Bollywood
ദുരൂഹതയുണ്ടെന്ന് സ്ഥാപിക്കാൻ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല, ആത്മഹ ത്യ തന്നെ; റിപ്പോർട്ട് സമർപ്പിച്ച് സിബിഐ
ദുരൂഹതയുണ്ടെന്ന് സ്ഥാപിക്കാൻ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല, ആത്മഹ ത്യ തന്നെ; റിപ്പോർട്ട് സമർപ്പിച്ച് സിബിഐ
ഏവരുടെയും പ്രിയപ്പെട്ട ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംങ് രജ്പുത്ത്. 2020 ജൂൺ 14നാണ് ഏവരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരുന്നു.
എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറിയിരുന്ന യുവനടന്റെ വിയോഗവാർത്ത ബോളിവുഡ് ലോകം മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളാകെ ഞെട്ടലോടെയാണ് കേട്ടത്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ മരണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. തുടർന്ന് ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചു. നടന്റെ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടെന്ന് സ്ഥാപിക്കാൻ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2020 ഓഗസ്റ്റിൽ ആയിരുന്നു സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് പരാതി നൽകുന്നത്. ഒക്ടോബറിൽ എയിംസ് മെഡിക്കൽ ബോർഡ് സിബിഐക്ക് നൽകിയ റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതിനിടെ സുശാന്തിന്റെ അച്ഛൻ കെകെ സിംഗ് നടി റിയ ചക്രവർത്തിക്കും കുടുംബത്തിനും എതിരെ പോലീസിൽ പരാതി നൽകിയിരുന്നു.
സിനിമയിൽ വളരുന്നതിന് വേണ്ടി സുശാന്തിനെ റിയ കരുവാക്കിയെന്നും സുശാന്തിന്റെ സ്വത്തിലായിരുന്നു റിയയുടെ കണ്ണെന്നും കെകെ സിംഗ് ആരോപിച്ചു. സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും റിയ 15 കോടി തട്ടിയെടുത്തുവെന്നും തെറ്റായ മരുന്ന് സുശാന്തിന് നൽകിയെന്നും കെകെ സിംഗ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അതിനിടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയും വിവാദത്തിലായിരിക്കുകയാണ്. സുശാന്തിന്റെ മരണശേഷം റിയയുടെ ഫോണിലേക്ക് എയു എന്ന് സേവ് ചെയ്ത നമ്പറിൽ നിന്ന് 44 ഫോൺ കോളുകളാണ് വന്നതെന്നും എയു എന്നത് ആദിത്യ താക്കറെ ആണെന്നുമാണ് ആരോപണം ഉയർന്നത്.
താക്കറെ കുടുംബം മകന്റെ മരണത്തിന് പിന്നിലുണ്ടെന്നും ആദിത്യ താക്കറെ അടക്കമുളളവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും സുശാന്തിന്റെ അച്ഛൻ കെകെ സിംഗ് ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളുടെ അന്വേഷണത്തിന് ശേഷമാണ് രണ്ട് കേസുകളിലും സിബിഐ ഇപ്പോൾ ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളത്.
പട്ന സ്വദേശികളായ കൃഷ്ണകുമാർ സിംഗ് – ഉഷാ സിംഗ് ദമ്ബതിമാരുടെ ഇളയ മകനായി 1986ലാണ് സുശാന്ത് ജനിച്ചത്. പഠനത്തിൽ മാത്രമല്ല സ്പോർട്‌സിലും എന്നും മുന്നിലായിരുന്നു സുശാന്ത്. 2008 മുതൽ ടെലിവിഷൻ പരമ്ബരകളിൽ സജീവമായിരുന്നു താരം. കിസ് ദേശ് മേം ഹെ മേരാ ദിൽ ആയിരുന്നു ആദ്യ പരമ്ബര.
2009 ൽ ആരംഭിച്ച പവിത്ര രിഷ്ത കരിയർ മാറ്റി മറിച്ചു. 2011 വരെ സുശാന്ത് ഈ സീരിയലിന്റെ ഭാഗമായിരുന്നു. പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശന്ത് സിംങ് അഭിനയ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. ചേതൻ ഭഗതിന്റെ ത്രീ മിസ്‌റ്റേക്ക്‌സ് ഓഫ് മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.
ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അൺടോൾഡ് സ്‌റ്റോറി’ ആണ് പ്രധാന ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സ്‌ക്രീൻ അവാർഡും അദ്ദേഹം നേടിയിരുന്നു.
