നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന പി എം നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സംഘപരിവാറിനെതിരെ വിമർശനവുമായി നടന് സിദ്ധാര്‍ത്ഥ്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് പങ്കില്ലെന്ന് സിദ്ധാര്‍ത്ഥ് ആരോപിക്കുന്നു.
‘ബ്രിട്ടീഷ് ഭരണകൂടത്തെ ഒറ്റയ്ക്ക് തുടച്ചുമാറ്റി മോദിജി ഇന്ത്യയ്ക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പി.എം നരേന്ദ്രമോദിയുടെ ട്രെയിലര്‍ കാണിക്കുന്നില്ല. സിക്കുലര്‍, ലിബ്ടാര്‍ഡ്, കമ്മി, നക്സലുകളുടെ അതുപോലെതന്നെ നെഹ്റുവിന്റെ വിലകുറഞ്ഞ തന്ത്രമാണെന്നു തോന്നുന്നു’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
പുല്‍വാമ ഭീകരാക്രമണവും ജവാന്മാരുടെ മരണവും ചില രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ത്ഥ് നേരത്തെ രംഗത്തത്തിയിരുന്നു. സ്വന്തം നേട്ടങ്ങള്‍ക്കായി പുല്‍വാമയെ ഉപയോഗപ്പെടുത്തരുതെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥ് രാഷ്ട്രീയം മാറ്റിവെച്ച് പുല്‍വാമ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ആയിരിക്കണം നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത് സിദ്ധാർഥ് പറയുന്നു .
sidhardh facebook post about movie p m narendra modi
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...