Connect with us

ആ ചിത്രം പങ്കുവെച്ച് ശ്രീകുമാർ; ലാലേട്ടാ വേണ്ടാ; പൊങ്കാലയിട്ട് ആരാധകർ!!

Malayalam

ആ ചിത്രം പങ്കുവെച്ച് ശ്രീകുമാർ; ലാലേട്ടാ വേണ്ടാ; പൊങ്കാലയിട്ട് ആരാധകർ!!

ആ ചിത്രം പങ്കുവെച്ച് ശ്രീകുമാർ; ലാലേട്ടാ വേണ്ടാ; പൊങ്കാലയിട്ട് ആരാധകർ!!

മലയാളികൾക്കേറെ പ്രിയപ്പെട്ട നടനാണ് മോഹൻ ലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച താരത്തിന് ആരാധകർ ഏറെയാണ്. മോഹൻലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവർത്തകർ ചുരുക്കമാണ്. നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേർ പ്രശംസിച്ചിട്ടുണ്ട്. അഭിനയ മികവുകൊണ്ട് മോഹൻലാൽ അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങളൊണ്ട്.

മോഹൻലാൽ എന്ന നടനവിസ്മയത്തെ നായകനാക്കി വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത സിനിമയാണ് ഒടിയൻ. മഞ്ജു വാര്യരായിരുന്നു നായിക. ഒരുപാട് പ്രതീക്ഷയോടെ വന്ന ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്. ഇത്രത്തോളം ഹൈപ്പോടെ സമീപകാലത്ത് ഒരു മലയാള സിനിമയും റിലീസ് ചെയ്തിരുന്നില്ല. എന്നാൽ ആ ഹൈപ്പിനൊത്തെ വിജയം ഒടിയന് നേടാന്‍ സാധിച്ചില്ല. കൂടാതെ നിരവധി വിമർശനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ ശ്രീകുമാർ പങ്കുവെച്ചൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒടിയനുശേഷം മോഹന്‍ലാലും ശ്രീകുമാറും വീണ്ടും ഒരുമിക്കുകയാണ്. മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട്, പ്രിയപ്പെട്ട ലാലേട്ടനൊപ്പമുള്ള എന്റെ അടുത്ത ഫിലിം എന്നാണ് ശ്രീകുമാര്‍ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. അതേസമയം സിനിമയാണോ അതോ പരസ്യ ചിത്രമാണോ ഇതെന്ന് വ്യക്തമായിട്ടില്ല.

എന്നാല്‍ നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ശ്രീകുമാറിന് പിന്തുണ അറിയിക്കുന്നവര്‍ മാത്രമല്ല, മോഹന്‍ലാലിനോട് സൂക്ഷിക്കാന്‍ പറയുന്നവരും കമന്റുകളിലുണ്ട്. നിരവധി പേരാണ് ഒടിയന്‍ പോലെ ആകരുതെന്ന് പറയുന്നത്. എന്തായാലും പ്രോജെക്ട് ( സിനിമ ആണെങ്കില്‍ ) ഉറപ്പായ നിലക്ക് ഒരു അപേക്ഷ ഉണ്ട് ഒടിയന്‍ പോലെ തള്ളരുത്. ഒടിയന്‍ മോശം ആയിട്ടല്ല പക്ഷെ നിങ്ങള്‍ തള്ളിയത് ന്റെ പകുതി പോലും ഓടിയനില്‍ ഇല്ലായിരുന്നു എന്നതാണ് വാസ്തവം എന്തായാലും നിങ്ങളെ വിമര്‍ശിച്ച എന്നെ പോലെ ഉള്ള ലാല്‍ ഫാന്‍സിനു മറുപടി നല്‍കുന്ന സിനിമ ആകണം മറ്റൊന്നും പറയാനില്ല… പിന്നെ ഇത് പരസ്യം ആണെങ്കില്‍ നിങ്ങളായി നിങ്ങടെ പാടായി…ആശംസകള്‍ എന്നായിരുന്നു ഒരാളുടെ കമന്റ്.

