Connect with us

സിബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തേയ്ക്ക്?? എല്ലാം അവസാനിച്ചു; സത്യങ്ങൾ പുറത്ത്; തുറന്നു പറഞ്ഞ് ആര്യ!!!

Bigg Boss

സിബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തേയ്ക്ക്?? എല്ലാം അവസാനിച്ചു; സത്യങ്ങൾ പുറത്ത്; തുറന്നു പറഞ്ഞ് ആര്യ!!!

സിബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തേയ്ക്ക്?? എല്ലാം അവസാനിച്ചു; സത്യങ്ങൾ പുറത്ത്; തുറന്നു പറഞ്ഞ് ആര്യ!!!

ബിഗ് ബോസ് വീട്ടിലേയ്ക്ക് 6 വൈൽഡ് കാർഡുകളും കൂടി വന്നതോടെ കളികളെല്ലാം അടിമുടി മാറിയിരിക്കുകയാണ്. പുതിയതായി വന്ന വൈൽഡ് കാർഡുകളിൽവൈൽഡ് കാർഡ് എൻട്രിയായി എത്തിയ ആറ് പേരിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരാണ് ഡിജെ സിബിൻ. ഈ സീസണിലെ ഗെയിം ചെയ്ഞ്ചറായ വൈൽഡ് കാർഡ് കൂടിയാണ് സിബിൻ എന്നാണ് പ്രേക്ഷകർ പറയുന്നത്.

തുടക്കത്തിൽ സിബിനിൽ യാതൊരു പ്രതീക്ഷയും പ്രേക്ഷകർക്ക് ഉണ്ടായിരുന്നില്ല. എന്നാൽ എപ്പിസോഡുകൾ ഓരോന്നും പിന്നിടുമ്പോൾ സിബിന് കൂടുതൽ ആരാധകരെ സ്വന്തമാക്കാൻ സാധിക്കുന്നുണ്ട്. മാത്രമല്ല ഈ സീസണിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ജാസ്മിൻ-ഗബ്രി കൂട്ടുകെട്ടിനെതിരാണ് സിബിന്റെ ഗെയിം എന്നതും പ്രേക്ഷകരെ സിബിനിലേക്ക് അടിപ്പിച്ചിട്ടുണ്ട്.

ഇരുവരും തന്നെയാണ് തന്റെ പ്രധാന എതിരാളി എന്ന് തോന്നിപ്പിക്കും വിധത്തിലാണ് ഹൗസിലെ സിബിന്റെ ഗെയിം. ആദ്യ ഡീബേറ്റ് ടാസ്കിൽ ഇരുവരേയും അടിച്ചിരുത്തികൊണ്ട് സിബിൻ നടത്തിയ പ്രതികണങ്ങൾ ഇതിന്റെ വ്യക്തമായ തെളിവാണെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടിയത്. ഒരു യഥാർത്ഥ ബിഗ് ബോസ് മെറ്റീരിയലാണ് സിബിൻ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.

കയറിയ രണ്ടാം ദിവസം മുതൽ ഹൗസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സിബിന് സാധിച്ചിരുന്നു. വാക് ചാതുര്യവും ഗെയിം മനസിലാക്കി ശത്രുപക്ഷത്തുള്ള മത്സരാർത്ഥികളെ കൃത്യമായി തളർത്താനുളള തന്ത്രവുമെല്ലാം സിബിനുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഒരുപക്ഷേ ഈ സീസണിന്റെ കപ്പ് ഉയർത്താൻ വരെ ശേഷിയുള്ള മത്സരാർത്ഥിയാണ് സിബിൻ എന്നുവരെ ആരാധകർ പ്രവചിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരിച്ചടിയാണ് സിബിന് ഷോയിൽ ഉണ്ടായത്. ജയിൽ നോമിനേഷനിടെ ജാസ്മിന്റെ പ്രകോപനത്തിൽ വീണ സിബിൻ ജാസ്മിന് നേരെ മോശമായ ആംഗ്യം കാണിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പിന്നാലെ തന്നെ സിബിൻ ക്ഷമ ചോദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവതാരകനായ മോഹൻലാൽ നേരിട്ട് ഈ വിഷയത്തിൽ സിബിനിൽ നിന്നും വിശദീകരണം തേടി.

