Bollywood
സുശാന്ത് വിടപറഞ്ഞിട്ട് നാല് വര്‍ഷം; നടനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സാറാ അലിഖാന്‍
സുശാന്ത് വിടപറഞ്ഞിട്ട് നാല് വര്‍ഷം; നടനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സാറാ അലിഖാന്‍
ബോളിവുഡിന് ഇന്നും തീരാ ദുഃഖമാണ് സുശാന്ത് സിങ് രജ്പുതിന്റെ വിയോഗം. എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം വിടവാങ്ങിയത്. സുശാന്ത് വിടവാങ്ങിയിട്ട് ഇന്ന് നാല് വര്‍ഷം പൂര്‍ത്തിയാകുകയാണ്.
അദ്ദേഹത്തിന്റെ ഓര്‍മ്മദിവസത്തില്‍ ആരാധകരും സഹപ്രവര്‍ത്തകുമടക്കം നിരവധി പേരാണ് ദുഃഖം പങ്കിട്ട് എത്തിയിരുന്നത്. ഇപ്പോഴിതാ നടി സാറാ അലിഖാനും സുശാന്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് എത്തിക്കുകയാണിപ്പോള്‍.
കേദര്‍നാഥിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് സാറ പങ്കുവച്ചിരിക്കുന്നത്. സുശാന്തും സാറയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കേദര്‍നാഥ്. സാറയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
സുശാന്തിന്റെ വിയോഗം വലിയ ഞെട്ടലാണ് ബോളിവുഡിലും ആരാധകര്‍ക്കുമിടയില്‍ ഉണ്ടാക്കിയത്. വിഷാദരോഗമാണ് സുശാന്തിനെ ആ ത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അന്വേഷണം പുരോഗമിക്കുന്തോറും ഓരോ വിവാദങ്ങളും പുറത്തുവന്നു.
ബോളിവുഡിലെ സ്വജനപക്ഷപാതവും മ യക്കുമരുന്ന് കേസുകളുമെല്ലാം ആളിക്കത്തി. ഇപ്പോഴും സുശാന്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരാധകരില്‍ പലരും അഭിപ്രായപ്പെടുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സുശാന്ത് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ താരത്തിനായി.
