Tamil
ബിജെപി ക്കെതിരെ രൂക്ഷ വിമർശനവുമായി സിദ്ധാര്‍ഥ്..
ബിജെപി ക്കെതിരെ രൂക്ഷ വിമർശനവുമായി സിദ്ധാര്‍ഥ്..
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുഖംമൂടി സംഘം നടത്തിയ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി നടന്‍ സിദ്ധാര്‍ഥ്. ചൗക്കിദാര്‍ ഗുണ്ടയാണ്’ എന്നാണ് ഈ വിഷയത്തില്‍ സിദ്ധാര്‍ഥിന്റെ പുതിയ ട്വീറ്റ്. ‘ ”തങ്ങള്‍ അവിടെ അധീശത്വം നേടുംവരേയ്ക്കും സര്‍വ്വകലാശാലകള്‍ അടച്ചിടാന്‍ അവര്‍ ആഹ്വാനം ചെയ്യും. അവര്‍ അഭിപ്രായങ്ങളെയും ധിഷണയെയും ഭയക്കുന്നു. ഇതുപോലെ തന്നെയാണ് നാസികളും പ്രവര്‍ത്തിച്ചത്. ഉണരൂ’, എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് . ട്വീറ്റിനൊപ്പം ജെഎന്‍യു ഭീകരാക്രമണം’ (jnuterrorattack) എന്നൊരു ഹാഷ് ടാഗും ഉണ്ട് .
ഇതിനോടകം അക്രമികളുടേതെന്ന് പറയുന്ന ചിത്രങ്ങളും സംമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ ചിത്രങ്ങൾ എല്ലാം പുറത്തുവന്നിട്ടും ഇവരെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ട് എന്നുള്ള ചോദ്യം സിദാർഥ് ചൂണ്ടിക്കാണിച്ചിരുന്നു.
എബിവിപിയുടെ നേതൃത്വത്തിലുള്ള മുഖംമൂടി ധരിച്ച അക്രമി സംഘമാണ് ഹോസ്റ്ററിലും ക്യാമ്പസിലും മാരകായുധങ്ങളുമായി മൂന്നു മണിക്കൂറോളം അഴിഞ്ഞാടിയത്. രാജ്യ വ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയരുകയാണ്.
siddharth
