Connect with us

കുഞ്ഞുങ്ങളെ വെറുതെ വിടാം… അവർ പ്രകൃതിയുടേതാണ്, അവർ പറയട്ടെ, പാടട്ടെ, പറക്കട്ടെ !!…

News

കുഞ്ഞുങ്ങളെ വെറുതെ വിടാം… അവർ പ്രകൃതിയുടേതാണ്, അവർ പറയട്ടെ, പാടട്ടെ, പറക്കട്ടെ !!…

കുഞ്ഞുങ്ങളെ വെറുതെ വിടാം… അവർ പ്രകൃതിയുടേതാണ്, അവർ പറയട്ടെ, പാടട്ടെ, പറക്കട്ടെ !!…

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടു വന്നത് സഹപാഠികളാണ്. ഷഹ്‌ലക്ക് വേണ്ടി സംസാരിച്ച നിദാ ഫാത്തിമ എന്ന വിദ്യർത്ഥിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. നിദയെ അഭിനധിച്ചുള്ള കുറിപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ . ഗായിക സിതാര കൃഷ്ണകുമാര്‍ നിദയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് .

നിത എന്ന മിടുമിടുക്കിയെ പലതവണയായി വാർത്തകളിലും, ഫേസ്ബുക് പേജുകളിലും, വാട്സാപ്പ് ഫോർവേഡുകളിലും എല്ലാം കാണുകയാണ് മലാലയെ ഓർത്തുപോവുകയാണ് ഞാൻ. അഭിമാനവും ആവേശവുമാണ് ഈ കുഞ്ഞുങ്ങളെന്ന് സിതാര ഫേസ് ബുക്കിൽ കുറിച്ചു

സിതാരയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഈ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിത എന്ന മിടുമിടുക്കിയെ പലതവണയായി വാർത്തകളിലും, ഫേസ്ബുക് പേജുകളിലും, വാട്സാപ്പ് ഫോർവേഡുകളിലും എല്ലാം കാണുന്നു !! മലാലയെ ഓർത്തുപോയി !!അഭിമാനവും ആവേശവുമാണ് ഈ കുഞ്ഞുങ്ങൾ !! പക്ഷെ കൂടെ ചെറിയ ഒരു ആശങ്ക കൂടെ തോന്നാതിരുന്നില്ല ! അവരൊക്കെ കുഞ്ഞുങ്ങളാണ്, സത്യസന്ധമായും, ഏറ്റവും ശുദ്ധമായും ആണ് അവർ ചിന്തിക്കുന്നത് പറയുന്നത് പ്രവർത്തിക്കുന്നത് ! അവരെ സ്വാഭാവികമായി വളരാനുള്ള ഒരു സാഹചര്യം പോലും നമ്മൾ വളഞ്ഞിട്ട് ചോദ്യം ചോദിച്ചും ഉത്തരം പറയിപ്പിച്ചും കളയുന്നതായി തോന്നി ! അവരോടു സംസാരിക്കാനുള്ള ഭാഷ പോലും വശമില്ല ചോദിക്കുന്ന പലർക്കും, അത്രമേൽ ചുറ്റുവട്ടങ്ങളെ കുറിച്ച് ബോതേർഡ്‌ ആണ് നമ്മൾ മുതിർന്നവർ !! ഇതുമായി വലിയ ബന്ധമില്ലാത്ത ഒന്നാണെങ്കിലും പറഞ്ഞോട്ടെ, ഞാനും എന്റെ സുഹൃത്തും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പാട്ടുകൾ പറച്ചിലുകൾ എല്ലാം പലപ്പോഴും പങ്കുവയ്ക്കാറുണ്ട്,

വളരെ സ്വകാര്യമായ ഒരു സന്തോഷമാണത് ! പക്ഷെ ചിലപ്പോഴെങ്കിലും തോന്നാറുണ്ട് ഇനി ഒരിക്കലും അതാവർത്തിക്കില്ല എന്ന് !! നിങ്ങളുടെ സങ്കല്പങ്ങളുടെ, പ്രതീക്ഷകളുടെ ഭാരം മുഴുവൻ നിങ്ങൾ കുഞ്ഞുങ്ങളുടെ മുകളിൽ സ്നേഹം എന്ന പേരിൽ വച്ചുകെട്ടുകയാണ് ! നിങ്ങൾ മനസ്സിൽ ഒരു സ്വർണ്ണക്കൂടുണ്ടാക്കി അതിൽ അവരെ ഇരുത്തുന്നു ! നിങ്ങൾ സങ്കല്പിക്കുന്നതിലും നിന്ന് മാറി അവർ എന്തെങ്കിലും പറഞ്ഞാൽ, പാടിയാൽ, ധരിച്ചാൽ ആ നിമിഷം അവർ നിങ്ങൾക് നികൃഷ്ടരും, ശത്രുക്കളും ആയി !! ഇതിലപ്പുറം എന്താണ് സോഷ്യൽ മീഡിയ ചെയ്യുന്നത് !!മുതിർന്നവരോട് ആവോളം നീതികേട്‌ കാണിക്കുന്നുണ്ട്, അതുപോട്ടെ ! കുഞ്ഞുങ്ങളെ വെറുതെ വിടാം… അവർ പ്രകൃതിയുടേതാണ്, അവർ പറയട്ടെ, പാടട്ടെ, പറക്കട്ടെ !!

Sithra krishnakumar

Continue Reading
You may also like...

More in News

Trending

Recent

To Top