Connect with us

ഇതാദ്യമായി വിഘ്നേഷുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നയൻതാര!

Tamil

ഇതാദ്യമായി വിഘ്നേഷുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നയൻതാര!

ഇതാദ്യമായി വിഘ്നേഷുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നയൻതാര!

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര ഇന്ന് ഏവർക്കും മാതൃകയാക്കാവുന്ന ഒരു നായികയെന്നാണ് പൊതുവെ പറയുന്നത്.കൂടാതെ ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന താരവിവാഹമാണ് നയൻതാരയുടെയും,വിഘ്നേഷ് ശിവന്റെയും. ഇവരുടെ വിവാഹം ഈ വർഷം ഉണ്ടാകുമെന്നുളള തരത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ വിശദീകരണം നടത്തിയില്ലെന്ന് മാത്രമല്ല തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ തുറന്നുപറഞ്ഞിട്ടുമില്ല.എങ്കിൽ പോലും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയുന്നുമുണ്ട് എന്നുമാത്രം.

തന്റെ ചിത്രങ്ങളോടൊപ്പം തന്നെ വിഘ്നേഷ് ശിവനൊപ്പമുളള പ്രണയനിമിഷങ്ങളുടെ ചിത്രങ്ങൾ നയൻതാര ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.അതൊക്കെയും വളരെ വലിയ സ്വീകരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്നത്.ഇപ്പോഴിതാ സീ അവാർഡ് സ്വീകരിക്കാനെത്തിയ നയൻതാര തന്റെ സോഷ്യൽ മീഡിയയിലെ ഫൊട്ടോകളെക്കുറിച്ചും വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ്.താരമിപ്പോൾ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര കൂട്ടിച്ചേത്തു.

താരം പറയുന്നതിങ്ങനെ ”ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണെന്നും കൂടാതെ അത് തനിക്കിപ്പോഴുണ്ടെന്നും പറയുന്നു.തന്റെ കുടുംബത്തിലും, മനസിനും സമാധാനമുണ്ട് മാത്രമല്ല ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണെന്നും അതാണ് എന്റെ സന്തോഷവും എന്നും” വിഘ്നേഷിന്റെ പേരെടുത്തു പറയാതെ നയൻതാര വ്യക്തമാക്കി.

നയൻതാരയെ ഇപ്പോൾ തെന്നിന്ത്യ മുഴുവൻ ഇഷ്ട്ടമുള്ള ണ് അടിയായി ആദരിക്കുകയാണ്. താരത്തിനിപ്പോൾ “‘വിശ്വാസം’, ‘ബിഗിൽ’” എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഫേവറേറ്റ് ഹീറോയിൻ അവാർഡും ഇന്ത്യൻ സിനിമയ്ക്ക് തന്നെ പ്രചോദനമായി നിലനിൽക്കുന്നതിനും ആണ് ‘ശ്രീദേവി അവാർഡും’ നയൻതാര ഏറ്റുവാങ്ങിയിട്ടുള്ളത്. ‘മെറൂൺ സാരിയിൽ’ അതിസുന്ദരിയായാണ് നയൻതാര പുരസ്കാരവേദിയിലെത്തിയത്. ഇരുവരുടെയും ജീവിതത്തിൽ ഏറ്റവും വഴിത്തിരിവായ ചിത്രമായിരുന്നു “നാനും റൗഡി താൻ” എന്ന ചിത്രം. വിഘ്നേഷ് ശിവന്റെയും ജീവിതത്തിലെ ഒരു നിർണായകമായ ചിത്രമായിരുന്നു. കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രം, വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കവും ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു.

about nayanthara

More in Tamil

Trending

Recent

To Top