Connect with us

ഒടിയൻ സംവിധാനം ചെയ്‌തത്‌ പത്മകുമാർ ആണെങ്കിൽ അയാളോട് ചോദിക്കൂ പടം എങ്ങനെ മോശമായി എന്ന് !! ശ്രീകുമാർ മേനോൻ മാധ്യമങ്ങളോട്… ! ഒടിയൻ സിനിമയുടെ പിന്നിൽ ചതിയുടെ കഥകൾ ???

Malayalam Breaking News

ഒടിയൻ സിനിമ എം. പത്മകുമാറാണ് സംവിധാനം ചെയ്‌തത്‌ എന്ന ആരോപണത്തിനു മറുപടിയുമായി ശ്രീകുമാർ മേനോൻ രംഗത്ത്. ‘പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്‌തതെന്ന്‌ വിശ്വസിക്കുന്ന ഒരുകൂട്ടമുണ്ട്. ഒടിയൻ പൊട്ടിയെന്ന് ആരോപിക്കുന്നവർ ആ സംവിധായകന്റെ അടുത്തുപോയി വിമർശനം നടത്തട്ടെ. ‘ജോസഫ് അതിമനോഹരമായി ചെയ്‌തു, ഒടിയൻ എന്തുകൊണ്ട് മോശമായി ചെയ്‌തു’ എന്ന് ഇക്കൂട്ടർ അദ്ദേഹത്തോട് ചോദിക്കൂ.–പ്രസ് ക്ലബിന്റെ മുഖാമുഖത്തിൽ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

നടി മഞ്‌ജു വാരിയരെ താൻ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയൻ’ സിനിമയ്ക്കെതിരായുള്ള സൈബർ ആക്രമണമെന്നും ഇതിനെതിരെ മഞ്‌ജു പ്രതികരിക്കണമെന്നുമുള്ള നിലപാടും അദ്ദേഹം ആവർത്തിക്കുകയുണ്ടായി. മഞ്‌ജു അഭിനയിച്ച മുൻ ചിത്രങ്ങളുടെ സംവിധായകർക്കു നേരെ സൈബർ ആക്രമണം എന്തു കൊണ്ടുണ്ടായില്ലെന്ന് ആലോചിച്ചാൽ തന്നെ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു.

ഒടിയൻ ഷൂട്ടിംഗ് തുടങ്ങിയ അന്ന് മുതൽ ചിത്രത്തിന്റെ അസ്സോസിയേറ്റ് ആയിരുന്ന എം.പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നുള്ള തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഓടിയനെതിരെ ഒരുപാട് വിമർശനങ്ങൾ മോഹൻലാൽ ഫാൻസിൽ നിന്നുപോലും ഉയരുന്ന സാഹചര്യത്തിൽ അത് തന്റെ നേർക്ക് മാത്രമാകുന്നതിന്റെ രോഷം ശ്രീകുമാർ മേനോന്റെ വാക്കുകളിൽ പ്രകടമാണ്.

എന്തായാലും ആദ്യ ദിവസങ്ങളിലെ അത്ര നെഗറ്റീവ് റിപോർട്ടുകൾ ചിത്രത്തിന് ഇപ്പോൾ ഇല്ല. സമ്മിശ്ര പ്രതികരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ ലഭിച്ചു കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകർ സിനിമയെ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ടെങ്കിലും ആദ്യ ദിനങ്ങളിലെ ആ തിരക്ക് നന്നായി കുറഞ്ഞിട്ടുണ്ട്.

Shrikumar Menon about Odiyan controversy

More in Malayalam Breaking News

Trending

Recent

To Top