Connect with us

സുരേഷ് ഗോപി മാതാവിന് കിരീടം കൊടുത്തതും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് വന്നതും തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടെ; തൃശൂരില്‍ നൂറ് ശതമാനം ജയിക്കും

News

സുരേഷ് ഗോപി മാതാവിന് കിരീടം കൊടുത്തതും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് വന്നതും തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടെ; തൃശൂരില്‍ നൂറ് ശതമാനം ജയിക്കും

സുരേഷ് ഗോപി മാതാവിന് കിരീടം കൊടുത്തതും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് വന്നതും തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടെ; തൃശൂരില്‍ നൂറ് ശതമാനം ജയിക്കും

മലയാളികള്‍ക്കേറെ സുപരിചിതനാണ് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍. തന്റെതായ നിലപാടുകളും തീരുമാനങ്ങളും തുറന്ന് പറയാന്‍ അദ്ദേഹം മടികാണിക്കാറില്ല. പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം തന്റെ രീതിയില്‍ തന്നെ എല്ലാ വിഷയത്തോടും പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കുമെന്ന് പറയുകയാണ് അഖില്‍ മാരാര്‍.

സുരേഷ് ഗോപി മാതാവിന് കിരീടം കൊടുത്തതും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് വന്നതും തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് അഖില്‍ പറയുന്നു. സുരേഷ് ഗോപി ചെയ്യുന്ന സഹായങ്ങള്‍ രാഷ്ട്രീയത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലെന്നും അദ്ദേഹം പറയുന്നു. സിനിമയില്‍ എത്രകോടി ശമ്പളം വാങ്ങിയാലും പാവപ്പെട്ടവരെ സഹായിക്കാനാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും അഖില്‍ പറഞ്ഞു.

അഖില്‍ മാരാര്‍ ലൈവില്‍ പറഞ്ഞത്;

സുരേഷ് ഗോപി അദ്ദേഹത്തിന്റെ നാട്ടിലും താമസിക്കുന്നിടത്തും ക്രിസ്ത്യന്‍ പള്ളികള്‍ ഉണ്ടായിട്ടും തൃശൂരിലെ പള്ളിയില്‍ കൊണ്ടുപോയി സ്വര്‍ണ കിരീടം കൊടുത്തതിന് പിന്നില്‍ നൂറ് ശതമാനം തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. അതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് വന്നതെന്നതും യാഥാര്‍ത്ഥ്യം. ഇത് ആരാണ് ചെയ്യാത്തത്.

പള്ളിയില്‍ കുമ്പസാരം കൂടുകയും മുസ്ലീം മത നേതാക്കളുടെ വീടുകളില്‍ പോകുകയും ചെയ്തവര്‍, സുരേഷ് ഗോപി പള്ളിയില്‍ പോയി കിരീടം കൊടുത്തോ എന്ന് ചോദിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ. രാഷ്ട്രീയം എന്ന് പറയുന്നത് ജയിക്കാന്‍ വേണ്ടിയുള്ളതാണ്. സുരേഷ് ഗോപി വോട്ടിന് വേണ്ടിയാണോ സഹായിക്കുന്നത് എന്ന് ചോദിച്ച് കഴിഞ്ഞാല്‍, ഞങ്ങള്‍ വ്യക്തിപരമായി അടുപ്പമോ കാര്യങ്ങളോ ഇല്ല.

അദ്ദേഹം ജയിച്ചാലും എനിക്കൊരു നേട്ടവും ഇല്ല. പക്ഷേ ഈ മനുഷ്യന്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എയ്ഡ്‌സ് ബാധിതരായ ബെന്‍സന്‍, ബെന്‍സി എന്നുപറയുന്ന കുട്ടികള്‍ക്ക് വേണ്ടി ഇടപെട്ടത് പ്രശസ്തിക്ക് വേണ്ടിയിട്ടായിരുന്നോ, അദ്ദേഹം സൂപ്പര്‍താരമായി നില്‍ക്കുന്ന സമയമാണത്. കാസര്‍കോട് എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ അവിടുത്തെ ആള്‍ക്കാര്‍ക്ക് വേണ്ടി ഇടപെട്ടു.

നിങ്ങളാരെങ്കിലും അക്കാര്യങ്ങള്‍ അറിഞ്ഞിട്ടുണ്ടോ. മലയാള സിനിമയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന എത്രയോ മനുഷ്യര്‍ക്ക് ഒരാള് പോലും അറിയാതെ അദ്ദേഹം സഹായിച്ചത് ഏതെങ്കിലും രീതിയില്‍ തെരഞ്ഞെടുപ്പ് ജയിക്കാനോ പ്രശസ്തിക്കോ വേണ്ടിയാണോ സിനിമയില്‍ അദ്ദേഹം ഇപ്പോള്‍ അത്യാവശ്യം നല്ല പൈസ വാങ്ങിക്കുന്നുണ്ട്. അഞ്ചും ആറും കോടി രൂപ.

എന്തിനാ അതില്‍ നിന്നും രണ്ട് കോടി അദ്ദേഹം ചിലപ്പോള്‍ എടുത്തിട്ട് ബാക്കി രൂപ പാവങ്ങളെ സഹായിക്കാനാണ് വാങ്ങുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം വച്ച് എല്ലാകാര്യത്തെയും വിമര്‍ശിക്കരുത്. തൃശൂരില്‍ നൂറ് ശതമാനം സുരേഷ് ഗോപി ജയിക്കും. അത് അദ്ദേഹത്തിന്റെ മിടുക്ക് കൊണ്ടോ പാര്‍ട്ടിയുടെ സംഘടന സംവിധാനം കൊണ്ടോ ആയിരിക്കില്ല. അദ്ദേഹത്തെ അനാവശ്യമായി കടന്നാക്രമിച്ച് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി മാറ്റാനുളള നയം മാത്രമാകും അതിന് കാരണം.

ആക്രമിക്കാം പ്രതിരോധിക്കാം പക്ഷേ എല്ലാത്തിനും പരിധിയുണ്ട്. എതിര്‍ക്കുന്തോറും എല്ലാവരും വളരും. പരിധിയ്ക്കപ്പുറം വിമര്‍ശിക്കുമ്പോള്‍ ജനങ്ങള്‍ വോട്ട് അയാള്‍ക്ക് അനുകൂലമാകും. ബിഗ് ബോസ് ഹൗസിനകത്ത് ആരൊക്കെ എനിക്ക് എതിരെ അറ്റാക്ക് നടത്തി. എന്നിട്ട് അറ്റാക്ക് ചെയ്തവരല്ല ജയിച്ചത്. അറ്റാക്ക് ചെയ്യപ്പെട്ടവനാണ് ജയിച്ചത്. അത് മനസിലാക്കണം.

Continue Reading
You may also like...

More in News

Trending