Malayalam
‘ഒടിയന്‍’ ഹിന്ദിയിലേയ്ക്ക്…, ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
‘ഒടിയന്‍’ ഹിന്ദിയിലേയ്ക്ക്…, ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു വിഎ ശ്രീകുമാര്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രം ‘ഒടിയന്‍’. ഇപ്പോഴിതാ ഈ ചിത്രം ഹിന്ദിയിലേക്ക് എത്തുന്നു. ഹിന്ദിയിലേക്ക് ‘ഒടിയന്‍’ ചിത്രം മൊഴി മാറ്റിയിട്ടാണ് എത്തുക. ‘ഒടിയന്‍’ എന്ന ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.
നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് ‘ഒടിയന്‍’. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രവുമാണ് ‘ഒടിയന്‍’. ‘കെജിഎഫ് രണ്ട്’ എത്തും വരെ ഒടിയന്‍ തന്നെയായിരുന്നു മുന്നില്‍. മഞ്ജു വാര്യരായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.
ആന്റണി പെരുമ്പാവൂരായിരുന്നു ചിത്ത്രതിന്റെ നിര്‍മാതാവ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരുന്നു നിര്‍മാണം. മാക്സ് ലാബ് സിനിമാസ് ആയിരുന്നു വിതരണം. ജോണ്‍ കുട്ടിയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്.
കെ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സമീപകാലത്ത് മലയാള ചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഹിറ്റായ അനുഭവമുള്ളതിനാല്‍ ‘ഒടിയനും’ സ്വീകരിക്കപ്പെടും എന്നാണ് പ്രതീക്ഷ.