സിബിൻ തെറ്റാണ് ചെയ്തതെന്നും ജാസ്മിനോട് മോശമായി പെരുമാറി എന്ന കുറ്റത്തിന് പവർ ടീമിൽ നിന്നും പുറത്താക്കുകയും ഡയറക്ട് നോമിനേഷനിലിടുകയും ചെയ്ത് മോഹൻലാൽ ശിക്ഷ വിധിച്ചിരുന്നു. സംഭവത്തിൽ വലിയ നിരാശയിലായിരുന്നു സിബിൻ. ഇതോടെ സിബിൻ ഒതുങ്ങിപ്പോയെന്ന നിലയ്ക്കുള്ള ചർച്ചകളും ആരാധകർക്കുണ്ടായിരുന്നു.

അതിനിടയിൽ ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടൊരു പുതിയ പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ്. പൊട്ടിക്കരയുന്ന സിബിനാണ് പ്രമോയിൽ കാണുന്നത്. എഴുന്നേൽക്കാൻ പോലും വയ്യാതെ കിടക്കുന്ന പൂജയും പ്രമോയിൽ ഉണ്ട്.

പൂജയ്ക്ക് അനങ്ങാൻ പോലും പറ്റുന്നില്ല, പെട്ടെന്ന് എന്തെങ്കിലും ചെയ്യണം, ഭയങ്കര കരച്ചിലാണ് , ഭയങ്കര പെയിനാണ് എന്ന് ഋഷി കാമറ നോക്കി പറയുന്ന രംഗങ്ങളോടെയാണ് പ്രമോ തുടങ്ങുന്നത്. ഇതിൽ പൂജ കിടന്നിടത്ത് നിന്ന് കരയുന്നതും ശരണ്യ പൂജയെ ആശ്വസിപ്പിക്കുന്നതും കാണാം. പെട്ടെന്ന് ബിഗ് ബോസ് അണിയറപ്രവർത്തകർ വന്ന് പൂജയെ സ്ട്രച്ചറിൽ എടുത്ത് കൊണ്ടുപോകുകയാണ്.

ഇതിന് പിന്നാലെയാണ് സിബിൻ പ്രധാന വാതിലിന് അടുത്ത് ഇരുന്ന് പൊട്ടിക്കരയുന്നത് കാണുന്നത്. എന്ത് വേണമെങ്കിലും ഫേസ് ചെയ്യാൻ റെഡിയാണ് എന്നെ പുറത്തുകൊണ്ടുപോകൂ എന്ന് പറഞ്ഞ് കൊണ്ട് കൈകൂപ്പി പൊട്ടിക്കരയുകയാണ് സിബിൻ. ഇതിന് പിന്നാലെ കൺഫഷൻ റൂമിൽ വെച്ച് ഇതുവരെ അനുഭവിച്ച എല്ലാ വേദനകളും ബാഡ് ട്രോമാസും എനിക്ക് തിരിച്ചുവരികയാണെന്നും പ്ലീസ് എന്നും പറഞ്ഞ് കരയുന്നതും കാണാം.

അതേസമയം പുതിയ പ്രമോ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. സിബിൻ ക്വിറ്റ് ചെയ്തോയെന്നാണ് പലർക്കും അറിയേണ്ടത്. അതിനിടയിൽ നടിയും സിബിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ആര്യ ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. പലരും സിബിൻ ക്വിറ്റ് ചെയ്തോ എന്ന് ചോദിച്ച് മെസേജ് അയക്കുന്നുണ്ടെന്നും തങ്ങളും ആശങ്കയിലാണെന്നുമാണ് ആര്യ പറയുന്നത്.

‘ഞങ്ങളും തകർന്നിരിക്കുകയാണ്. ഞങ്ങൾക്കും കൂടുതൽ വിവരങ്ങൾ അറിയില്ല. അവൻ ക്വിറ്റ് ചെയ്തിട്ടില്ലെന്ന് മാത്രമാണ് അറിയാൻ കഴിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്ന് മനസിലാക്കാൻ നാളത്തെ ലൈവിനായി കാത്തിരിക്കുകയാണ്. അവന് മാനസികാരോഗ്യം തിരിച്ചുകിട്ടാൻ പ്രതീക്ഷിക്കാം’, എന്നാണ് ആര്യ കുറിച്ചത്.

