Connect with us

നടൻ സോനു സൂദിന്റെ ഭാര്യയ്ക്ക് കാർ അപകടത്തിൽ പരിക്ക്; നില ​ഗുരുതരമെന്ന് റിപ്പോർട്ടുകൾ

Bollywood

നടൻ സോനു സൂദിന്റെ ഭാര്യയ്ക്ക് കാർ അപകടത്തിൽ പരിക്ക്; നില ​ഗുരുതരമെന്ന് റിപ്പോർട്ടുകൾ

നടൻ സോനു സൂദിന്റെ ഭാര്യയ്ക്ക് കാർ അപകടത്തിൽ പരിക്ക്; നില ​ഗുരുതരമെന്ന് റിപ്പോർട്ടുകൾ

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സോനു സൂദ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സോനു സൂദിന്റെ ഭാര്യ സൊനാലി സൂദിന് കാറപകടത്തിൽ ​ഗുരുതര പരിക്കേറ്റുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൽ.

മുംബൈ-നാ​ഗ്പൂർ ദേശീയ പാതയിൽ ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടമുണ്ടായത്. സഹോ​ദരിയ്ക്കും അവരുടെ മകനുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സൊനാലിയ്ക്ക് അപകടമുണ്ടായത്. സൊനാലിയാണ് കാർ ഓടിച്ചിരുന്നത്.

നടൻ ഭാര്യക്കൊപ്പം ആശുപത്രിയിൽ തുടരുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. സൊനാലിയ്ക്കും മരുമകനുമാണ് ​ഗുരുതരമായി പരിക്കേറ്റത്. സഹോദരിയുടെ പരിക്ക് ​ഗുരുതരമല്ല.

നാ​ഗ്പൂരിലെ മാക്സ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. സോനുവിന്റെ ടീം അപകടവിവരം സ്ഥിരീകരച്ചിട്ടുണ്ട്. നടൻ ഭാര്യക്കൊപ്പം ആശുപത്രിയിൽ തുടരുകയാണെന്നും അവർ വ്യക്തമാക്കി.

More in Bollywood

Trending

Recent

To Top