Connect with us

ലാലേട്ടന്റെ സർവകലാശാലയിലെ മണിയൻപിള്ളയും സകലകലശാലയിലെ മണിയൻപിള്ളയും …. ചക്കരെ വീണ്ടും വരുമോ!!!

Malayalam Breaking News

ലാലേട്ടന്റെ സർവകലാശാലയിലെ മണിയൻപിള്ളയും സകലകലശാലയിലെ മണിയൻപിള്ളയും …. ചക്കരെ വീണ്ടും വരുമോ!!!

ലാലേട്ടന്റെ സർവകലാശാലയിലെ മണിയൻപിള്ളയും സകലകലശാലയിലെ മണിയൻപിള്ളയും …. ചക്കരെ വീണ്ടും വരുമോ!!!

ലാലേട്ടന്റെ സർവകലാശാലയിലെ മണിയൻപിള്ളയും സകലകലശാലയിലെ മണിയൻപിള്ളയും …. ചക്കരെ വീണ്ടും വരുമോ!!!

മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കലാലയ ചിത്രമാണ് സർവകലാശാല. ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്നും ഓർമിക്കപ്പെടുന്നു .ഉടൻ റിലീസ് ചെയ്യുന്ന സകലകലാശാലയും സർവകലാശാലയും തമ്മിൽ സാമ്യമുണ്ടോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പേരിലെ സാമ്യമാണ് ശ്രദ്ധേയം.

 

സർവകലാശാലയിൽ മണിയൻപിള്ള രാജു അവതരിപ്പിച്ച ചക്കരയെന്ന കഥാപാത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.മോഹൻലാൽ ലാലേട്ടൻ ആയതു സർവകലാശാല എന്ന ചിത്രത്തിലൂടെയാണ്.പഞ്ചാരയായി ഗണേഷ് കുമാറും ജീവൻ ആയി ശ്രീനാഥും പ്രേക്ഷകരുടെ കയ്യടി നേടി.വേണു നാഗവള്ളിയും ശങ്കരാടിയും അടൂർ ഭാസിയും സുകുമാരനും എല്ലാം ഒരുമിച്ച ഈ ചിത്രം മലയാളികളുടെ മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ചിത്രമാണ്.

 

റിലീസിനൊരുങ്ങുന്ന സകലകലാശാലയിലെ നായകൻ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജനാണ്.അതായിരിക്കാം ചിത്രങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന് പ്രേക്ഷകർ അന്വേഷിക്കാൻ കാരണം . സർവകലാശാല പോലെ, ചക്കരെയെപ്പോലെ മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.


ഷാജി മൂത്തേടൻ നിർമിച്ച് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രം സകലകലാശാല ഉടൻ റിലീസ് ചെയ്യും. പ്രമുഖ രാജ്യാന്തര കമ്പനി അബാം മൂവിസ് ആണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്. യുവജനങ്ങൾക്ക് മാത്രമല്ല യുവത്വം നിറഞ്ഞ മനസ്സുള്ളവർക്കും യുവജനോത്സവം തന്നെയാകും ‘സകലകലാശാല’.

വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.നിരഞ്ജൻ, മാനസ എന്നിവരാണ് പ്രധാനതാരങ്ങൾ. ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്. പ്രൊഡക്​ഷൻ കൺട്രോളർ ബാദുഷയാണ്.

SIMILARITIES IF SARVAKALASHALA AND SAKALAKALASHALA

More in Malayalam Breaking News

Trending

Recent

To Top