Connect with us

വിവാഹ ജീവിതത്തില്‍ പലപ്പോഴും ബോറടിക്കാറുണ്ട്, ഞങ്ങള്‍ അതിനെ മറികടക്കുന്നത് ഇങ്ങനെ; ടിപ്പുമായി സ്‌നേഹ

Actress

വിവാഹ ജീവിതത്തില്‍ പലപ്പോഴും ബോറടിക്കാറുണ്ട്, ഞങ്ങള്‍ അതിനെ മറികടക്കുന്നത് ഇങ്ങനെ; ടിപ്പുമായി സ്‌നേഹ

വിവാഹ ജീവിതത്തില്‍ പലപ്പോഴും ബോറടിക്കാറുണ്ട്, ഞങ്ങള്‍ അതിനെ മറികടക്കുന്നത് ഇങ്ങനെ; ടിപ്പുമായി സ്‌നേഹ

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. മലയാള സിനിമാപ്രേക്ഷകര്‍ക്കും ഏറെ സുപരിചിതരാണ് ഇരുവരും. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു സ്‌നേഹയുടെ തുടക്കം. തുറുപ്പുഗുലാന്‍, പ്രമാണി, ശിക്കാര്‍, വന്ദേമാതരം, ഒരേ മുഖം, ദ ഗ്രേറ്റ് ഫാദര്‍, ക്രിസ്റ്റഫര്‍ തുടങ്ങിയ മലയാളചിത്രങ്ങളിലെല്ലാം സ്‌നേഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് സ്‌നേഹ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. ബ്രദേഴ്‌സ് ഡേ, കിംഗ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസന്നയും മലയാളികള്‍ക്ക് സുപരിചിതനാണ്.

വിവാഹശേഷവും ഇരുവരും സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്‌നേഹ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. പരസ്പരം എങ്ങനെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നാണ് സ്‌നേഹ പറയുന്നത്. വിവാഹ ജീവിതത്തില്‍ പലപ്പോഴും ബോറടിക്കാറുണ്ടെന്നും എന്നാല്‍ അതിനെ മറികടക്കാന്‍ ചില വഴികളുണ്ടെന്നും പറയുകയാണ് സ്‌നേഹ.

വിവാഹ ജീവിതം ബോറാവുമ്പോള്‍ ഞങ്ങള്‍ നൈറ്റ് െ്രെഡവ് പോകാറുണ്ട്. അല്ലെങ്കില്‍ വിദേശത്തേക്ക് എവിടേക്കെങ്കിലും ടൂര്‍ നടത്തും. ഒരുപാട് സംസാരിക്കും. പ്രണയിച്ചിരുന്ന കാലത്തെ കുറിച്ചൊക്കെ പറയുമ്പോള്‍ വീണ്ടും ആ ഫീലൊക്കെ വന്നോളും. പിന്നെ ഒരു ആറ് മാസത്തേക്ക് അത് മതി എന്നും സ്‌നേഹ പറയുന്നു. എങ്ങനെയാണ് പ്രസന്നയുമായുള്ള വിവാഹ ജീവിതമെന്നും അതിന്റെ തുടക്കകാലം ഏത് രീതിയില്‍ ആയിരുന്നുവെന്നും സ്‌നേഹ തുറന്നു സംസാരിച്ചു.

പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. വിവാഹത്തിന് ശേഷം ആ ജീവിതം ആസ്വദിക്കാന്‍ ഒറ്റയ്ക്ക് താമസിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. വാടക വീടൊക്കെ നോക്കിയെങ്കിലും പക്ഷേ കിട്ടിയില്ല. കല്യാണം കഴിഞ്ഞ് പത്ത് പന്ത്രണ്ട് ദിവസത്തോളം ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിഞ്ഞത്. പിന്നീട് വീട് കിട്ടി, ആ ഘട്ടം ഞങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. പിന്നീടാണ് കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് വന്നത്.

