Connect with us

നടന്‍ കുഞ്ചന്റെ മകള്‍ വിവാഹിതയായി

Malayalam

നടന്‍ കുഞ്ചന്റെ മകള്‍ വിവാഹിതയായി

നടന്‍ കുഞ്ചന്റെ മകള്‍ വിവാഹിതയായി

നടന്‍ കുഞ്ചന്റെ മകളും മുന്‍നിര ഫാഷന്‍ ഡിസൈനറുമായ സ്വാതി കുഞ്ചന്‍ വിവാഹിതയായി. അഭിനന്ദ് ബസന്ത് ആണ് വരന്‍. മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്ത താരനിബിഢമായ സദസിലായിരുന്നു വിവാഹം. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. കുഞ്ചന്‍, ശോഭ ദമ്പതികളുടെ മകളാണ്. ശ്വേതയാണ് മറ്റൊരു മകള്‍.

കുഞ്ചനുമായി അടുത്ത ബന്ധമുള്ള മമ്മൂട്ടി കുടുംബസമേതമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍, മകള്‍ സുറുമി, അവരുടെ കുടുംബം എന്നിങ്ങനെ തന്റെ കുടുംബത്തിന്റെ നിറസാന്നിധ്യം കുഞ്ചന്റെ മകളുടെ വിവാഹത്തില്‍ മമ്മൂട്ടി രേഖപ്പെടുത്തി. നടന്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ബാലചന്ദ്ര മേനോന്‍, ബിന്ദു പണിക്കര്‍ എന്നിവര്‍ എത്തിച്ചേര്‍ന്നപ്പോള്‍.

അനാരോഗ്യം വകവെക്കാതെ ശ്രീനിവാസന്‍ വിവാഹത്തിന് വന്നതില്‍ തന്റെ മനസ് നിറഞ്ഞതായി കുഞ്ചന്‍ അറിയിച്ചുപ്രണയമായിരുന്നുവെങ്കിലും, നീണ്ട കാലത്തെ ഡേറ്റിംഗ് നടത്താതെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് സ്വാതിയും അഭിനന്ദും അറിയിച്ചു. എല്ലാം വളരെ പെട്ടെന്നായിരുന്നു എന്ന് ദമ്പതികള്‍ വിവാഹശേഷം മാധ്യമങ്ങളോടായി പറഞ്ഞു.

നിത അംബാനിയുടെ ഹര്‍ സര്‍ക്കിള്‍, ഫെമിന എന്നിവയില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട് സ്വാതിക്ക്. താരപുത്രി എന്ന ലേബലിന് പുറത്ത് ഫാഷന്‍ ഡിസൈനിങ് മേഖലയില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ സ്വതിക്കായി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top