിയിലും മാറ്റം വരും ആ കഥാപാത്രത്തോടുള്ള സമീപനം മാറുന്നതിനൊപ്പം, പാർവതി പറഞ്ഞു.

വണ്ടർ വുമണാണ് പാർവതിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. അഞ്ജലി മേനോനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പാർവതി തിരുവോത്തും നിത്യ മേനനും സയനോരയും പദ്മപ്രിയയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാർവതിയും നിത്യയും സയനോരയും ചിത്രത്തിൽ ഗർഭിണികളായാണ് എത്തുന്നത്.

മുപ്പത്തിനാലുകാരിയായ പാർവതി 2006ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കള്ള പുരസ്കാരം പാർവതിക്ക് ലഭിച്ചു.

about parvathy thiruvoth

More in News

Trending

Recent

To Top