അതേസമയം സിബിനെ അപമാനിച്ചത് കുറച്ചു കൂടി പോയി എന്നാണ് ഒരു പ്രേക്ഷകന്‍ കുറിക്കുന്നത്. ഫേസ്ബുക്കിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ പങ്കുവെച്ച ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

എന്തൊക്കെ ബാലൻസിംഗ് നടത്തിയാലും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ സിബിനെ അപമാനിച്ചത് കുറച്ചു കൂടി പോയി. ഇതിനു മാത്രം എന്ത് മഹാപാതകം ആണ് അങ്ങേരു അവിടെ കാണിച്ചത് ? തെറി ആംഗ്യം കാണിച്ചതോ ? സീസൺ 4 കണ്ടവർ ആണ് ഇവിടെ ഇരിക്കുന്നത് ആ സീസണിൽ വെറുതെ കൈ വീശി കാണിക്കുന്ന ലാഘവത്തിൽ ആളുകൾ കാണിച്ച കാര്യം ആണ് ഇപ്പൊ വല്യ മഹാ പാതകം.. എന്നാലോ തെറി വിളിക്കുന്നവർക്ക് സ്നേഹ ശാസന ” എന്താ മോനെ തെറി വിളി മോശം അല്ലെ ?”

പവർ ടീമിനെ ഒരു വശത്ത് പ്രശംസിക്കും എന്നാൽ അതിന്റെ ഇടക്ക് ആ പവർ ടീം ചെയ്ത എല്ലാ നല്ല കാര്യങ്ങൾക്കും കാരണം ആയ സിബിനെ അടിച്ചു താഴ്ത്തും. ഡയറക്ട് നോമിനേഷനിൽ ഇട്ടു. പവർ ടീമിൽ നിന്ന് പുറത്താക്കി ശരി സമ്മതിച്ചു. പക്ഷെ ആ ടാസ്കിനിടക്ക് തന്നെ അങ്ങേരെ ആ റൂമിൽ നിന്ന് ചവിട്ടി പുറത്താക്കേണ്ട എന്ത് കാര്യം ആയിരുന്നു ഉള്ളത് ? മനുഷ്യനെ ഹ്യുമിലിയേറ്റു ചെയ്യുന്നതിന് ഒരു പരിധി ഇല്ലേ ?

അവിടെ ഇരുന്നു ആരൊക്കെ എന്തൊക്കെ വൃത്തികേടുകൾ വിളിച്ചു പറയുന്നു ലൈവിൽ. എന്നിട്ട് വീഡിയോയിൽ കാണിച്ച മഹാ പാതകം “കാലിൽ വാരി നിലത്തടിച്ചേനെ ” എന്ന് പറഞ്ഞത്. എന്റമ്മോ കേരളം ഞെട്ടി വിറച്ചു ആ ഗൂഢാലോചന കണ്ടിട്ട് . ഇങ്ങേരു വന്ന രണ്ടാഴ്ച ആണ് ബിഗ് ബോസ് ബിസി ആയതു. ബിഗ് ബോസിന് വേണ്ടത് ജാസ്മിന്‍ – ഗബ്രി ലീലകൾ ആണെങ്കിൽ അങ്ങേരെ പറഞ്ഞു വിട്ടേക്ക്.

കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉള്ളവർക്ക് ഇതൊന്നും കുഴപ്പം ഇല്ല. പുറത്തു കമ്മിറ്റ്മെന്റ് ഉണ്ടെങ്കിലും ഇവിടെ കമ്മിറ്റഡ് ആവാൻ മടിയില്ല എന്നൊക്കെ പറയുന്ന തരം ഉളുപ്പില്ലായ്മ ഉള്ളവർക്ക് ഇതൊക്കെ കേട്ടാലും കുഴപ്പം ഇല്ല ” ലാലേട്ടാ.. ഞാൻ മറന്നു ലാലേട്ടാ” “ലാലേട്ടാ എനിക്ക് വീട്ടിലും വൃത്തിയില്ല ലാലേട്ടാ ” എന്നൊക്കെ പറഞ്ഞു നിൽക്കാം ഒരു മടിയും കൂടാതെ.

More in Bigg Boss

Trending