Malayalam
പഠന കാലത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നു, പേരടക്കം വെളിപ്പെടുത്തി പൃഥ്വിരാജ്; സുപ്രിയയ്ക്ക് നെഗറ്റീവ് അടിക്കുമെന്ന് കമന്റുകള്‍!
പഠന കാലത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നു, പേരടക്കം വെളിപ്പെടുത്തി പൃഥ്വിരാജ്; സുപ്രിയയ്ക്ക് നെഗറ്റീവ് അടിക്കുമെന്ന് കമന്റുകള്‍!
നടനായും ഗായകനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇരുപതാം വയസില്‍ മലയാള സിനിമയില്‍ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയില്‍ കൈവെയ്ക്കാത്ത മേഖലകളില്ല. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് നീങ്ങുമ്പോള്‍ പൃഥ്വിക്ക് കൂട്ടായി നല്ലപാതിയായി സുപ്രിയയുമുണ്ട്. ഭാര്യ, അമ്മ എന്നതിനേക്കാളുപരി നിര്‍മാതാവായും സുപ്രിയ ശോഭിക്കുന്നുണ്ട്.
മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്യവെയാണ് സുപ്രിയ പൃഥിരാജുമായി അടുക്കുന്നത്. പ്രണയം ഇവര്‍ രഹസ്യമാക്കി വെച്ചു. വിവാഹവും അധികമാരെയും അറിയിക്കാതെയാണ് നടന്നത്. 2011 ലായിരുന്നു വിവാഹം. 2014 ല്‍ അലംകൃത എന്ന മകളും ദമ്പതികള്‍ക്ക് ജനിച്ചു. പഠന കാലത്തെ തന്റെ പ്രണയത്തെക്കുറിച്ച് പൃഥിരാജ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. വിദേശത്തെ കോളേജ് പഠന കാലത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നെന്നും ജൂണ്‍ എന്നാണ് ആ കുട്ടിയുടെ പേരെന്നും പൃഥിരാജ് തുറന്ന് പറഞ്ഞു.
ആ പെണ്‍കുട്ടി മലയാളി അല്ലായിരുന്നെന്നും പൃഥിരാജ് പറഞ്ഞു. പിന്നീട് നല്‍കിയ അഭിമുഖത്തില്‍ ഈ പെണ്‍കുട്ടിയുമായി ഇപ്പോഴൊരു കോണ്‍ടാക്ടും ഇല്ലെന്നും നടന്‍ വ്യക്തമാക്കി. പൃഥിരാജിന്റെ വാക്കുകള്‍ വൈറലായിരിക്കെ സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകള്‍ വരുന്നുണ്ട്. സുപ്രിയ ഇത് കേള്‍ക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് പലരുടെയും ചോദ്യം. ഇതിന് മറുപടിയും കമന്റ് ബോക്‌സില്‍ വന്നു.
ഇതെല്ലാം അറിഞ്ഞതിന് ശേഷമായിരിക്കും സുപ്രിയ പൃഥിയുമായി പ്രണയത്തിലായതെന്ന് ആരാധകര്‍ കമന്റ് ചെയ്തു. ഇതൊക്കെ കേട്ടല്‍ സുപ്രിയ നെഗറ്റീവ് അടിക്കും എന്ന് കരുതുന്നവരാണ് പൊട്ടന്‍മാര്‍, സുപ്രിയ മാഡം എക്‌സ്ട്രാ ഓര്‍ഡിനറി ക്യാരക്ടറാണ്, എന്നാണ് ഒരാളുടെ കമന്റ്. സുപ്രിയയും പൃഥിയും പ്രണയിച്ച് വിവാഹം ചെയ്തവരല്ലേ, ഇക്കാര്യങ്ങളെല്ലാം മുമ്പേ പറഞ്ഞിട്ടുണ്ടാകുമെന്നാണ് മറ്റൊരാളുടെ കമന്റ്. മുമ്പൊരിക്കല്‍ പൃഥിരാജിനുള്ള സ്ത്രീ ആരാധകരെക്കുറിച്ച് സുപ്രിയ സംസാരിച്ചിട്ടുണ്ട്. പൃഥിരാജ് ചെയ്യുന്ന കഥാപാത്രങ്ങളെയാണ് അവര്‍ ഇഷ്ടപ്പെടുന്നതെന്ന് അന്ന് സുപ്രിയ ചൂണ്ടിക്കാട്ടി. പൃഥിക്ക് കരിയറില്‍ എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് സുപ്രിയ ഒപ്പമുണ്ട്.
അടുത്തിടെ തങ്ങളുടെ വിവാഹ ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ച് മുമ്പ് പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകന്‍ പോലും മടുപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിട്ടും ക്ഷമയോടെ മാന്യമായ ഉത്തരമാണ് താരങ്ങള്‍ നല്‍കിയത്. അമ്മയെക്കാളും പ്രായകൂടുതലുണ്ടോ, വേറെ വിവാഹം കഴിച്ചിട്ടുണ്ടോ എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങളാണ് തനിക്ക് കിട്ടിയതെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇരുവരും നല്‍കിയത്.
പൃഥിയെ വിവാഹം കഴിച്ചപ്പോള്‍ ഒരുപാട് പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ത്തെന്ന തരത്തില്‍ പ്രചരിച്ചിരുന്നു. സ്‌ക്രീനില്‍ കാണുന്ന പൃഥിയെ അല്ലെ എല്ലാവര്‍ക്കും സ്‌നേഹം. നേരിട്ടുള്ള പൃഥിയെ എത്ര പേര്‍ക്ക് അറിയാം. ഞാനും പൃഥ്വിയും കല്യാണം സ്വകാര്യമായി കഴിച്ചതിതും എന്നെ പൃഥ്വി കല്യാണം കഴിച്ചതില്‍ ഒക്കെയും കുറെ ബാക് ക്ലാഷ് ഉണ്ടായിരുന്നു. അന്നൊക്കെ അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നുവെന്ന്’, ആണ് സുപ്രിയ പറഞ്ഞത്.
ഞാന്‍ എന്നെത്തന്നെയാണ് സുപ്രിയയയില്‍ കണ്ടത്. സിനിമയില്‍ എങ്ങാനും സുപ്രിയ അഭിനയിച്ചിരുന്നുവെങ്കില്‍ ലേഡി പൃഥ്വിരാജ് എന്ന പേര് സുപ്രിയക്ക് കിട്ടിയേനെ കാരണം എന്തും എന്നെ പോലെ ആളുകളോട് തുറന്നുപറയുന്ന പ്രകൃതമാണ് സുപ്രിയക്കും.’എന്നെക്കുറിച്ച് ആളുകള്‍ എന്തൊക്കെ പറയുന്നുവോ അതെല്ലാം സുപ്രിയയെ കുറിച്ചും പറയും എന്ന് ഞാന്‍ മനസിലാക്കി. എന്റെ ജീവിതത്തില്‍ ഇതിന് മുമ്പ് ഇങ്ങനെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല’, എന്നാണ് വിവാഹം കഴിഞ്ഞ സമയത്ത് ഒരു അഭിമുഖത്തില്‍ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.