ആ സംഭവം എന്നെ മാനസികമായി തളർത്തി; വിവാഹമോചനത്തിന് കാരണം ഇത്; ആ രഹസ്യം വെളിപ്പെടുത്തി അതിഥി!!!
By
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ച നടി അതിഥി റാവു ഹൈദരി മലയാളികൾക്ക് സുപരിചിതയായത് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയായിരുന്നു. ജയസൂര്യയും ദേവ് മോഹനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ ആദ്യത്തെ ആകർഷണം മിണ്ടാപ്രാണിയായ സുജാത തന്നെയായിരുന്നു. സിനിമ പോലെ തന്നെ അതിഥിയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അതുപോലെതന്നെയാണ് അതിഥിയുടെ പ്രണയവും ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു. കഴിഞ്ഞ ദിവസം അതിഥി റാവു ഹൈദരിയും നടൻ സിദ്ധാർത്ഥും വിവാഹിതരായി എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. മഹാസമുദ്രം എന്ന സിനിമയ്ക്കിടെയാണ് രണ്ട് പേരും തമ്മിൽ അടുത്തത്. അദിതിയുടെ രണ്ടാം വിവാഹമാണിത്. നടൻ സത്യദീപ് മിശ്രയായിരുന്നു അദിതിയുടെ മുൻ ഭർത്താവ്. 21 വയസിലാണ് അദിതി സത്യദീപിനെ വിവാഹം ചെയ്യുന്നത്. ഇതേക്കുറിച്ച് നടി മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്. 17 വയസിലാണ് സത്യദീപുമായി പ്രണയത്തിലാകുന്നത്. 21 ൽ വിവാഹം ചെയ്തു. അന്ന് സത്യദീപ് സിവിൽ സർവന്റ് ആയിരുന്നു. സിനിമാ കരിയറിന് വേണ്ടി അദ്ദേഹം ജോലി വിട്ടതാണെന്നും അദിതി റാവു പറഞ്ഞു.
വിവാഹമോചനം തന്നെ മാനസികമായി ഏറെ ബാധിച്ചിരുന്നെന്നും അദിതി അന്ന് തുറന്ന് പറഞ്ഞിരുന്നു. ഞങ്ങൾ പിരിഞ്ഞപ്പോൾ അതെന്റെ ഹൃദയം തകർത്തു. പക്ഷെ ആ ബന്ധത്തിന്റെ പേര് മാത്രമാണ് തകർന്നത്. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഞാനിപ്പോഴും മകളാണ്. എന്റെ അമ്മയ്ക്കും സത്യദീപ് സ്വന്തം മകനെ പോലെയാണ്. എന്നെക്കാൾ വളരെ പ്രായമുള്ള ആളാണ് അദ്ദേഹം. താൻ അദ്ദേഹത്തിന് കുട്ടിയെ പോലെയാണെന്ന് പറഞ്ഞ് സത്യദീപ് തന്നെ കളിയാക്കാറുണ്ടെന്നും അദിതി റാവു അന്ന് തുറന്ന് പറഞ്ഞു.
വ്യക്തി ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാത്തതിന് കാരണമെന്തെന്നും അദിതി അന്ന് വ്യക്തമാക്കി. അഭിനേതാക്കളെന്ന നിലയിൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് അദിതി അന്ന് പറഞ്ഞത്. സിദ്ധാർത്ഥുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നപ്പോഴൊന്നും അദിതി ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. വിവാഹ വാർത്ത പുറത്ത് വന്നെങ്കിലും അദിതിയോ സിദ്ധാർത്ഥോ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സിദ്ധാർത്ഥിന്റെയും രണ്ടാം വിവാഹമാണിത്.
2007 ലാണ് നടൻ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞത്. മേഘ്നയെന്നാണ് ആദ്യ ഭാര്യയുടെ പേര്. ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇരുവരും അയൽക്കാരായിരുന്നു. വിവാഹശേഷം കുറച്ച് വർഷത്തിനുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. ബോയ്സ് എന്ന സിനിമയിലൂടെ വൻ ജനപ്രീതി നേടിയിരിക്കെയാണ് സിദ്ധാർത്ഥ് വിവാഹിതനായത്. വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് സിദ്ധാർത്ഥ് അഭിമുഖങ്ങളിലൊന്നും സംസാരിച്ചിട്ടില്ല.
സിനിമാ രംഗത്ത് നടന് ഒന്നിലേറെ പ്രണയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ബോളിവുഡ് നടി സോഹ അലി ഖാനായിരുന്നു മുൻ കാമുകി. സോഹയുമായി അകന്ന ശേഷം ശ്രുതി ഹാസനുമായി അടുത്തു. എന്നാൽ ഈ ബന്ധവും നടന് മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല. നടി സമാന്തയാണ് പിന്നീട് സിദ്ധാർത്ഥുമായി പ്രണയത്തിലായത്. എന്നാൽ ഈ പ്രണയവും ബ്രേക്കപ്പിൽ അവസാനിച്ചു.
കഴിഞ്ഞ ദിവസം തെലങ്കാനയിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടന്നതെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലാണ് ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നതെന്നും റിപ്പോർട്ടുണ്ട്.. എ ഡി പതിനെട്ടാം നൂറ്റാണ്ടിലാണ് ശ്രീ രംഗനായക സ്വാമി ക്ഷേത്രം പണികഴിപ്പിച്ചത്. വളരെ സ്വകാര്യമായിട്ടാണ് ചടങ്ങുകൾ നടന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ താരങ്ങൾ ഇതുവരെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 2021ലെ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് അദിതി റാവു ഹൈദരിയും സിദ്ധാർഥും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്താൻ തുടങ്ങിയത്. മാത്രമല്ല വർഷങ്ങളായി ഇരുവരും ലിവിങ് റിലേഷനിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
അദിതി റാവുവിൻ്റെ അമ്മയുടെ മുത്തച്ഛനായിരുന്നു വനപർത്തി സൻസ്ഥാനത്തിൻ്റെ അവസാന ഭരണാധികാരി. അവരുടെ കുടുംബത്തിന് ഈ പ്രശസ്തമായ ക്ഷേത്രവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അതിനാലാണ് സമ്പന്നമായ ചരിത്രമുള്ള ഈ ക്ഷേത്രത്തിൽ വെച്ച് തന്നെ അദിതി റാവുവും സിദ്ധാർത്ഥും വിവാഹിതരാകാൻ തീരുമാനിച്ചതത്രെ. തമിഴ്നാട്ടിൽ നിന്നുള്ള പുരോഹിതന്മാരാണ് വിവാഹ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്.