News
സാനിയ മിര്‍സയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ ശുഐബ് മാലിക്ക് വീണ്ടും വിവാഹിതനായി; വധു നടി സന ജാവേദ്
സാനിയ മിര്‍സയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ ശുഐബ് മാലിക്ക് വീണ്ടും വിവാഹിതനായി; വധു നടി സന ജാവേദ്

പാക്കിസ്ഥാന് ക്രിക്കറ്റ് താരം ശുഐബ് മാലിക്ക് വീണ്ടും വിവാഹിതനായി. പാക് സിനിമാതാരം സന ജാവേദിനെയാണ് വിവാഹം ചെയ്തത്. ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ ശുഐബുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെയാണ് ശുഐബിന്റെ വിവാഹം. ശുഐബാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.
സാനിയയാണ് വിവാഹമോചനത്തിന്റെ തീരുമാനം എടുത്തതെന്ന് പിതാവ് ഇമ്രാന് മിര്‍സ അറിയിച്ചു. വിവാഹ വാര്‍ത്ത ഷുഹൈബ് മാലിക് തന്റെ ഇന്‍സ്റ്റഗ്രാം വഴിയാണ് ആരാധകരുമായി പങ്കുവെച്ചത്. വാര്‍ത്ത ശരിവെച്ച് താരത്തിന്റെ മാനേജറും രംഗത്തെത്തി.
ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍ താരം സാനിയ മിര്‍സയും പാകിസ്ഥാന് ക്രിക്കറ്റ് താരം ഷോയിക് മാലികും 2010ലാണ് വിവാഹിതരായത്. 2018ല്‍ ഇവര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. മകന്റെ ഇഷാന് നീന്തല്‍ താരമാണ്. അടുത്തിടെ നീന്തല്‍ മല്‍സരത്തില്‍ മകന്റെ നേട്ടം ഇവരുവരും ആഘോഷമാക്കിയിരുന്നു.
പാകിസ്ഥാനിയായ ഷുഹൈബ് മാലിക്കുമായുള്ള സാനിയയുടെ പ്രണയവും വിവാഹവും ഏറെ ചര്‍ച്ചയായിരുന്നു. വിവാഹത്തെ തുടര്‍ന്ന് സാനിയയെ ശിവസേന നേതാവ് ബാല്‍ത്താക്കറെ രാജ്യദ്രേഹി എന്ന് വിളിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സാനിയ തന്റെ ഇരുപത് വര്‍ഷം നീണ്ട ടെന്നീസ് കരിയര്‍ അവസാനിപ്പിച്ചത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...