ഞങ്ങള്‍ക്കിടയില്‍ വഴക്കുകള്‍ ഉണ്ടാവാറുണ്ട്. ആര് ക്ഷമ പറയുന്നു, ആര് വിട്ടുവീഴ്ച ചെയ്യുന്നു എന്നതല്ല മറിച്ച് എന്റെ പോയിന്റ് എന്താണോ അത് പ്രസന്നയ്ക്കും, അദ്ദേഹത്തിന്റെ പോയിന്റ് എന്താണോ അത് എനിക്കും മാസിലാക്കാന്‍ പറ്റുന്നുണ്ടോ എന്നതിലാണ് കാര്യമെന്നും സ്‌നേഹ കൂട്ടിച്ചേര്‍ത്തു. താനൊരു പൊസസീവ് ആയ ഭാര്യ ആണെങ്കിലും വിശ്വാസക്കുറവ് ഒരിക്കലും തോന്നിയിട്ടില്ലെന്നും സ്‌നേഹ ചൂണ്ടിക്കാട്ടി.

പൊസസീവ് ആയ ഭാര്യയാണ് ഞാന്‍. പക്ഷെ അവിടെ വിശ്വാസം നഷ്ടപ്പെടരുത് എന്നതാണ് പ്രധാനം. രാത്രി നേരം വൈകുമ്പോള്‍ എന്നെ വിളിച്ചു പറഞ്ഞില്ലെങ്കില്‍, എന്നെക്കാള്‍ വലുത് എന്താണെന്ന് ചിന്തിക്കും. അതാണ് പൊസസീവ്‌നസ്. പക്ഷെ എനിക്ക് വിശ്വാസക്കുറവില്ല എന്നും സ്‌നേഹ കൂട്ടിച്ചേര്‍ത്തു. ഞാനിവിടെയാണ് പോകുന്നത്, ഇത്ര മണിക്ക് തിരിച്ചെത്തും എന്ന് പറയണം.

അവിടെയെത്തിയാല്‍ സമയം കിട്ടുമ്പോള്‍ വിളിച്ച് ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാം. ഇത്തരം സിംപിളായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് സ്‌നേഹ വ്യക്തമാക്കി.കല്യാണം കഴിഞ്ഞ തുടക്ക നാളുകളില്‍ എന്നോട് ഫോണ്‍ ചെയ്ത് പറഞ്ഞാല്‍ ഞാന്‍ ശാന്തയാകും. അല്ലെങ്കില്‍ അക്ഷമയാകും. പൊസസീവ്‌നെസ് കൊണ്ടാണത്. വിശ്വാസമില്ലാഞ്ഞിട്ടല്ല. അതേസമയം ഇന്ന് തനിക്ക് ഫോണ്‍ ചെയ്തില്ലെങ്കിലും പ്രശ്‌നമില്ലെന്ന് സ്‌നേഹ പറയുന്നു.

അതേസമയം, സിനിമ അഭിനയത്തിന് പുറമെ മറ്റ് മേഖലകളിലും സജീവമാണ് സ്‌നേഹ ഇപ്പോള്‍. സ്‌നേഹാലയം എന്ന വസ്ത്രവ്യാപാര സ്ഥാപനമാണ് അവര്‍ ഇപ്പോള്‍ നടത്തുന്നത്. ഭര്‍ത്താവ് പ്രസന്ന തന്നെയാണ് ഇക്കാര്യത്തില്‍ എല്ലാ പിന്തുണയുമായി ഒപ്പമുള്ളത്. അടുത്തിടെ വെച്ച് ഇരുവരും വേര്‍പിരിയുന്നതായുള്ള ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ താരങ്ങള്‍ ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. 2012 ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികള്‍ക്കുണ്ട്. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായവരാണ് സ്‌നേഹയും പ്രസന്നയും. 2009 ല്‍ പുറത്തിറങ്ങിയ ‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് ഇവര്‍ അടുത്തത്. പ്രണയവിവരം ഏറെനാള്‍ ഇരുവരും മാധ്യമങ്ങള്‍ അറിയാതെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.

More in Actress

Trending