സിനിമയൊക്കെ എടുത്തോ ഓവര്‍ ഹൈപ്പ് കൊടുത്ത് കുളമാക്കാതിരുന്നാല്‍ മതി ഒടിയന്‍ നല്ലൊരു ചിത്രമായിരുന്നു അതിന്റെ പരാജയം ഓവര്‍ ഹൈപ്പായിരുന്നു, നിങ്ങള്‍ നല്ലൊരു സംവിധായകനാണ് അതില്‍ തര്‍ക്കമില്ല. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന പോലെ നല്ലൊരു സിനിമയുമായി വരിക, ജീവന്‍ വേണേല്‍ ഓടിക്കോ ലാലേട്ടാ! ഒരാള്‍ ഒന്ന് കരക്ക് കയറുമ്പോഴേക്കും പിന്നേം വലിച്ചു കുളത്തിലേക്ക് ഇട്ടോണം, തള്ള് കുറച്ചു ,നല്ല ഫിലിം ചെയ്താല്‍ മതി .തള്ളി തള്ളി നാട്ടുകാര്‍ക്ക് ഹൈപ്പ് കൊടുത്തിട്ട് തീയറ്ററില്‍ ചെല്ലുമ്പോള്‍ അതിന്റെ 10% പോലും കിട്ടിയില്ല എങ്കില്‍ തെറി വിളി കേള്‍ക്കേണ്ടി വരും എന്നായിരുന്നു മറ്റ് ചില കമന്റുകള്‍.

അല്പം കൂടി കഞ്ഞി ബാക്കി ഉണ്ട്, ഏട്ടന്റെ നേര് ഒന്ന് ഇറങ്ങി വിജയിച്ചു. അപ്പോ വന്നോളും അ സാധു മനുഷ്യനെ വീണ്ടും എയറില്‍ ആക്കാന്‍, ദൈവത്തെ ഓര്‍ത്ത് താങ്കള്‍ അദ്ദേഹത്തെ വെറുതെ വിടുക, ഒടിയന്‍ സെക്കന്‍ഡ് ഉണ്ടോ ജസ്റ്റ് തള്ളാതെ ഇരുന്നാല്‍ തന്നെ 100 ദിവസം ഓടിക്കോളും, എന്റെ പൊന്നു ചേട്ടാ, ലാലേട്ടന്‍ ഇപ്പോഴാണ് ഒന്ന് ട്രാക്കിലോട്ട് വന്ന് തുടങ്ങിയത്.. ആ മനുഷ്യനെ പിന്നേം കൊണ്ടുപോയി കുഴിയില്‍ ഇടരുത്. ഒടിയനു ശേഷം അങ്ങേര്‍ക്ക് ഒന്നു ഷേവ് ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തിച്ചപ്പോള്‍ സമാധാനമായല്ലേ അണ്ണാ ഇനിയും ഇതു പോലുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കി ആ മഹാ നടനെ ഉപദ്രവിക്കല്ലേ എന്നും ചിലര്‍ പറയുന്നു.

സംവിധായകന്‍ വിഎ ശ്രീകുമാര്‍ റിലീസിന് മുമ്പ് പറഞ്ഞ വാക്കുകളാണ് സിനിമയുടെ ഹൈപ്പ് കൂട്ടിയതും തുടര്‍ന്ന് പരാജയത്തിനും കാരണമായതെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ഈ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ബൊട്ടോക്‌സ് ചെയ്തിരുന്നു. ചിത്രം പരാജയപ്പെടുക മാത്രമല്ല ഒടിയന് ശേഷം മോഹന്‍ലാലിന്റെ മുഖമാകെ മാറിപ്പോവുകയും ചെയ്തുവെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലിനെക്കുറിച്ച് ഇപ്പോള്‍ ആരാധകര്‍ പറയുന്നത് പോലെ മോഹന്‍ലാല്‍ ഒടിയന് മുമ്പും ശേഷവും എന്നാണ്.

ഒടിയൻ എന്ന ചിത്രം സംവിധാനം ചെയ്തായിരുന്നു ശ്രീകുമാർ മലയാളം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം എന്ന രീതിയിൽ വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ഇത്. മഞ്ജുവാര്യരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. പീറ്റർ ഹെയ്ൻ സംഘട്ടനവും സാം സി.എസ്. പശ്ചാത്തല സംഗീതവുമൊരുക്കി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹരികൃഷ്ണൻ ആയിരുന്നു. ഇടക്കാലത്ത്, ‘രണ്ടാമൂഴം’ സിനിമയാക്കാൻ ശ്രീകുമാർ പദ്ധയിട്ടിരുന്നുവെങ്കിലും നിയമപ്രശ്‌നങ്ങൾ കാരണം ആ പ്രൊജകറ്റ് നിന്നുപോവുകയായിരുന്നു.

‘രണ്ടാമൂഴം’ സിനിമയാക്കാൻ എം ടി വാസുദേവൻ നായരും ശ്രീകുമാറും കരാറിൽ ഒപ്പു വെച്ചത് 2014ൽ ആയിരുന്നു. മൂന്നു വർഷത്തിനുള്ളിൽ സിനിമ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ, കരാറിലെ കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും സിനിമ യാഥാർത്ഥ്യമായില്ല. ഒടുവിൽ രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് ശ്രീകുമാറിനെ തടയണമെന്നാണ് എം.ടി.വാസുദേവൻ നായർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

More in Malayalam

Trending

Recent

To Top